Wednesday, October 5, 2011

അങ്ങനെ ഒരു അവധിക്കാലത്ത്...

ഷാര്‍ജ ഇഡസ്ട്രിയല്‍ ഏരിയ 12. നാല് നിലയുള്ള കെട്ടിടത്തിലെ ഒന്നാമത്തെ ഫ്ലോറില്‍ റും നമ്പര്‍ വണ്ണിലിരുന്ന് അടുത്ത ബീര്‍ പൊട്ടിക്കാനുള്ള ആവേശത്തിലായിരുന്നു ഞാന്‍. ഗള്‍ഫിലെ ഈ അജ്ഞാതവാസക്കാലത്താണ് നാടിനെക്കുറിച്ചും അമ്മയുണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ രുചിയുമെല്ലാം ഓര്‍മ്മ വരിക. അവിയല്‍, പരിപ്പ് കുത്തിക്കാച്ചിയത്, ഉപ്പിലിട്ട നെല്ലക്ക, പുളിയിട്ട് വറ്റിച്ച മീന്‍കറി... ഹാ! വായില്‍ വെള്ളമൂറുന്നു. അമ്മയുണ്ടാക്കുന്ന ഓരോ കറിയും എടുത്തെടുത്ത് കുറ്റം പറഞ്ഞിരുന്ന പലരും ഉണക്ക റൊട്ടിയില്‍ സംതൃപ്തി കണ്ടു വരികയാണിവിടെ. നാടിന്റെ മണവും രുചിയുമെല്ലാം ഓര്‍ത്ത് അയവിറക്കി കൊണ്ടിരിക്കുമ്പോഴാണ് കുറച്ച് ദിവസത്തേക്ക് ലീവെടുത്ത് വരണമെന്ന് പറഞ്ഞ് അച്ഛന്റെ കോള്‍ വന്നത്. പ്രത്യേകിച്ചൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും കാര്യമില്ലാതെ വരാന്‍ പറയില്ല. അഞ്ച് മാസമേ ആയിട്ടുള്ളൂ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട്. എങ്കിലും എന്തിനാണെന്ന് ഞാന്‍ ചോദിച്ചില്ല.
ഇതിപ്പൊ ഈ വര്‍ഷം രണ്ടാമത്തെ പോക്കാണ്. നാട്ടില്‍ പോയിട്ടുള്ള കാര്യങ്ങളോര്‍ത്തപ്പോള്‍ ഇപ്പൊതന്നെ ഓടി തോന്നിപ്പോയി. ഇരുപ്പത്തിനാല് മണിക്കൂറും കൂട്ടുകാരുമൊത്ത് കറങ്ങി നടക്കലാണ് പ്രധാന ഹോബി. പിന്നെ കള്ളു കുടിച്ച് പൂസായി കാറില്‍ കിടന്നുറങ്ങുക, രാത്രി വൈകിവന്ന് വീടിന്റെ ഉമ്മറപ്പടിയില്‍ കിടന്ന് നേരം വെളുപ്പിക്കുക എന്നിങ്ങനെ വേറേയും കലാപരിപാടികളുണ്ട്.
ഞങ്ങള്‍ടെ നാടിനൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ആളുകള്‍ക്ക് ദിവസത്തില്‍ രണ്ട് പ്രാവശ്യം സുപ്രഭാത കീര്‍ത്തനം കേള്‍ക്കാം. ഒന്ന് വീടിനടുത്ത അമ്പലത്തില്‍ പുലര്‍ച്ചെ അഞ്ചിന് (പറഞ്ഞുകേട്ട അറിവാണ്). പിന്നെ പന്ത്രണ്ട് മണിക്കുള്ള എന്റെ സുപ്രഭാതവും. രാവിലത്തെ ബ്രേക്ഫാസ്റിന്റെ കാശ് വീട്ടുകാര്‍ക്ക് ലാഭം. പിന്നെ മാമന്റെ വീട്ടിലേക്കും മേമ്മമാരും മറ്റും വിളിക്കുന്ന സ്നേഹത്തിന്റെ വിരുന്നില്‍ പങ്കെടുക്കാന്‍ പോകുക. അവരുടെ സന്തോഷമല്ലേ നമുക്ക് വലുതെന്ന ഭാവത്തില്‍ അവരുണ്ടാക്കി തരുന്ന മട്ടനും ബീഫുമെല്ലാം ഒറ്റയിരിപ്പിന് അകത്താക്കുക. പിന്നെ നേരെ അടുത്തുള്ള ആശുപത്രിയിലേക്ക്. എന്തിനാണന്നല്ലേ? ദിവസവും രോഗികളെ പരിചരിച്ച് ബോറടിച്ചിരിക്കുന്ന പാവം കുറേ നേഴ്സുകള്‍ ഉണ്ടവിടെ. അവര്‍ക്കും വേണ്ടേ ഒരു ടൈം പാസ്. അങ്ങനെ ജീവിതം അടിച്ചുപൊളിച്ച് കഴിഞ്ഞിരുന്ന സമയത്താണ് പ്രവാസ ജീവിതം എന്നെ കൈക്കുള്ളിലാക്കിയത്.
അങ്ങനെ പതിനഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി. അന്നു തന്നെ കറക്കവും ആരംഭിച്ചു. എത്തിയതിന്റെ പിന്നേന്ന് വീട്ടിലേക്ക് ചില്ലറ പാത്രങ്ങള്‍ വാങ്ങാന്‍ അമ്മ പറഞ്ഞത് പ്രമാണിച്ച് ടൌണിലെ കടയില്ലെത്തി. പുറത്ത് പൊള്ളുന്ന വെയിലില്‍ വിയര്‍ത്തൊലിച്ച് കുറച്ച് പണിക്കാര്‍ കാന വൃത്തിയാക്കുന്നുണ്ട്. ഒരു വീട്ടിലേക്കു വേണ്ട എല്ലാതരം പാത്രങ്ങളും ഉള്ള ഒരു ഹോള്‍സെയില്‍ ഷോപ്പാണ് മില്‍ട്ടന്‍ സ്റോഴ്സ്. എ. സി യിലിരുന്ന് ബോറടിക്കുന്ന ജോലിക്കാര്‍ക്ക് സമയം ചിലവിടുന്നതിനായി വലിയൊരു ഹോം തിയ്യറ്റര്‍ മുന്നില്‍തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഭംഗിയുള്ള സ്ഫടിക പാത്രങ്ങള്‍ നിരത്തി വെച്ച ഭാഗത്തേക്ക് ഞാന്‍ ചെന്നു. ഓരോന്നെടുത്ത് നോക്കുമ്പോഴും തൊടരുതെന്ന് ജോലിക്കാരുടെ നിര്‍ദ്ദേശം. അടക്കിപ്പിടിച്ചുള്ള കമന്റടികള്‍ വേറെ. എനിക്ക് കുറേശ്ശെ ദേഷ്യം വരുന്നുണ്ടെങ്കിലും എല്ലാരേയും നോക്കിച്ചിരിച്ച് പാത്രങ്ങള്‍ നോക്കി നടന്നു.
ഇളം നീല നിറത്തിലുള്ള ഡിന്നര്‍ സെറ്റില്‍ നിന്ന് ഒരു പ്ളേറ്റെടുത്ത് വെറുതെ തട്ടി നോക്കി. ‘ഇത് ഫ്യൂസ്ഡ് പ്ളേറ്റ്സാ. ഇറ്റലിയില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്തത്. അതുകൊണ്ട് പൊട്ടില്ല.’ പിന്നെ ഒന്നും ആലോചിച്ചില്ല. കടയിലുള്ളവര്‍ മുഴുവന്‍ ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ആര്‍ക്കും കാര്യം പെട്ടെന്ന് മനസ്സിലായില്ലെങ്കിലും പിന്നീടാണവര്‍ താഴെ ചിതറിക്കിടക്കുന്ന നീല സ്ഫടിക കഷ്ണങ്ങള്‍ കണ്ടത്. ഉടമസ്ഥനും മറ്റു ജോലിക്കാരും എന്നെ പൊതിഞ്ഞു. ഞാനേതോ തീവ്രവാദിയാണെന്ന് എനിക്കു തന്നെ തോന്നിപ്പോയി. അത്തരത്തിലായിരുന്നു അവരുടെ കണ്ണുകള്‍ എന്നില്‍ പതിച്ചത്. എന്റെ ഭാഗം എനിക്ക് ന്യായീകരിക്കണ്ടേ? ആള്‍ക്കൂട്ടത്തിനുള്ളിലേക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു. ‘ആ കുട്ടിയാ പറഞ്ഞേ ഇത് പൊട്ടില്ലാന്ന്. അതുകൊണ്ടാ നിലത്തിട്ട് നോക്കിയത്.’ അവള്‍ അയാളുടെ നോട്ടത്തില്‍ ദഹിച്ചെന്ന് തോന്നുന്നു. പിന്നീടവിടെയെങ്ങും കണ്ടില്ല. കടയുടമസ്ഥന്‍ എന്നെ തിന്നാന്‍ റെഡിയായി നില്‍ക്കുകയാണ്. ഞാന്‍ വേറെ കുറേ പാത്രങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞിട്ടും ഒരു രക്ഷയുമില്ല. അങ്ങനെ ഡിന്നര്‍സെറ്റിന്റെ പകുതി പണം നല്‍കി പ്രശ്നത്തില്‍ നിന്ന് ഊരേണ്ടി വന്നു.
ഇങ്ങനെ നൂലാമാലകളുമായി നടക്കുമ്പോഴാണ് അടുത്ത ഊരാക്കുടുക്കിലേക്കുള്ള ചുവട്. നാട്ടിലേക്ക് വരാന്‍ പറഞ്ഞതിന്റെ ഉദ്ദേശം തന്നെ എന്നെ പെണ്ണുകെട്ടിക്കാന്‍ വേണ്ടിയായിരുന്നുവെന്ന സത്യം ഞാന്‍ മനസ്സിലാക്കി! വീട്ടുകാര്‍ പെണ്‍കുട്ടിയെ കണ്ടു വെച്ചിട്ടുണ്ട്. കൂടുതലെന്തു പറയാന്‍. ഇനി അടുത്ത അഗ്നി പരീക്ഷ...

Wednesday, June 8, 2011

ലതയ്ക്കൊരു പ്രണയലേഖനം


ഇന്നലെ എനിക്കൊരു കത്തു കിട്ടി. കൂടെ കടലാസില്‍ പൊതിഞ്ഞ ഒരു വലിയ പാക്കറ്റും. കൈപ്പടയില്‍ എന്റെ വിലാസം കണ്ടിട്ട് നാളേറെയായി. തപാലില്‍പ്പെട്ടിക്കകത്ത് എത്ര ദിവസം കിടന്നിരിക്കും എനിക്കുള്ള ഈ കത്ത്. എന്റെ വിലാസത്തിലൊരു കഷ്ണം കടലാസ് അതിനകം കണ്ടിട്ട് തന്നെ വര്‍ഷങ്ങളായിക്കാണും. ഇന്നെല്ലാം ഇമെയില്‍ ആണല്ലോ? പ്രസാദകര്‍ വന്നാല്‍ ഉടന്‍ ചോദിക്കുക സാറിന്റെ ഇമെയില്‍ ഐഡി ഏതാണെന്നാണ്. അവര്‍ക്കു വേണ്ടിയാണ് kishore82@live.com എന്ന ഹോട്ട്മെയില്‍ ഐഡി ഞാന്‍ ക്രിയേറ്റ് ചെയ്തതും. ലേഖനങ്ങള്‍ക്കു വേണ്ടിയുള്ള കത്തുകളും, അഭിപ്രായങ്ങളുമെല്ലാം വരുന്നതും ഞാന്‍ കഥകളെഴുതി അയക്കുന്നതും മെയില്‍ വഴി തന്നെ. ഇന്റര്‍നെറ്റിന്റെ നീരാളിപ്പിടുത്തത്തില്‍ ഞാനും ഇരയാകാന്‍ നിന്നു കൊടുത്തു എന്ന് പറയുന്നതാകും ശരി.
ഇതിപ്പൊ ആരുടെ കത്താണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ചങ്ങനെ ഒരാളില്ല. പണ്ടെന്നോ എഴുതിയിരുന്ന ഒരു മാസികയുടെ അഡ്രസ്സാണ് പിന്നില്‍. കത്ത് കയ്യില്‍ കിട്ടിയെങ്കിലും തുറന്നു വായിച്ചിട്ടില്ല. എന്നിട്ടും എന്തെന്നില്ലാത്ത സന്തോഷം തോന്നി. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരുപാട് ഓര്‍മ്മകള്‍ തിരികെ കിട്ടിയതുപോലെ...
പണ്ടൊക്കെ മാസികകളിലേക്ക് കവിതകളയക്കുമായിരുന്നു. പിറ്റേന്ന് മുതല്‍ ശിപായിക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. എന്നു വെച്ചാല്‍ പോസ്റ്മാന്‍. ഇന്നത്തെ കുട്ടികള്‍ക്ക് ശിപായിയെന്ന് പറഞ്ഞാല്‍ അറിയില്ല. പക്ഷെ ഇവര്‍ ഭാഗ്യവാന്‍മാരാണ്. കാരണം ഇവര്‍ക്ക് പോസ്റ്മാനെ എങ്കിലും അറിയാം. അമ്പലത്തിലെ ആല്‍ത്തറയിലിരുന്നാണ് കാത്തിരിപ്പ്. തപാലില്‍ എനിക്കെന്തെങ്കിലും ഉണ്ടാകുമെന്നുറപ്പാണ്. ഒന്നുകില്‍ അയച്ച കവിത അവര്‍ തിരിച്ചയക്കും, അല്ലെങ്കില്‍ കവിതയടങ്ങിയ മാസിക... ആദ്യമൊക്കെ എന്നെ കാണുമ്പോള്‍ രാഘവേട്ടന്‍ പറയും. “എത്തിട്ടില്ല ട്ടൊ. വന്നാല്‍ ഉടന്‍ കൊണ്ടുതരാം.” പിന്നെ പിന്നെ ദിവസവും കണ്ടു മടുത്തെങ്കിലും ഒരു പുഞ്ചിരി ആ മുഖത്ത് മായാതെ ഉണ്ടാകുമായിരുന്നു. അതിനര്‍ത്ഥം ഇല്ല എന്നാണെന്നറിയാമെങ്കിലും രാഘവേട്ടന്റെ തപാലിനു വേണ്ടിയുള്ള കാത്തിരിപ്പ് ഞാന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
തപാലിനെ ആശ്രയിച്ചായിരുന്നു അന്ന് വീടുകളില്‍ പ്രധാന കാര്യങ്ങള്‍ വരെ നിശ്ചയിച്ചിരുന്നത്. അന്നത്തെ ആളുകളുടെ ജീവിതത്തിലെ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകാന്‍ കത്തുകള്‍ക്ക് കഴിയുമായിരുന്നു. സിലോണിലെ പത്മിനിച്ചെറിയമ്മക്ക് ഇരട്ടക്കുട്ടികളാണെന്നറിയിച്ച കത്ത് കണ്ട് മുത്തശ്ശി കരഞ്ഞ് മൂന്ന് ദിവസം പട്ടിണി കിടന്നത്... അതെന്തിനാണെന്ന് ഞാനിപ്പഴും അത്ഭുതപ്പെടാറുണ്ട്. സ്കൂളില്‍ ഗോപാലന്‍ മാഷിന്റെ അടി കിട്ടാതെ എന്നെ രക്ഷിച്ചിരുന്നത് അച്ഛന്റെ കയ്പടയില്‍ സാബു എഴുതിതന്ന കത്തുകളായിരുന്നു. അടുത്ത വീട്ടിലെ ജാനുചേച്ചീടെ ആസ്മ ശമിപ്പിച്ചതു വരെ അവരുടെ മകന്റെ കത്താണ്. എന്തിനേറെ പറയുന്നു ഒരു യുദ്ധത്തിന് കൊടി പിടിക്കാന്‍തക്ക ശക്തിയുണ്ട് ഒരു കഷ്ണം വെള്ള കടലാസില്‍ കോറുന്ന മുനത്തുമ്പിന്...
ഒരു വേനലവധിക്ക് കോളേജിലെ നീണ്ട വരാന്തയില്‍ വെച്ച് ലതയ്ക്ക് കൊടുത്ത കത്താണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. എന്തെല്ലാം പൊല്ലാപ്പുകളായിരുന്നു അതേ ചൊല്ലി. ഓര്‍ക്കുമ്പൊ തന്നെയുണ്ട് ആ ഭീകരത. ആഗ്രഹിച്ച് മോഹിച്ച് ഒടുക്കം ആ കത്തവള്‍ക്കു കിട്ടാന്‍ മൂന്ന് വര്‍ഷം വേണ്ടി വന്നു. ഓരോ ദിവസവും അവള്‍ക്കു വേണ്ടി നെയ്തെടുത്ത ഓരോ കിനാവുകളായിരുന്നു അതു നിറയെ. പലപ്പോഴായി ഞാനെന്റെ ഹൃദയം കൊണ്ട് ചാലിച്ചെടുത്ത കവിതകള്‍...
അതൊരു യുദ്ധത്തില്‍ പരിണമിച്ചെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എനിക്ക് ബലി നല്‍കേണ്ടി വന്നത് എന്റെ പന്ത്രണ്ട് വര്‍ഷമാണ്. നാടു കടത്താനുള്ള തീരുമാനം വീട്ടുകാരുടേതായിരുന്നുവെങ്കിലും അതിനു കാരണക്കാരിയായ ലതയെ ഞാന്‍ വെറുത്തില്ല. അവള്‍ക്കു വേണ്ടി ഏഴു കടലും കടക്കാന്‍ ഞാനൊരുക്കമായിരുന്നു. എങ്കിലും പോകുന്നതിനു മുമ്പ് അവസാനമായി ഒന്നു കാണാന്‍ തീരുമാനിച്ചു. രാത്രി അവളുടെ വീട്ടുപടിക്കലെത്തിയത് ഓര്‍മ്മയുണ്ട്. പിന്നെ ഞാന്‍ കണ്ണു തുറക്കുന്നത് കണ്ണൂര് വല്യച്ഛന്റെ വീട്ടില്‍ വെച്ചാണ്. അവളുടെ ആങ്ങളമാരെ കുറ്റം പറയാനും പറ്റില്ല. നാലു പേര്‍ക്കു കൂടി ആകെയുള്ളതിനെ ജോലിയും കൂലിയുമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ കൊടുക്കും?

.........

വല്യച്ഛന്റെ വീട്ടില്‍ നിന്ന് നേരെ പോയത് ഡല്‍ഹിയിലെ ഒരു സുഹൃത്തിന്റെ അടുത്തേക്കാണ്. പിന്നീടുള്ള പന്ത്രണ്ട് വര്‍ഷം ഞാനെങ്ങനെ ജീവിച്ചെന്ന് ഒരു പിടിയുമില്ല. ഒരുപാട് യാത്രകള്‍ക്ക് വീണ്ടും വഴിവെച്ചെങ്കിലും കറങ്ങിത്തിരിഞ്ഞ് ഇവിടെ കരോള്‍ബാഗിനടുത്ത് താമസമുറപ്പിച്ചു. രണ്ട് വര്‍ഷമായി ഇവിടെത്തന്നെയാണ്. ഇതിനിടയില്‍ ഒരുപാട് സൌഹൃദങ്ങള്‍... ചിന്തകള്‍ കുറിച്ചിട്ട കുറച്ച് പുസ്തകങ്ങള്‍... ഇവയാണ് സമ്പാദ്യം.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ നാട്ടില്‍ നിന്ന് വന്നത് രണ്ട് കത്തുകളാണ്. സാബുവിന്റെ കത്തായിരുന്നു ഒരിക്കല്‍ വന്നത്. ഞാനിവിടെ എത്തി ഒരു വര്‍ഷം ആകുന്നതിനു മുമ്പാണ്. നാട്ടില്‍ അവനായിരുന്നു എല്ലാത്തിനും കൂടെ. പാടത്ത് തോട്ടയിട്ട് മീന്‍ പിടിക്കുന്നത് കാണാന്‍ കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ ഞാന്‍ പോകുമായിരുന്നു. സാബുവും അവന്റെ ചേട്ടന്റെ തോളില്‍ വരും. അന്നു തൊട്ടുള്ള കൂട്ടാണ് ഞങ്ങളുടേത്. സ്കൂളിലെ ആദ്യത്തെ ദിവസം ഞാന്‍ സ്ളേറ്റു മായ്ച്ചത് അവന്റെ മഷിത്തണ്ട് കൊണ്ടായിരുന്നു. ആല്‍മരത്തണലില്‍ ഇരുന്ന് സൊറ പറയാനും, പൊട്ടിയൊഴുകുന്ന ഓടയുടെ അരികു പിടിച്ച് വായനശാലയിലേക്ക് നടക്കാനും, പഞ്ചറായ സൈക്കിളില്‍ രാത്രിനാടകങ്ങള്‍ക്കു പോകാനും, മേലൂരിലെ വിപ്ളവത്തിന്റെ ആവേശത്തില്‍ കള്ളുഷാപ്പിനു മുന്നില്‍ ധര്‍ണ്ണ നടത്താനും എല്ലാം അവനുണ്ടായിരുന്നു കൂടെ. എന്റെ എല്ലാ കവിതകളും ആദ്യം വായിക്കുന്നതും തിരുത്തുന്നതും അവനായിരുന്നു. മൂന്ന് വര്‍ഷം ധൈര്യം സംഭരിച്ച് ലതയ്ക്കു കത്ത് കൊടുത്തത് അവന്റെ മാത്രം ബലത്തിലാണ്.
ഒരു നാടിന്റെ മുഴുവന്‍ വിശേഷങ്ങളുണ്ടായിരുന്നു ആ കത്തില്‍. അമ്പലത്തിലെ ആല്‍മരം വീണതും, ജോസേട്ടന്റെ പീടികയില്‍ വൈദ്യുതി വന്നതും, ഒളിച്ചോടിയ ജമീലയ്ക്ക് ആണ്‍കുഞ്ഞു പിറന്നതും, നാടകസമിതി പൊളിച്ച് പുതിയ ടെക്സ്റയില്‍ ഷോപ്പ് തുടങ്ങിയതും, എല്ലാം... കൂട്ടത്തില്‍ ഒരു വിശേഷം കൂടി. ലതയുടെ കല്യാണമാണെന്ന്... ദുരിതങ്ങള്‍ക്കിടയിലും പതറാതെ നിന്നിരുന്ന എന്റെ കണ്ണൊന്ന് നനഞ്ഞത് അന്നായിരുന്നു. അടുപ്പില്‍ നിന്ന് പാല്‍ തിളച്ചു പോയതു പോലെ.
പിന്നെ ഒരു കത്ത് കിട്ടിയത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് ഡല്‍ഹിക്ക് വരുന്ന ആരുടേയോ കയ്യില്‍ വല്യച്ഛന്‍ കൊടുത്തയച്ചതായിരുന്നു അത്.

കിഷോറേ...
നിന്റമ്മയെ മിനിഞ്ഞാനാണ് ആസ്പത്രിയില്‍ കൊണ്ടു പോയത്. കാര്യമായ അസുഖമൊന്നുണ്ടായിരുന്നില്ല. പക്ഷെ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ? ഇന്ന് വെളുപ്പിനെ ആയിരുന്നു. നീ വരണം. ഒരു പിടി മണ്ണ് അവളുടെ ദേഹത്തിടാന്‍ നീ മാത്രേ ഉള്ളൂ.
എന്ന് സ്വന്തം,
വെല്ലിച്ചന്‍.
ഞാനന്ന് ആസ്ട്രേലിയയില്‍ വെച്ചു നടന്നിരുന്ന ഒരു ലിറ്ററേച്ചര്‍ മീറ്റില്‍ ആയിരുന്നു. തിരികെ വന്നപ്പോഴാണ് കത്തു കിട്ടിയത്. അപ്പോഴേക്കും അമ്മ മരിച്ച് ആറ് മാസം കഴിഞ്ഞിരുന്നു. അന്ന് തീരുമാനിച്ചതാണ് ഇനി നാട്ടിലേക്കില്ല എന്ന്. അതിനുശേഷം നാട്ടില്‍ നിന്ന് വരുന്നത് ഈ കത്താണ്.

..........

ബഹളം കേട്ടാണ് പെട്ടെന്ന് ശ്രദ്ധ മാറിയത്. താഴെ ഗല്ലികളില്‍ തളം കെട്ടികിടന്നിരുന്ന ചോരക്കറ പതുക്കെ പരന്നു തുടങ്ങിയിരുന്നു. ശ്യാംസുന്ദറിന്റെ ഡാബയില്‍ നല്ല തിരക്കാണ്. എന്നും ജോലി കഴിഞ്ഞ് പോകുന്ന ആളുകള്‍ ഇവിടെ വന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. സേവ് പുരി, പാനിപുരി, പാവ് ബാജി എന്നിങ്ങനെ ഒരുപാട് വിഭവങ്ങളുണ്ടവിടെ. കൂട്ടത്തില്‍ പുതിയ വിശേഷങ്ങളും കേള്‍ക്കാം. അതിന്റെ ബഹളമാണവിടെ. മെട്രൊ നഗരമാണെങ്കിലും ഇത്തരം ചെറിയ കടകള്‍ ഇവിടെ ധാരാളമുണ്ട്. ഡാബകള്‍ എന്നാണ് അവയെ പറയുന്നത്.
മേലൂരില്‍ ഗവണ്‍മെന്റ് ആസ്പത്രിക്കടുത്ത ചാക്കോമാപ്ളയുടെ തട്ടുകടയാണ് അത് കാണുമ്പൊ ഓര്‍മ്മ വരാ. വൈകുന്നേരമായാല്‍ അവിടെയും നല്ല തിരക്കാണ്. ആസ്പത്രിയിലെ ആളുകള്‍ക്കുള്ള ഭക്ഷണം അവിടുന്നായിരുന്നു എല്ലാവരും വാങ്ങിയിരുന്നത്. ഫാര്‍മസിയിലെ പെമ്പിള്ളേറെ കാണാന്‍ വൈകുന്നേരം ഞങ്ങളവിടെ പോയിരുക്കുമായിരുന്നു. ലതേടെ വീടും അവിടടുത്താണ്. കുട്ടനും, പത്രോസും, ശങ്കുവും, അപ്പുണ്ണിയും, ഷാജഹാനും, പിന്നെ ഞാനും സാബുവും. ആസ്പത്രിക്കടുത്ത ലേഡീസ് സ്റോറിലായിരുന്നു ജമീല ജോലിക്ക് പോയിരുന്നത്. അവളെ കാണാന്‍ വേണ്ടിയാണ് ഷാജഹാന്‍ ഞങ്ങള്‍ടെ കൂടെ ഇരുപ്പു തുടങ്ങിയത്. തമാശക്കാണെന്നാണ് വിചാരിച്ചതെങ്കിലും ഒരു ദിവസം ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവര്‍ ഒളിച്ചോടി. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ...

........

താഴെ കടയില്‍ നിന്ന് ശേഖര്‍ ഭക്ഷണപൊതിയുമായി മുകളില്‍ വന്നു. “സലാം സാബ്.” ഒരു സലാം. അതവന്റെ പതിവാണ്. അവകാശമെന്ന് വേണമെങ്കില്‍ പറയാം. ഭക്ഷണം മേശയില്‍ വെച്ചിട്ട് അവന്‍ താഴേക്കു തന്നെ പോയി. ജഗില്‍ നിന്ന് വെള്ളമെടുത്ത് കുടിച്ച് കിഷോര്‍ കത്തെടുത്ത് പൊട്ടിച്ചു.

ബഹുമാനപ്പെട്ട സര്‍,
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ‘മേലൂരിലെ പ്രണയലേഖനം’ എന്ന സാറിന്റെ നോവലിന്റെ അവസാനഭാഗം കഴിഞ്ഞ ലക്കമായിരുന്നല്ലോ? കഥയെ പറ്റിയുള്ള പ്രതികരണങ്ങളും അഭിപ്രായങ്ങളും കൊണ്ട് ഓഫീസ് നിറഞ്ഞിരിക്കുകയാണ്. ഫോണ്‍ കോളുകള്‍ വേറെ. എല്ലാവര്‍ക്കും സാറിന്റെ അഡ്രസ്സും ഫോണ്‍ നമ്പറുമാണ് ആവശ്യം. കത്തുകളില്‍ ചിലത് ഇതിനോടൊപ്പം കൊടുത്തയക്കുന്നു. സഹായസഹകരണങ്ങള്‍ക്ക് നന്ദി. സാറിന്റെ കഥകള്‍ ഇനിയും തുടര്‍ന്നു പ്രസ്ദ്ധീകരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.
വിശ്വസ്ഥതയോടെ.
എഡിറ്റര്‍.

പതിയെ കടലാസുപൊതിയെ ഒന്ന് സൂക്ഷിച്ചു നോക്കി. അതെടുത്ത് അലമാരക്കു കീഴെയുള്ള തട്ടില്‍ വെച്ചു. ദിവസങ്ങളും മാസങ്ങളും കടന്നു പോയത് പെട്ടെന്നായിരുന്നു. കവികളേയും എഴുത്തുകാരേയും ആദരിച്ചുകൊണ്ടുള്ള The Maureen Egen Writers Exchange Award 2010ന് കിഷോര്‍ അര്‍ഹനായി. ന്യൂയോര്‍ക്കിലെ ബിങ്ങ്ഹാംടണ്‍ യൂണിവേഴ്സിറ്റിയുടെ അതിഥിയായി യു. എസ്സിലേക്ക് പോകാനൊരുങ്ങുകയാണ് കിഷോര്‍. എയര്‍പോര്‍ട്ടില്‍ യാത്രയയക്കാന്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരിന്നു. എല്ലാവരോടുമായി മനസ്സില്‍ പറഞ്ഞു. ‘ഇനി ശിഷ്ട കാലം അവിടെ. തനിക്കാരുമില്ലാത്ത നാട്ടിലേക്ക് ഒരു തിരിച്ചുവരവില്ല.’
പുതിയ താമസക്കാര്‍ക്കു വേണ്ടി മുറി വൃത്തിയാക്കുകയാണ് ശേഖര്‍. കുറച്ച് കടലാസു കഷ്ണങ്ങളും ഒഴിഞ്ഞ പേനയും മാത്രമേ അവിടുള്ളൂ. അലമാരക്കടിയിലെ പൊതി അവനപ്പോഴാണ് ശ്രദ്ധിച്ചത്. എടുത്തപ്പോഴേക്കും അതഴിഞ്ഞു വീണു. മുറി നിറയെ കത്തുകള്‍. അവനതെല്ലാം വാരിപ്പെറുക്കി ചവറ്റുകൊട്ടയുടെ വിശപ്പകറ്റി കത്തിക്കാനായി പുറത്തേക്കു പോയി. വീണ കൂട്ടത്തില്‍ ഒരു കത്ത് മാത്രം കട്ടിലിനടിയില്‍ പെട്ടത് അവന്‍ കണ്ടില്ല. പോകാന്‍ മനസ്സു വരാതെ കട്ടിലിനടിയിലേക്ക് ഒളിച്ചിരുന്ന ഒരു കത്ത്. മറഞ്ഞു കിടക്കുന്ന ആ കത്തിനു പിന്നിലെ അഡ്രസ്സ് വ്യക്തമാണ്.
Letha K. A,
Karasseri House,
Near Gov. Hospital,
P. O. Meloor,
Chalakkudy.
................

Thursday, January 27, 2011

മുഖംമൂടികള്‍


കറുത്ത മുഖപടത്തിനുള്ളില്‍ ശ്വാസം-
മുട്ടിക്കുന്ന മടുപ്പിലും എനിക്കെന്തൊരാശ്വാസം.
ശൂന്യമായാ അഴികള്‍ക്കുള്ളിലെ ഹോമാഗ്നിയില്‍
വെന്തുരുകന്നതിനേക്കാള്‍ സുഖകരമാണിത്.

സൈറന്‍ മുഴങ്ങുമ്പോള്‍
ശവശരീരങ്ങള്‍ ഇഴങ്ങു നീങ്ങി
ഒരു കറുത്ത തുണികഷ്ണം
ദൂരെ ഞാന്‍ കണ്ടു
ഇന്നലെ ആരോ വലിച്ചെറിഞ്ഞ
മുഖം മൂടിയാണത്.
എനിക്കത് തൊടാനാകുന്നില്ല.
ഒരുപക്ഷെ ഞാനിരിക്കുന്ന കറങ്ങുന്ന കസേര
അവിടെത്താറായി കാണില്ല...
അതോ എന്റെ വെളുത്ത മുഖംമൂടി
അഴിഞ്ഞുവീഴാത്തതു കൊണ്ടോണോ?

നിശബ്ദതയില്‍ വീണു കത്തിയ
മാംസം കരിയുന്ന മണം
ഇവിടെ ദ്വാരപാലകര്‍ ഇരുമ്പുമണികള്‍
സേനയും സൈന്യാധിപനും അവര്‍ തന്നെ
പാപങ്ങള്‍ പുളഞ്ഞു ചാടുന്ന പുഴുക്കളും
പ്രായശ്ചിത്തങ്ങള്‍ ചേതനയറ്റ ശരീരങ്ങളും

എങ്കിലും...
മാറ്റിയെറിയപ്പെടുന്ന മുഖം മൂടികള്‍
പിന്നേയും ബാക്കി...

Tuesday, January 25, 2011

ചന്ദ്രനിലെത്തിയ മലയാളി

(2009ല്‍ കേരളകൌമുദിക്ക് വേണ്ടി എഴുതിയത്)


കരിവണ്ടുകള്‍ കൂട്ടം കൂടി പ്രകാശരശ്മികള്‍ക്ക് തടസ്സമാകുന്നു. ചിറകടിയൊച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് അവസാനത്തെ പറവയും പറന്നകന്നു കഴിഞ്ഞു. വീണു പൊട്ടിയ കുപ്പിയിലെ മഷി പരന്ന് ചുറ്റിലും ഇരുളിന്റെ നനവ് പടരുന്നു. ദൂരെ നിലവിളക്കിന്റെ നേരിയ വെട്ടത്തില്‍ ജീര്‍ണ്ണിച്ചു തുടങ്ങിയെങ്കിലും നാമാവശേഷമാകാത്ത ഒരു മന കാണാം. ഒരു കാലത്ത് പ്രൌഡിയുടെ കൊടുമുടിയായി നിലകൊണ്ടിരുന്ന ചെമ്പകശ്ശേരി മന.

ഒരു യാത്രയുടെ ഒരുക്കത്തിലാണ് കിച്ചു, അല്ല Scientist ഡോ. കൃഷ്ണ കൂമാര്‍. തന്റെ ഔദ്യോദിക ജീവിതത്തിലെ അവസാന യാത്ര. കഴിഞ്ഞ മുപ്പത് വര്‍ഷം രാജ്യത്തിനായി നേടികൊടുത്ത പ്രശസ്തിയും പുരസ്കാരങ്ങളുമെല്ലാം ഈ അവസാനയാത്രയില്‍ നിഷ്പ്രഭമാകാന്‍ പോകുന്നു. കാരണം ഇതാണ് നാഴികക്കല്ല്. ഒരിക്കലും മലയാളിക്ക് എത്തിപിടിക്കാന്‍ കഴിയില്ലെന്ന് മുദ്രകുത്തിയ അമേരിക്കക്കൊരു തിരിച്ചടി. “ചന്ദ്രനിലേക്കൊരു യാത്ര!”

ഡോ. കൃഷ്ണയുടെ നേതൃത്വത്തില്‍ ഒരു യാത്ര. ഒപ്പം സഹപ്രവര്‍ത്തകരായ ഡോ. തോമസ് ജേക്കബും ഡോ. പ്രദീപ് വര്‍മ്മയും. കിച്ചു അവരുടെ സീനിയറാണെങ്കിലും കുറച്ച് കൂടുതല്‍ സ്വാതന്ത്യ്രം അവര്‍ക്ക് രണ്ട് പേര്‍ക്കും നല്‍കിയിരുന്നു. ഒരു കാറപകടത്തില്‍ രണ്ട് പെങ്ങമാരേയും കൈയ്യിലേല്‍പ്പിച്ച് യാത്ര പറഞ്ഞവരാണ് തോമസിന്റെ മാതാപിതാക്കള്‍. ചങ്ങനാശ്ശേരിക്കാരായ ജേക്കബും ലാലിയും. ചെറുപ്പത്തില്‍ തന്നെ ജീവിതത്തിന്റെ പല സങ്കീര്‍ണ്ണതകള്‍ക്കും ഉത്തരം കണ്ടെത്തേണ്ടി വന്നതുകൊണ്ടാകാം അയാള്‍ ഇത്ര സീരിയസ് ആയതെന്ന് തോന്നുന്നു. ഉത്തരവാദിത്വമുള്ളതു കൊണ്ട് അത്തരം ജോലികള്‍ കിച്ചു അവനെയാണ് ഏല്‍പ്പിക്കാറ്. എന്നാല്‍ പ്രദീപ് നേരെ മറിച്ചാണ്. വ്യവസായ പ്രമുഖന്‍ രാമവര്‍മ്മയുടേയും സുരഭി അന്തര്‍ജനത്തിന്റേയും ഏക മകന്‍. ജീവിതം എപ്പോഴും ഒരു കുട്ടിക്കളിയാണവന്. സമൂഹത്തെ പറ്റിയും സാമൂഹിക ക്രയവിക്രയങ്ങളെപ്പറ്റിയും ബോധവാനാണെങ്കിലും പ്രായോഗിക കാര്യങ്ങള്‍ക്ക് പരിജ്ഞാനം പോരാ.

എട്ട് മണിക്കാണ് പുറപ്പെടുന്നതെങ്കിലും അഞ്ചു മണി ആയപ്പോഴേ എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. മനസ്സില്‍ ഒരല്‍പ്പം ടെന്‍ഷന്‍ ഉണ്ട്. അത് പോകുന്ന യാത്രയെ ഓര്‍ത്തോ സാങ്കേതിക കാര്യങ്ങളെപ്പറ്റിയോ അല്ല. പിന്നെ... ഓരോന്നോര്‍ത്ത് സമയം പോയതറിഞ്ഞില്ല. റോക്കറ്റില്‍ കേറി ഇരിപ്പുറപ്പിച്ചു. ടെയ്ക്ക് ഓഫിന്റെ സമയത്ത് എന്താണ് തന്റെ വികാരമെന്ന് കിച്ചുവിന് തിരിച്ചറിയാനായില്ല.

ഇപ്പോള്‍ താന്‍ അന്തരീക്ഷത്തിലാണ്. ഭൂമിയില്‍ നിന്ന് ഒരുപാടകലെ. കഴിഞ്ഞ കുറച്ച് നിമിഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലായിരുന്നുവെന്ന് വിശ്വസിക്കാനാവാത്ത അത്രയും ദൂരെ എത്തിക്കഴിഞ്ഞു. തോമസും പ്രദീപും സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പ്രദി ഇപ്പോഴും ഒരു സ്വപ്നലോകത്താണ്. അയാള്‍ക്ക് തന്റെ ആകാംക്ഷ മറച്ചു വെക്കാനാകുന്നില്ല. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രനില്‍ കാണുന്ന മുയലിനെ കണ്ടു പിടിക്കാനാണത്രേ അവന്റെ യാത്ര. ഗൌരവത്തിലിരുന്നിരുന്ന തോമസ്സിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

കിച്ചു അവരുടെ സംസാരത്തില്‍ നിന്ന് കാതുകളെടുത്തു. അപ്പോഴേക്കും ഓര്‍മ്മകളുടെ കവാടങ്ങളില്‍ എന്തോ തിരയുകയായിരുന്നു കിച്ചുവിന്റെ മനസ്സ്. മകള്‍ രേവതിയുടെ വലിയൊരാഗ്രഹമായിരുന്നു ചന്ദ്രനെ തൊടാന്‍. അച്ഛന്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് കാണാന്‍ നില്‍ക്കാതെ അവള്‍ അവളുടെ അമ്മയ്ക്കു പിറകെ പോയി. മകളെ ഒരു നോക്ക് കാണാന്‍ നില്‍ക്കാതെ, അവളെ എന്റെ കയ്യിലേല്‍പ്പിച്ച് പോയ എന്റെ അമ്മുവിന്റെ കൂടെ. തലച്ചോറില്‍ ദൈവം ഒളിപ്പിച്ചു വെച്ച കുസൃതി. നോടുവീര്‍പ്പില്‍ എല്ലാ വിഷമങ്ങളുമൊതുക്കി കിച്ചു കസേരയില്‍ ചാഞ്ഞു കിടന്നു.

യാത്രക്കൊടുവില്‍ അവരാ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിച്ചേര്‍ന്നു. ഭൂമിയുടെ ഭ്രമണപദത്തില്‍ നിന്ന് വഴി മാറി ഒരത്ഭുത ലോകത്ത്. റോക്കറ്റില്‍ നിന്ന് ശൂന്യതയിലേക്കിറങ്ങിയപ്പൊ താനും ശൂന്യമാണെന്ന് കിച്ചുവിന് മനസ്സിലായി. നിശബ്ദതയില്‍ പാറിപ്പറക്കുന്ന ഒരു പറ്റം പൂമ്പാറ്റകളെപ്പോലെ... കാലുകള്‍ നിലത്തുറയ്ക്കാതെ പറന്ന് നടക്കുന്നു. ശരീരവും മനസ്സും ശൂന്യമാക്കി അയാളും ആ അനന്തതയുടെ പരപ്പിലൂടെ ഒഴുകി നടന്നു. ചന്ദ്രനിലെത്തിയ ആദ്യ മലയാളി എന്ന സ്ഥാനം തനിക്ക് ലഭിച്ചു കഴിഞ്ഞു. ഈയൊരു നിമിഷത്തിനായിരുന്നോ കഴിഞ്ഞ രണ്ടര വ്യാഴവട്ടക്കാലം താന്‍ ജീവിച്ചത്? അമ്മുവിനോടും രേവതിയോടുമൊത്ത് ജീവിച്ച് കൊതി തീര്‍ന്നില്ല.

കൂടെയുള്ളവര്‍ ചുറ്റിലും പരന്ന് നടക്കുകയാണ്. അപരിചിതരായ കൂറേ പേര്‍ കൂടെ ഉള്ളതുപോലെ തോന്നുന്നു. തോമസ് വന്ന് പെട്ടെന്നെന്തിനോ അനുവാദം ചോദിക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല. ശ്രദ്ധിക്കാനും കഴിയുന്നില്ല. അമ്മുവിന്റേയും രേവതിയുടേയും ശബ്ദം ദൂരെ കേള്‍ക്കുന്നുണ്ട്. പതുക്കെ പതുക്കെ അവ വ്യക്തമായി വരുന്നു. കരിവണ്ടുകള്‍ വീണ്ടും കൂട്ടം കൂടി കാഴ്ചയെ മറയ്ക്കുന്നു. ചുറ്റിലുമുള്ള മൂകത്തയ്ക്ക് വിരാമം സംഭവിക്കുന്നു. വീണു ചിതറിയ കുപ്പിയിലെ മഷി പരന്ന് ഇരുട്ടിന്റെ നനവ് പടരുന്നു...

Wednesday, November 17, 2010

നിശാസ്വപ്നങ്ങള്‍

ശരീരമില്ലാത്ത ശബ്ദങ്ങള്‍ എന്നെ വട്ടമിട്ട് പറക്കുന്നു
കണ്ണീരുണങ്ങിയ രോദനങ്ങള്‍ എനിക്ക് മാത്രം കേള്‍ക്കാം
ആരൊക്കെയോ എന്നെ പേരുചൊല്ലി വിളിക്കുന്നു
തിരിച്ചറിയാന്‍ കഴിയാത്ത പരിചയമുള്ള ശബ്ദങ്ങള്‍
കൈനീട്ടിപ്പിടിക്കാന്‍ പലവട്ടം ശ്രമിച്ചു നോക്കി
ശരീരമില്ലാത്ത ശബ്ദങ്ങളെ ഞാനെങ്ങനെ സ്വന്തമാക്കും!!!

Friday, November 12, 2010

പ്രണവം


ആഴക്കടലിലെ നിശബ്ദതയില്‍ തട്ടി പ്രതിധ്വനിക്കുന്ന
ഓളങ്ങളുടെ സംഗീതം പോലെ...
ആദിമ ശൂന്യതയിലെ അനന്തതയില്‍ നിന്നുണ്ടാകുന്ന
ഓംകാര മന്ത്രം പോലെ...
നീയെന്‍ ഹൃദയ തന്ത്രികളില്‍ മീട്ടിയ
ശ്രുതിമധുര നാദത്തിനായി കാതോര്‍ക്കുന്നു...

Monday, November 8, 2010

‘സൂപ്പര്‍വൈസര്‍ അമ്മിണി’ - ഒരു സുഹൃത്തിന്റെ ഓര്‍മ്മക്കുറിപ്പ്


വീട്ടില്‍ അമ്മേടെ സഹായത്തിന് വരുന്ന ചേച്ചിയാണ് അമ്മിണിചേച്ചി. അവിടെ അടുത്ത് തന്നെയാണ് വീടും. പക്ഷെ ചേച്ചീടെ മട്ടും ഭാവവും കണ്ടാല്‍ അവരാണ് ഇപ്പോള്‍ തൃശ്ശൂര്‍ ഭരിക്കുന്നതെന്ന് തോന്നും. കവലയിലെ ചെക്കന്‍മാരെ വഴക്കു പറഞ്ഞും, വഴിയില്‍ വെച്ച് കാണുന്നവരുടെ വിശേഷങ്ങള്‍ ചോദിച്ചും, ചേച്ചി വീട്ടിലേക്ക് വരുന്നത് ഒരാഘോഷമായിട്ടാണ്. നാട്ടുകാരുടെ മുഴുവന്‍ ദുഖങ്ങളും തന്റേതാണെന്ന തോന്നലില്‍ എല്ലാം ഏറ്റെടുത്ത് ഇടയ്ക്ക് നെടുവീര്‍പ്പിട്ടും ആശ്വാസവാക്കുകള്‍ പറഞ്ഞുമാണ് നടപ്പ്. പാടവരമ്പത്തു നിന്നേ അമ്മിണിയേച്ചീടെ ശബ്ദം കേള്‍ക്കാം. നാട്ടുകാരോട് സൊറ പറഞ്ഞ് നടക്കുന്നതില്‍ കവിഞ്ഞ് വേറൊരു ആനന്ദം ഇല്ലെന്ന അഭിപ്രായക്കാരിയാണ് ചേച്ചി.

ഒന്നുമുണ്ടാകില്ലെങ്കിലും ഏതോ കമ്പനിയില്‍ ജോലിക്ക് പോകുന്ന പോലെ ഒരു സഞ്ചി എപ്പോഴും അമ്മിണിചേച്ചീടെ കൂടെ ഉണ്ടാകും. വീട്ടിലെത്തിയാല്‍ പിന്നെ ഭരണം ഏറ്റെടുക്കലായി. വീട്ടിലെ പുറം കാര്യങ്ങളെല്ലാം നോക്കുന്നത് അവരാണ്. തെങ്ങുകയറ്റക്കാരോട് കൂലിക്ക് വേണ്ടി പേശിയും, കളക്കാരെ ശാസിച്ചും, വഴിയില്‍ കാണുന്ന പുല്ല് പറിച്ചു കളഞ്ഞും ചേച്ചിയങ്ങനെ വീട്ടിലെ കാര്യസ്ഥയായി വിലസുകയാണ്. അതിനുള്ള സ്വാതന്ത്യ്രം അമ്മ അവര്‍ക്ക് കൊടുത്തിട്ടുമുണ്ട്. പുറത്തെ ജോലികളെല്ലാം ചേച്ചിയോട് ചോദിച്ചിട്ടേ അമ്മയും ചെയ്യൂ. താന്‍ നോക്കി നടന്നില്ലങ്കില്‍ ഒന്നും ശരിയാവില്ലെന്നൊരു വിശ്വാസവും ചേച്ചിക്കെങ്ങനോ കിട്ടിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും ഒരു നൂറ് അഭിപ്രായവും ചേച്ചിയുടെതായി കേള്‍ക്കാം. അങ്ങനെ ആ നാട്ടുകാര്‍ ചേച്ചിക്കൊരു പേരിട്ടു. ‘സൂപ്പര്‍വൈസര്‍ അമ്മിണി’.

ഇടയ്ക്ക് എന്നെ കേറി ഉപദേശിക്കുന്നതാണ് ആകെയുള്ളൊരു വിഷമം. വീട്ടിലൊന്ന് വൈകി വന്നാല്‍ അല്ലെങ്കില്‍ കൂട്ടുകാരുമൊത്ത് കറങ്ങി നടന്നാല്‍ എല്ലാത്തിനും കുറ്റമാണ്. ചിലപ്പോള്‍ ഉപദേശം ശാസനയിലും എത്തും. ഞാന്‍ വകവെച്ചില്ലെങ്കിലും ഇതെല്ലാം പറയേണ്ടത് തന്റെ കടമയാണെന്ന മട്ടില്‍ ചേച്ചി അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. എന്തൊക്കെയായാലും ആളൊരു ശുദ്ധഗതിക്കാരിയാണ് കേട്ടോ!

ഇടയ്ക്ക് എനിക്കും പ്രവീണിനും ഓരോ സാധനങ്ങള്‍ കൊണ്ടുവന്നു തരും. ഞങ്ങളെ ഉത്സവങ്ങള്‍ക്ക് കൊണ്ടു പോകുന്നതും ചേച്ചിയാണ്. ചേച്ചിടെ കൂടെ പാടത്തും പറമ്പിലും ചുറ്റി നടക്കാന്‍ എനിക്കിഷ്ടമാണ്. വള്ളികളില്‍ നിന്നും വേലിയില്‍ നിന്നുമെല്ലാം പഴങ്ങള്‍ പറിച്ച് തിന്നും. എനിക്കും തരും. കാരപ്പഴം, ചുണ്ടങ്ങ എന്നിങ്ങനെ ഓരോ പേരുകളാണ് പഴങ്ങള്‍ക്ക്. ചിലപ്പോള്‍ പുല്ലില്‍ നിന്ന് വീഴാറായി നില്‍ക്കുന്ന വെള്ളതുള്ളിയെടുത്ത് കണ്ണില്‍ ഒഴിക്കുന്നതു കാണാം. തണ്ണീര്‍ക്കുടമെന്നാണത്രേ അതിനെ പറയാ. ലോകത്തിലെ എല്ലാ കാര്യങ്ങളിലും ചേച്ചിക്ക് ഗണ്യമായ ജ്ഞാനമുണ്ടെന്ന് ഞാനും വിശ്വസിച്ചിരുന്നു.

ചേച്ചിയറിയോതെ ഓരോ കുസൃതികള്‍ ഒപ്പിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. വൈകുന്നേരം പോകാന്‍ നേരമാകുമ്പോഴേക്കും ചേച്ചിടെ സഞ്ചി എടുത്തൊളിപ്പിക്കുക, പറഞ്ഞതനുസരിക്കാതെ കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുക, തുടച്ച് വൃത്തിയാക്കിയ മുറികളില്‍ ചെളിയുള്ള കാലുമായി കയറി നടക്കുക എന്നതൊക്കെയായിരുന്നു എന്റെ വിനോദങ്ങള്‍. എത്ര പണിയുണ്ടെങ്കിലും ഉച്ചക്കൊരു മയക്കം അമ്മിണിചേച്ചിടെ പതിവാണ്. അത് തെറ്റിയാല്‍ ക്ഷീണമാണത്രേ. ആ നേരം നോക്കി വളപ്പിലെ മാവില്‍ കല്ലെറിയാനും ഉണക്കാന്‍ വെച്ച ഉപ്പിട്ട പുളി കട്ടെടുക്കാനും എന്ത് തിടുക്കമായിരുന്നു!

വര്‍ഷങ്ങള്‍ മുന്നോട്ട് പോയത് പലതും പിന്നിലേക്കാക്കിയിട്ടായിരുന്നു. ചുണ്ടങ്ങയും ഞൊട്ടിങ്ങയും തണ്ണീര്‍ക്കുടവുമെല്ലാം ഈ പ്രവാസജീവിതത്തിലെവിടെ കിട്ടും. നാട്ടിലെ ഓരോ കുഞ്ഞു കാര്യങ്ങളും എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാകുന്നത് ഇപ്പോഴാണ്. മരുഭൂമിയിലെ ഫ്ലാറ്റുകള്‍ക്കും മാളുകള്‍ക്കുമിടയില്‍ ജീവിതം മുന്നോട്ടോടുമ്പോള്‍ ഇന്നതെല്ലാം വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. കണ്ണില്‍ ഒരിറ്റുവെള്ളം നിറയ്ക്കാന്‍ പോലും കെല്‍പ്പില്ലാത്ത ചില പിന്നാമ്പുറങ്ങള്‍...

Thursday, September 23, 2010

‘Broken horns and deep wounds’ – a personal experience


As part of our MCJ course we have to undergo an internship programme. So I did my 45 days internship at ‘Mathrubhumi’, Thrissur and I joined there on April 2008. My daily works included collecting Facts and reporting News, writing Press Releases and Features, attending Press Conferences and Seminars etc. E. Salahudin, the special correspondent of ‘Mathrubhumi’ was my guide and he used to guide me in beneficial aspects of reporting as well as of editing.

My friend Subhida was also with me. We had moments of excitement during our internship programme.

During our reporting assignments, once we visited the Zoo in Thrissur, unrevealing that we are journalists. The place which has the capacity of accommodating 50 Spotted Deers was tightly packed with 200 Deers. It creates a terrible situation by making incurable wounds to each other and they were wriggling with pain. Some had their horns broken and some with deep wounds in their body. It was also sorrowful to see those fresh wounds, getting pierced by crows. This creates uneasiness to the spectators.

The caretakers never bothered about providing them proper medication or shifting their shelter to a better place. When I enquired the reason they quipped and stated that these are the usual happenings here. According to them, lack of space is the main reason for such problems.

But the unspeakable aching of these animals compelled me to make my first journalistic venture in daily newspapers. Also took photos of some wounded bleeding Deers. Thus my report about ‘The condition of Deers in the Zoo’ appeared in ‘Mathrubhumi’ on 5th May 2008.

And I am happy to say that my first venture really made impact on both the public and the authorities. The report paved the way for a public joint petition to Prime Minister mentioning the pathetic situation of the Zoo. Within one week the then District Collector, K M Beena along with some politicians visited the place and came to know about the inadequacies of the Zoo which had a positive impact on the grievances of the animals.

Thursday, September 9, 2010

വേണു നാഗവള്ളിക്ക് ആദരാഞ്ജലികള്‍...


മലയാള സിനിമയുടെ നീല വെളിച്ചത്തില്‍ ഉദിച്ചുവന്ന ഒരു ഭാവനടന്‍. നടനശൈലി കൊണ്ടും സ്വതസിദ്ധമായ രചനാപാടവം കൊണ്ടും മലയാളികളെ പ്രണയിപ്പിക്കുകയും, ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിക്കുകയും ചെയ്ത വ്യക്തിയാണ് വേണു നാഗവള്ളി. ഗായകനായി സിനിമയിലെത്തി തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ കഴിവു തെളിയിക്കാനും അദ്ദേഹത്തിനു സാധിച്ചു. അയിത്തത്തിന് വഴി വെക്കാതെ അഗ്നിദേവനായി കടന്നു വന്ന് മലയാളികളുടെ മനസ്സില്‍ ഒരു കിലുക്കമായി അവശേഷിക്കാന്‍ വേണു നാഗവള്ളിക്ക് കഴിയുന്നതും അതുകൊണ്ട്തന്നെയാണ്.

ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. സന്തോഷങ്ങള്‍ക്കും കളിചിരികള്‍ക്കും ഇടയില്‍ കണ്ണു നനയിപ്പിച്ചേക്കാം. പ്രതീക്ഷിക്കാതെ പലതും തന്ന് നമ്മെ മോഹിപ്പിക്കും. മറ്റു ചിലപ്പോള്‍ സങ്കടപ്പെടുത്തും. നമ്മെ വിട്ടു പോയ ഒരുപാട് നല്ല ഓര്‍മ്മകളുടെ കൂട്ടത്തില്‍ ഒന്നു കൂടി. ഇളവെയില്‍ തട്ടി മിന്നുന്ന വാകമരത്തണലിലെ ഇലകള്‍ക്കിടയിലേക്ക് പൊഴിഞ്ഞു വീഴുന്ന ഒരിലപോലെ... വേണു സാറിന് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍...

Tuesday, September 7, 2010

ഞാനെന്നും ഒറ്റക്കായിരുന്നു



കണ്‍പോളകള്‍ക്കുള്ളില്‍
ചെറു മിന്നാമിനുങ്ങുകള്‍...
കുഞ്ഞു വെട്ടം പടര്‍ന്നു പടര്‍ന്നു
ഇരുട്ടിനെ മൂടിക്കളഞ്ഞു
പുതിയ ലോകവും
എന്നെ തനിച്ചാക്കി യാത്ര തുടര്‍ന്നു...
ഞാനെന്നും ഒറ്റക്കായിരുന്നു...

കാട്ടിലൊറ്റപ്പെട്ടു പോയി
വഴിയറിയാതെ പകച്ച്
കരഞ്ഞു തളര്‍ന്ന്
ഞാനെപ്പഴോ ഉറങ്ങിപ്പോയി.

വരിഞ്ഞു കെട്ടിയ ചിന്തകള്‍
ശ്വാസംമുട്ടി മരിക്കുന്നു
പിടഞ്ഞെഴുനേറ്റപ്പോള്‍
വീണു ചിതറിയ കുറിപ്പുകള്‍ മാത്രം
വാരിപ്പെറുക്കി നടന്നു നീങ്ങുമ്പോള്‍
ചുറ്റിലും വെറുതെ കണ്ണോടിച്ചു
ഞാനെന്നും ഒറ്റക്കായിരുന്നു...

Friday, September 3, 2010

Changing the face of Social Networking Sites



Social Networking. . . is the way the 21st century communicates today. Today we have many social networking sites like Facebook, Orkut, Twitter, Hi5, Blog, MySpace, FriendWise, FriendFinder, Yahoo! and Classmates.

It is actually grouping of individuals into specific sub-groups. Social networking is possible in person, especially in the workplace, colleges, schools and all. The internet is filled with millions of individuals who are looking to meet other people, to gather and share first-hand information and experiences about everything under the sun, developing friendships or professional alliances, finding employment, business-to-business marketing and even groups sharing information. The topics and interests are as varied and rich as the story of our world.

When it comes to online social networking, websites are commonly used as social sites. Depending on the website, many of these online community members share common interests in hobbies, religion, or politics. Once you are granted access to a social networking website you can begin to socialize. This socialization may include reading the profile pages of other members and possibly even contacting them.

The friends that you can make are just one of the many benefits to social networking online. Another one of those benefits includes diversity because the internet gives individuals from all around the world access to social networking sites. Not only will you make new friends, but you just might learn a thing or two about new cultures or new languages and learning is always a good thing.

You're aware, there are dangers associated with social networking including data theft and viruses. The most prevalent danger though often involves online predators or individuals who claim to be someone that they are not. By being aware of your cyber-surroundings and who you are talking to, you should be able to safely enjoy social networking online. Just use common sense and listen to your inner voice; it will tell you when something doesn't feel right about the online conversations taking place.

Is it necessary to find Love Online?

In the past, relationships were largely developed through chance meetings, setups or recommendations from friends, or from a friendship that flourished into love and eventually marriage. Now a day’s more and more people rely on the internet when it comes to finding romance.

When many individuals go in search for love online, they head to online dating websites. Did you know that online dating websites are actually social networking websites? Social networking websites focus on many different aspects of life, which makes it easier to find and make connections with other people who share common goals and interests, including love.

Most online dating websites allow a limited number of views of its member's photographs with a condensed version of their personal profile. Paying for a membership then allows you to read the entire biography and learn more about the person and whether you want to contact them or not. The first point of contact will probably be through email exhange. The second would be phone conversations or texting where a more personal exchange of information occurs and then then deciding to arrange a first date. Some site members call them meetings rather than a date and ask if the other has any objections to going dutch. Is this necessary?

For many individuals it is enough to chat with others online, but for some it is not enough. Whether you are asked to meet with an online friend or if you initiated the meeting yourself, you are advised to be cautious.

By understanding the importance of being careful with your life and being aware of your surroundings there's no reason why you can't have fun using the internet to find a good friend or perhaps, a life partner. Think before every step…

Thursday, September 2, 2010



ഞാനാ വീട്ടില്‍ താമസം തുടങ്ങിയിട്ട് മൂന്ന് മാസമായി. ഇതിനിടയില്‍ രണ്ട് ലോക മഹായുദ്ധവും ഒരു രാജ്യ പലായനവും കുറച്ച് മരണവും കഴിഞ്ഞു. എനിക്കു മുന്നേ വന്നവര്‍ ആറു മാസത്തിലധികമായി അവിടെ. വീട്ടിലേക്ക് വന്നു കയറുമ്പോഴും ഇറങ്ങി പോകുമ്പോഴും അടുത്തുള്ള ആളുകള്‍ കണ്‍വെട്ടത്തു നിന്ന് മറയുന്ന വരെ നോക്കികൊണ്ടിരിക്കും. എന്താണിങ്ങനെ എന്ന് ചിന്തിച്ചിരുന്നെങ്കിലും പിന്നീട് ഞങ്ങള്‍ സ്വയം ഉത്തരം കണ്ടെത്തി. ‘പെണ്ണുങ്ങളെ കണ്ടു കാണില്ല ഇവര്‍... കുറച്ച് സൌന്ദര്യം ഉണ്ടായിപ്പോയതിന് എന്തു ചെയ്യാനാ, അല്ലേ???’

വീട്ടുടമസ്ഥര്‍ ഇടയ്ക്കിടെ വന്ന് ‘കുഴപ്പമില്ലല്ലോ’ എന്ന് ചോദിച്ചു കൊണ്ടിരിക്കും. പുതിയ താമസക്കാരോടുള്ള സ്നേഹാന്വേഷണം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുണ്ടായ കുരുക്ഷേത്ര യുദ്ധത്തിന് ശേഷം നിലനിന്നിരുന്ന ശാന്തത ഭീകരതയുടെ മൂടുപടമായിരുന്നെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല. ചില അസ്വസ്ഥതകള്‍ ഉടലെടുക്കാന്‍ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. ഇതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. അതോ കുഴപ്പങ്ങള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോയതാണോ എന്നും അറിയില്ല. ഇപ്പൊ ചില ദുര്‍ലക്ഷണങ്ങളൊക്കെ കണ്ടു വരുന്നുണ്ട്. തനിയെ വീണു പൊട്ടുന്ന ബള്‍ബ്, അകത്തു കയറി അടച്ചാല്‍ തുറക്കാന്‍ കഴിയാത്ത വാതില്‍, കറങ്ങുന്നതിനിടെ നിന്നു പോകുന്ന ഫാന്‍... അങ്ങനെ ഉറക്കം കിട്ടാത്ത കുറേ രാത്രികള്‍ മാത്രം ബാക്കി.

ഒരു രാത്രി സംസാരിച്ചു കൊണ്ട് ഭക്ഷണമുണ്ടാക്കുകയായിരുന്നു ഞങ്ങള്‍. ഞാന്‍ സ്പൂണ്‍ കൊണ്ട് കറിയിളക്കുന്നു. പെട്ടെന്നാരോ എന്റെ കൈ പിടിച്ചു താഴേക്കാക്കി. കറി തട്ടി കൈ കുറച്ചു പൊള്ളിയെങ്കിലും അതത്ര കാര്യമാക്കിയില്ല. വീണ്ടും ഇളക്കാനാരംഭിച്ചെങ്കിലും വീണ്ടും അതുതന്നെ ആവര്‍ത്തിച്ചു. ആരോ കൈ ബലമായി പിടിച്ച് താഴേക്കാക്കുന്നപോലെ... എന്റെ ആകാംക്ഷ ഞാന്‍ മറച്ചു വെച്ചില്ല. കറി ഉണ്ടാക്കല്‍ നിര്‍ത്തി ഞങ്ങള്‍ ഫാളില്‍ വന്നിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. ചെറിയൊരു നിശബ്ദദയ്ക്കു ശേഷം ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞു. “ഒന്നുമില്ല... പക്ഷെ എന്തോ ഉണ്ട്...”

ഫോണെടുത്ത് പലരോടായി സ്ഥലത്തക്കുറിച്ചന്വേഷിച്ചു. പലര്‍ക്കും പല കേട്ടുകേള്‍വികള്‍. ഒരു സ്ത്രീയെയും കുഞ്ഞിനേയും ആരോ ആ വീട്ടില്‍ തീയ്യിട്ട് കൊന്നിട്ടുണ്ടന്നു കൂടി കേട്ടതോടെ സമാധാനമായി. മൂന്ന് റൂമിലായി കിടന്നിരുന്ന ഞങ്ങള്‍ ഒന്നിച്ച് ഹാളിലാണ് അന്ന് കിടന്നത്. പിറ്റേന്നു ഓഫീസില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ കൈയ്യില്‍ ബ്ളെസ്സ് ചെയ്ത ഒരു കൊന്തയുമുണ്ടായിരുന്നു. റൂമിലെത്തിയാല്‍ ഉടനെ കൊന്തയിടും. അതിനെ ആശ്രയിച്ചായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ ഉറക്കം.

കുറച്ചു ദിവസം കഴിഞ്ഞപ്പൊ ധൈര്യമെല്ലാം വീണ്ടെടുത്തു. ബഷീറിന്റെ നീലവെളിച്ചത്തിലെ പോലെ പലരേയും പ്രതീക്ഷിച്ചു. പക്ഷെ ആരും വന്നില്ല. പിന്നീടെപ്പഴോ എല്ലാം മാറിപ്പോയി. തിരക്കുപിടിച്ച ജോലിക്കിടെ ഇതിനെക്കുറിച്ചോര്‍ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം. ജീവിതം പഴയ പോലെ മുന്നോട്ട്. എന്നാലും ഇടയ്ക്ക് ഞാന്‍ മനസ്സില്‍ ഓര്‍ക്കാറുണ്ട്. അവരും ഓര്‍ക്കുന്നുണ്ടാകുമെന്നുറപ്പാണ്. “ഒന്നുമില്ല... പക്ഷെ എന്തോ ഉണ്ട്...”

Thursday, June 17, 2010

മോഡേണ്‍ കുരുക്ഷേത്ര


അടി! അടിയെന്ന് പറഞ്ഞാല്‍ എന്റമ്മോ ഇതുപോലൊരു അടി... എന്തോക്കെയോ എറിഞ്ഞുടയുന്ന ശബ്ദം. ആകെ ബഹളം. ആളുകള്‍ മാത്രമല്ല, അടുത്തുള്ള കുറുഞ്ഞിപ്പൂച്ചയും കുടുംബവും കാര്യമറിയാതെ മിഴിച്ചു നില്‍ക്കുകയാണ്. ദേഹോപദ്രവത്തിന്റേയോ പാത്രങ്ങള്‍ വീണുടയുന്നതിന്റേയോ ശബ്ദമല്ല ട്ടൊ. വാക്കുകള്‍ മുകളിലേക്കെറിഞ്ഞ് താഴെവീണു ചിതറുമ്പോള്‍ ഉണ്ടാകുന്ന സ്ഫോടന ശബ്ദമാണ്. കേള്‍ക്കാന്‍ വലിയ രസമൊന്നുമില്ലെങ്കിലും ഞാനുമാ കൂട്ടത്തില്‍ പങ്കാളിയായി നില്‍ക്കുന്നു. എങ്ങോട്ടെങ്കിലും ഓടി പോകാന്‍ തോന്നുന്നുണ്ട്. പക്ഷെ പറ്റില്ല. എന്താണെന്നല്ലേ? കഥ തുടരുന്നു...

ഇത് പഞ്ചപാണ്ഡവര്‍ താമസിക്കുന്ന വീടാണെന്ന് കരുതുക. അപ്പൊ കൂട്ടത്തില്‍ ഞാനാരാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ? യുധിഷ്ഠിരനും അര്‍ജ്ജുനനും ഒരു വശത്ത്. മറു വശത്ത് നകുലനും സഹദേവനും. ഇവര്‍ തമ്മിലാണ് യുദ്ധം. യുദ്ധം എന്തിനാണെന്നു ചോദിച്ചാല്‍ പ്രത്യേകിച്ചങ്ങനെ കാരണമില്ല. ജനറേഷന്‍ ഗ്യാപ്പെന്ന് വേണമെങ്കില്‍ പറയാം. യുദ്ധത്തില്‍ ഞാന്‍ ശ്രീകൃഷ്ണന്റെ റോള്‍ ഏറ്റെടുത്ത് ഒരു സമാധാനച്ചര്‍ച്ചയ്ക്ക് കളമൊരുക്കി. പക്ഷെ അവര്‍ക്കതില്‍ താല്‍പ്പര്യമില്ല. ഞാന്‍ ഭീമനായിതന്നെ നിന്ന് യുദ്ധം നോക്കി പഠിച്ചാല്‍ മതിയെന്ന് യുധിഷ്ഠിരന്‍ കല്‍പ്പിച്ചു. എങ്കില്‍ ശരിയെന്ന് ഞാനും വിചാരിച്ചു.

യുദ്ധം രൂക്ഷമായി വരുന്നു. ഈ യുദ്ധത്തില്‍ ആര് ജയിക്കും? ആര് തോല്‍ക്കും? കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്. ലോകക്കപ്പിന്റെ പേരില്‍ ചൂതാട്ടം നടത്തുന്നവര്‍ പോലും ഇതില്‍ ഒരു മുന്‍വിധി കാണാന്‍ കഷ്ടപ്പെടും. അത്രയ്ക്ക് തകര്‍ക്കുകയാണ് വഴക്ക്. ആര്‍ക്കും ക്ഷീണമില്ല. ഒരു നോട്ടം കൊണ്ട് പോലും ആരും വിട്ടുകൊടുക്കുന്നില്ല. ഇതൊന്നവസാനിപ്പിക്കാന്‍ എന്താ ചെയ്യാ? അംബാനിമാരെ ഒന്നിപ്പിച്ചതാരാണോ ആവോ? യു. എന്‍. ഒ യ്ക്ക് അല്ലെങ്കിലേ നേരമില്ല. ലോക സമാധാനത്തിന് വേണ്ടി ജീവന്‍വരെ ത്യജിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ ഒരാളുണ്ട്. ജമ്പന്‍. വിളിക്കാമെന്ന് വെച്ചാല്‍ ചെന്നിനായകത്തിന്റെ നമ്പര്‍ പോലും എന്റെ കയ്യിലില്ല. പോകുന്നതു വരെ പോട്ടെ...

യുദ്ധത്തിന്റെ പര്യവസാനത്തിലെത്താറായെന്ന് ചിലപ്പൊ തോന്നും. കാരണം ബഹളം ഒന്നൊതുങ്ങി. പക്ഷെ കാര്യമില്ല. അടുത്ത സെക്കന്റില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തുടങ്ങും. രസം ഇതൊന്നുമല്ല കേട്ടോ. ഇരു കൂട്ടരും എന്നെ പക്ഷം ചേര്‍ക്കും. അങ്ങനെയല്ലേ... ശരിയല്ലേ... എന്നൊക്കെ ചോദിച്ച് എന്റെ മുഖത്ത് നോക്കും. ഞാന്‍ ആരുടെ ഭാഗം നില്‍ക്കും. രണ്ട് പേരുടെ കയ്യിലും തെറ്റുണ്ട്. അവസാനം ഞാന്‍ രണ്ടു വള്ളത്തിനും ഇടയ്ക്കുള്ള സ്പെയ്സില്‍ നിന്നു. രണ്ട് കൂട്ടരുടെ ചോദ്യങ്ങള്‍ക്കും തലയാട്ടി.

അങ്ങനെ അക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞ് രംഗം ശാന്തമായി. ആരും തോറ്റില്ല. ആരും ജയിച്ചുമില്ല. നകുലനും സഹദേവനും വീടു മാറാന്‍ തീരുമാനിച്ചു. പക്ഷെ അതൊരു തോല്‍വിയല്ല ട്ടൊ. അഞ്ച് പേരും ഉപയോഗിച്ചിരുന്ന സാധനങ്ങളില്‍ അധികവും അവരുടേതായിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇട്ടുവെച്ചിരുന്ന പാത്രങ്ങള്‍ അവര്‍ കൊണ്ടുപോയി. എല്ലാം കടലാസുപൊതിയില്‍... ഇപ്പോള്‍ പേടിപ്പിക്കുന്ന ഒരു ശൂന്യതയാണവിടെ. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് സ്വര്‍ഗ്ഗാരോഹണത്തിനു തയ്യാറെടുക്കുന്ന ശാന്തത...

Tuesday, June 15, 2010

ഒരു ശനിയാഴ്ച മോഷണം

ജൂണിലെ ഒരു ശനിയാഴ്ച. അല്ല, മിക്ക ശനിയാഴിചയും ഇങ്ങനെതന്നെ. ഓഫീസ് മുഴുവന്‍ അന്തകാരത്തിലാഴുന്ന അഞ്ചാമത്തെ ശനിയാഴ്ചയാണിത്. രാവിലെ എല്ലാവരും എത്തിക്കഴിഞ്ഞെന്നു കണ്ടാല്‍ ഉടന്‍ കറണ്ട് പോകും. കുറച്ചു നേരത്തേക്ക് പിന്നേയും നിശബ്ദമാണ്. ടപ്പ്! ടപ്പ്! ടപ്പ്! ധൃതിയില്‍ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ വിരലുകളോടുന്ന ശബ്ദമേ കേള്‍ക്കൂ. കൂടെ കുറച്ച് നിശ്വാസങ്ങളും. പാവങ്ങള്‍... ഏന്തി വലിച്ച് അഞ്ച് മിനിറ്റ് കൂടി. പിന്നെ ആകെ കരച്ചിലിന്റെ ബഹളമാണ്. കരച്ചില്‍ അവസാനിക്കുന്നതിനു മുമ്പേ അവര്‍ മരിച്ചു കഴിഞ്ഞിരിക്കും.

എല്ലാവരും പതിവു പോലെ സിറ്റൌട്ടില്‍ പത്രം വായനയും ഉറക്കവും സാഹിത്യച്ചര്‍ച്ചകളുമൊക്കെയായി ഇരിക്കുകയാണ്. പതിവെന്ന് പറഞ്ഞത് വൈദ്യുതി ബോര്‍ഡ് കനിഞ്ഞു നല്‍കുന്ന ഒഴിവു സമയങ്ങളിലെ കാര്യമാണ്. മുറ്റത്തുകൂടി വരിവരിയായി പോകുന്ന ഉറുമ്പുകള്‍ വരെ ഞങ്ങളെ പരിഹാസത്തോടെ നോക്കുന്നുണ്ട്. “വല്യ കളിയൊന്നും വേണ്ട. അടുത്ത ആഴ്ചയ്ക്ക് മുമ്പ് നമ്മള്‍ ജനറേറ്റര്‍ വാങ്ങും”. എക്സിക്യൂട്ടീവ് എഡിറ്ററുടെ വാക്കുകളാണ്. ആരും ഒന്നും മിണ്ടിയില്ല. കാരണം ഇത് കേള്‍ക്കാന്‍ തുടങ്ങിട്ട് രണ്ട് മാസമായി.

ഇനി കറണ്ട് വരുന്നത് രണ്ട് മണിക്കോ മൂന്ന് മണിക്കോ ആയിരിക്കും. ശുഭ്രവസ്ത്രധാരിക്കും ചേടത്തിക്കുമൊഴികെ വേറെയാര്‍ക്കും ഇതില്‍ കാര്യമായ എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ല. ഞങ്ങള്‍ കുറച്ച് പേര്‍ മനസ്സറിഞ്ഞ് സന്തോഷിക്കുന്നുമുണ്ട്. പക്ഷെ ഇന്നെനിക്കൊരു പ്രത്യേക സന്തോഷമുണ്ട്. കറണ്ട് പോകുമെന്ന ഉറപ്പിലാണ് ഞാന്‍ രാവിലെ ഡയറിയെടുത്ത് ബാഗില്‍ വെച്ചത്. കഥയുടെ ബാക്കി എഴുതാമല്ലോ? പക്ഷെ പതിവിനെ തെറ്റിച്ചുകൊണ്ട് ഇന്ന് കറണ്ട് പോകാനല്‍പ്പം വൈകി.

ഇന്ന് ഓഫീസില്‍ മോല്‍ക്കോയ്മക്കാര്‍ ആരും ഇല്ല. ചേടത്തിയും എന്തോ ആവശ്യത്തിന് കോഴിക്കോട് പോയിരിക്കുകയാണെന്ന് ഡിസൈനര്‍ പറഞ്ഞു. ഇനിയുള്ളവര്‍ ഉപദ്രവകാരികളല്ല. എന്റെ കൂടെ ജോലി ചെയ്യുന്ന ചേച്ചിക്ക് ഒരാഗ്രഹം. ഫ്രിഡ്ജിലിരിക്കുന്ന ബ്രഡും ബട്ടറും കഴിക്കാന്‍. പുറത്ത് ഇരമ്പിപ്പെയ്യുന്ന മഴയാണ്. ഈ സമയത്ത് റോസ്റ് ചെയ്തെടുത്ത ചൂടുള്ള ബ്രഡ്. കൂടിയേക്കാമെന്ന് ഞാനും കരുതി. ഞങ്ങളുടെ കൂടെ റിസപ്ഷനിസ്റുമുണ്ട്. ബ്രഡും വെണ്ണയും ഓഫീസിലെ ഫ്രിഡ്ജില്‍ നിന്ന് മോഷ്ടിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ ഹോസ്റലില്‍ സിസ്റര്‍മാരുടെ തോട്ടത്തില്‍ കേറി മോഷ്ടിക്കുന്നത് ഒരു ശീലമാക്കിയത് ഉപകാരപ്പെട്ടു. ബ്രഡെന്ന് ആ വസ്തുവുനെ വിളിക്കാന്‍ പറ്റുമോന്നറിയില്ല. മഞ്ഞ നിറം കേറിയ ഒരു വസ്തു. ചെറുതായൊരു പൂപ്പലുണ്ട്. അതു സാരമില്ല. ഇരു വശത്തും വെണ്ണ തേച്ച് സ്റവില്‍ വെച്ച് റോസ്റ് ഉണ്ടാക്കി. കഴിക്കുന്നതിനിടെ റിസപ്ഷനിസ്റിന്റെ ഓര്‍മ്മ പുതുക്കല്‍. “ഇത് മൂന്ന് മാസം മുമ്പ് ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന വെണ്ണയാ”. ഞാനും ചേച്ചിയും മുഖത്തോട് മുഖം നോക്കി. എന്ത് പറയാന്‍. തീറ്റ തുടര്‍ന്നു.

ഓരോന്ന് വീതം കഴിച്ചു. അടുത്തതെടുത്തപ്പോഴാണ് എവിടെ നിന്നോ ചേടത്തി പ്രത്യക്ഷപ്പെട്ടത്. എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് പരുങ്ങി. “ഓ, നിങ്ങള്‍ ഫ്രിഡ്ജു തപ്പിയല്ലേ?” ചേടത്തിടെ ചോദ്യം. വായിലുള്ള ബ്രഡ് കഷ്ണം അറിയാതെ വിഴുങ്ങിപ്പോയി. റിസപ്ഷനിസ്റ് എങ്ങനെയോ സംഭവസ്ഥലത്തു നിന്ന് മുങ്ങി. പിന്നാലേ ചേച്ചിയും. അവസാനം ഞാന്‍ കെണിയില്‍. എന്തായാലും നനഞ്ഞു. ഇനിയിപ്പൊ പരുങ്ങിയിട്ടെന്ത് കാര്യം. വെളുക്കനെ ഒന്ന് ചിരിച്ച് രണ്ട് കയ്യിലും ബ്രഡുമായി ഞാന്‍ അടുക്കളയില്‍ നിന്നിറങ്ങി. കോഴിക്കോട് പോയ ചേടത്തി എവിടെ നിന്ന് പ്രത്യക്ഷപ്പെട്ടു എന്ന അത്ഭുതത്തിലാണ് പുറത്ത് അവരിപ്പോഴും. ഹും! എന്തായാലും പറ്റേണ്ടത് പറ്റി. ഇനി പറഞ്ഞിട്ടെന്താ?

Monday, June 14, 2010

എന്റെ മഴ



കാല്‍പ്പനികന്റെ സ്വപ്നങ്ങളാണ് മഴ. വീടിനകത്തിരുന്നാലും അവനെ നനയ്ക്കാന്‍ മഴയ്ക്കു സാധിക്കും. മഴ പല തരത്തിലാണെങ്കിലും മഴ സ്വപ്നങ്ങള്‍ മിക്കവര്‍ക്കും ഒരുപോലെയാണ്. വെളുപ്പാന്‍ കാലത്ത് പുറത്തിരമ്പിപ്പെയ്യുന്ന മഴയില്‍ തണുത്ത് വെറുങ്ങലിച്ച് ഒരു പുതപ്പിന് കീഴെ ഒളിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല.


വെള്ളം പണ്ടു മുതലേ എന്റെ സുഹൃത്താണ്. സാധാരണ കുളി എന്നു പറഞ്ഞാല്‍ എനിക്ക് നീരാട്ട് തന്നെയാണ്. ഡാന്‍സും പാട്ടും വെള്ളം കൊണ്ടുള്ള ഫൌണ്ടനുകളും എല്ലാം കഴിയുമ്പോള്‍ ഒരു നേരമാകും. ചിലപ്പോള്‍ ഒന്നും കൂടി മോട്ടര്‍ അടിക്കേണ്ടിയും വരും. അമ്മയ്ക്ക് കലിയിളകുമ്പോള്‍ ഊറിച്ചിരിച്ച് വീണ്ടും ഒരു പാട്ട് പാടാന്‍ തുടങ്ങിയിട്ടുണ്ടാകും ഞാന്‍. പക്ഷെ മഴക്കാലമായാല്‍ കഥ മാറി. ഒരു ബക്കറ്റ് വെള്ളം ധാരാളമാണ് കുളിക്കാന്‍. മാത്രമോ, രണ്ട് മിനിറ്റു കൊണ്ട് കുളിച്ച് ഓടിച്ചന്ന് അമ്മയെ കെട്ടിപ്പിടിക്കും. അമ്മയ്ക്കെപ്പോഴും നല്ല ചൂടായിരിക്കും.


മഴ മണങ്ങളും വ്യത്യസ്തമാണ്. പുതു മഴയ്ക്ക് പുതു മണ്ണിന്റെ മണം. നനഞ്ഞ് സ്കൂളില്‍ ചെന്നു കേറിയാലോ മഴയ്ക്ക് വിയര്‍പ്പിന്റെ മണമാണ്. കാലില്‍ ചളിയും ഡ്രസ്സില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളവുമായി വീട്ടില്‍ വരുമ്പോള്‍ മഴയ്ക്ക് ഈറന്റെ മണമാണ്. അടുക്കളയില്‍ അമ്മ ഭക്ഷണമുണ്ടാക്കുമ്പോള്‍ ചോറു പുഴുങ്ങുന്ന മണമാണ് മഴയ്ക്ക്. കര്‍ക്കിടകത്തിലെ മഴയ്ക്കൊരു പ്രത്യേക സുഗന്ധമാണ്. മല്ലിയും കുടകപ്പാലരിയും വിഴലരിയും അയമോദകവും കരിംജീരകവും കരയാമ്പുവും കുരുമുളകും ചുക്കും നെയ്യും അങ്ങനെ എല്ലാം ചേര്‍ന്ന ഒരു ആയുര്‍വേദ മണം. ജനലഴികളില്‍ക്കൂടി വിദൂരതയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ മഴക്കൊരു വിഷാദ ഗന്ധമാണ്. ഏത് മണമായാലും മഴയെ സ്നേഹിക്കാന്‍ പ്രത്യേകിച്ചൊരു കാരണം വേണമെന്ന് തോന്നുന്നില്ല.


ഞാന്‍ പലപ്പോഴും മഴയോട് സംസാരിക്കാറുണ്ട്. എന്റെ കൂട്ടുകാര്‍ എന്നെ കളിയാക്കുമെങ്കിലും എനിക്കതൊരു ആശ്വാസവും സന്തോഷവുമാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല, ഇവിടം വെടിഞ്ഞവര്‍ക്കും മഴ ആസ്വദിക്കാന്‍ കഴിയുമെന്നെനിക്ക് തോന്നാറുണ്ട്. മഴയില്‍ നോക്കി സംസാരിക്കുമ്പോള്‍ എന്റെ കൂടെയില്ലാത്ത പലരേയും കാണാന്‍ കഴിയാറുണ്ട്. ഞാനവരോട് സംസാരിക്കാറുണ്ട്. പണ്ടാരോ പറഞ്ഞതു പോലെ “ആത്മാക്കളുടെ സന്തോഷമാണ് മഴ”യെന്ന് ഞാനും വിശ്വസിക്കുന്നു.

Tuesday, June 1, 2010

സ്കൂള്‍ തുറന്നു... വീണ്ടും...



ഇന്ന് ജൂണ്‍ ഒന്ന്. പുതിയ ബാഗ്, പുതിയ കുട, പുതിയ പുസ്തകങ്ങള്‍, പുതിയ യൂണിഫോം. ഈ പുത്തനുണര്‍വിന്റെ നിറവില്‍ ഒരു പുതിയ മേച്ചില്‍പ്പുറം തേടി നടന്നകന്നവരാണ് ഒരിക്കല്‍ നമ്മളും. പുതു മഴയുടെ ലഹരിയില്‍ ഉയര്‍ന്നു വരുന്ന പുതു മണ്ണിന്റെ ഉന്മാദഗന്ധത്തെ ആസ്വദിക്കാത്തവര്‍ നമ്മളില്‍ ആരും തന്നെ ഉണ്ടാവുകയുമില്ല. ചാറ്റല്‍ മഴയുള്ള ദിവസം ടീച്ചര്‍ കാണാതെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കാന്‍...

സ്കൂള്‍... അന്നതൊരു കാരാഗ്രഹമായി തോന്നിയിരുന്നെങ്കിലും ഇന്നത്രയും നൈര്‍മല്യമേറിയ സ്ഥലം വേറെയില്ല എന്നതാണ് സത്യം. അവിടെ എല്ലാം നിഷ്കളങ്കമായിരുന്നു. കരച്ചിലും, വഴക്കും, പേടിയും, കുസൃതിയും, ശാസനയും, ലാളനയും അങ്ങനെ എല്ലാം. കൂട്ടത്തില്‍ മറ്റൊരു ലോകത്തെപ്പറ്റിയുള്ള തിരിച്ചറിവും...

രാവിലെ എണീക്കാന്‍ മടി. കുളിക്കാന്‍ അതിലേറെ മടി. തണുപ്പത്ത് മൂടിപ്പുതച്ച് ഉറങ്ങാന്‍ കഴിയാത്ത വിഷമം. യൂണിഫോം ഇടണത് വിഷമം. അമ്മയെ കാണാത്ത വിഷമം. എ. ബി. സി. ഡി.. തെറ്റാതെ ചൊല്ലാന്‍ വിഷമം. ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ വിഷമം. അങ്ങനെ ലോകത്തെ ഏറ്റവും സങ്കീര്‍ണമായ വിഷമങ്ങളെല്ലാം നമുക്ക് മാത്രമായിരുന്നു.

പിന്നീടെപ്പഴോ നമ്മളറിയാതെ തന്നെ വിഷമങ്ങളുടെ രൂപവും മാറിമറിഞ്ഞു. പണ്ടു കണ്ടിരുന്ന വര്‍ണ്ണങ്ങള്‍ക്ക് പകരം മഴവില്ലുകള്‍ വിരിയാന്‍ തുടങ്ങി. പുഞ്ചിരികള്‍ പൊട്ടിച്ചിരികളായി... വഴക്കുകള്‍ പരിഭവങ്ങളായി... ശാസനകള്‍ കൊഞ്ചലുകളായി... കുസൃതികള്‍ കള്ളത്തരങ്ങളും.

പഠനത്തിന്റെ മുള്‍മുനയിലും, പരീക്ഷയുടെ ആലകളിലും, പ്രശ്നങ്ങളുടെ തീച്ചൂളയിലും സൌഹൃദമായിരുന്നു ഏക ആവേശം. എന്നും എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരുന്ന ആ സൌഹൃദങ്ങള്‍ മാത്രമാണ് ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകുന്നതെന്ന് മനസ്സിലായത് വളരെ വൈകിയായിരുന്നു.

മഴവില്ലിന്റെ നിറം മങ്ങി വരുന്നതിനു മുന്‍പ് അതിനെ എത്തിപ്പിടിക്കാനുള്ള വ്യഗ്രതയാണ് പിന്നീട്. ജീവിതത്തെ കണ്ടെത്താനുള്ള ഓട്ടം. എങ്ങോട്ടൊക്കെയോ... ചിലര്‍ കാല്‍ തെറ്റി വഴിയില്‍ വീണു പോകും. കുറച്ചു പേര്‍ എഴുനേറ്റ് വീണ്ടും ഓടാന്‍ ശ്രമിക്കും. ബാക്കിയുള്ളവര്‍ മറ്റുള്ളവര്‍ ഓടുന്ന വഴിയില്‍ തന്നെ കിടക്കും. ഒരുമിച്ച് ഓട്ടം ആരംഭിച്ചവര്‍ വഴിയില്‍ വെച്ച് പിരിഞ്ഞു പോയത് അവരറിഞ്ഞില്ല. മറ്റു ചിലര്‍ ഓടി ആദ്യമെത്തി തിരിഞ്ഞു നോക്കുമ്പോഴാണ് പിന്നില്‍ ആരുമില്ലെന്ന് തിരിച്ചറിയുക... ഇന്ന് ഓട്ടം ആരംഭിച്ചവരുടെ ഒപ്പമാണ് ഞാനും. കൈയ്യില്‍ പലതും വാരിക്കൂട്ടി ഓടുന്നതിനിടെ ചിലതെല്ലാം വഴിയില്‍ കൊഴിഞ്ഞും പോകുന്നുണ്ട്. എങ്കിലും ഇന്നൊരാഗ്രഹം. ഓട്ടം നിര്‍ത്തി ഒന്ന് തിരിഞ്ഞു നോക്കാന്‍.

തിരക്കുകള്‍ക്കിടയിലും ഈ ദിവസം ഹൃദയത്തിന്റെ ഉള്ളിലെവിടെയോ ഒരു നെടുവീര്‍പ്പാണ്. ഒരു വിങ്ങലാണ്. പണ്ട് രണ്ട് മാസത്തെ അവധിക്ക് ശേഷം കാണുമ്പോള്‍ പറയാന്‍ ഒരു വര്‍ഷത്തെ വിശേഷമുണ്ടാകും. ഇതിപ്പൊ വര്‍ഷങ്ങളുടെ വിശേഷമുണ്ട്... പറയാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാവരേയും ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍... റോഡ് മുഴുവന്‍ സ്കൂളില്‍ പോകുന്ന കുട്ടികളാണ്. അവരുടെ ബഹളവും...

അരങ്ങിലെത്തിച്ച ഉള്‍ക്കാഴ്ച



സ്ഥലം തിരുവനന്തപുരം; അര്‍ദ്ധരാത്രിസമയം. കിഴക്കേക്കോട്ടയിലെ ബസ്റാന്റില്‍ പട്ടുസാരിയുടുത്ത സുന്ദരിയായ ഒരു സ്ത്രീ. അര്‍ദ്ധരാത്രിയില്‍ പെണ്‍മണം തേടിയിറങ്ങിയ ചിലര്‍ അവളെ വട്ടമിട്ടു പറക്കുന്നുണ്ട്. അവര്‍ക്ക് അവളുടെ പേരറിയണം, നാടറിയണം, ഈ അര്‍ദ്ധരാത്രിയില്‍ ബസ്റാന്റില്‍ എന്താണ് പണിയെന്നറിയണം. ചെലവിന് തന്നാല്‍ ഒരു രാത്രി കൂടെ വരുമോയെന്നും അറിയണം. മലയാളികള്‍ ഒരിക്കലും മറക്കാത്ത ഈ കഥ ഇവിടെ തുടങ്ങുന്നു.
യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു ആ രാത്രിയില്‍ അവിടെ സംഭവിച്ചത്. പിറ്റേദിവസത്തെ പത്രങ്ങളിലെ പ്രധാനവാര്‍ത്തയായിരുന്നു ആ സ്ത്രീ. ആ സ്ത്രീ ആരാണ്? എന്തിനായിരുന്നു അവര്‍ ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നത്? ചോദ്യങ്ങള്‍ നിരവധിയായിരുന്നു.


പേര് പാര്‍വ്വതി. സാമൂഹികവിഷയങ്ങളിലും സ്ത്രീവിഷയങ്ങളിലും ഒരുപോലെ തല്‍പ്പരയായ സ്ത്രീ. 2005 ല്‍ ഒരു പ്രമുഖ ചാനലിലെ പ്രധാന അവതാരക. പ്രോഗ്രാം കഴിഞ്ഞ് രാത്രി മിക്കവാറും വൈകിയായിരിക്കും വീട്ടിലെത്തുന്നത്. രാത്രിയില്‍ തനിച്ചുള്ള യാത്രയില്‍ താന്‍ നേരിടേണ്ടി വന്ന ദുരന്താനുഭവങ്ങളില്‍ നിന്നാണ് ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് പാര്‍വ്വതി. കേരളത്തില്‍ ഒരു സ്ത്രീക്കും രാത്രി തനിയെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ നേരിട്ട് അവര്‍ ഒളിക്യാമറയില്‍ ചിത്രീകരിച്ചു. പിറ്റേന്ന് മാധ്യമങ്ങളില്‍ അത് പ്രധാന വാര്‍ത്തയുമായി. എന്നിട്ടും നമ്മുടെ സമൂഹത്തില്‍ അത്തരം ഒരു അവസ്ഥക്ക് മാറ്റങ്ങളില്ലെന്ന കാര്യത്തില്‍ പാര്‍വ്വതി ഇന്നും ദു:ഖിതയാണ്.
പാര്‍വതിയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവെന്ന് ഈ സംഭവത്തെ വിശേഷിപ്പിക്കാം. അങ്ങിനെയായിരുന്നു പാര്‍വ്വതി എന്ന അവതാരക പ്രശസ്തയാകുന്നത്. പാര്‍വ്വതിയുടെ വിശേഷങ്ങളിലേക്ക്.

പാര്‍വ്വതി എന്ന പ്രതിഭ
ഇന്ന് പാര്‍വ്വതി ആരാണെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയാം; പാര്‍വ്വതി ഒരു പ്രതിഭയാണെന്ന്. സാമൂഹ്യ സേവനം, അഭിനയം, നാടക രൂപീകരണം എന്നിങ്ങനെ ഒട്ടനവധി മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭയാണ് പാര്‍വതി. കേരള സാഹിത്യ ചരിത്രത്തിന്റെ ചുവരുകളില്‍ എഴുതപ്പെട്ട മഹാകവി കുമാരനാശാന്റെ കൊച്ചു മകള്‍.

"സ്ക്കൂള്‍ പഠനകാലയളവില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളില്ലായിരുന്നു. എന്തെങ്കിലും ആകണം എന്നും ആഗ്രഹിച്ചിട്ടില്ലായിരുന്നു. അന്നെല്ലാം ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. പിന്നീടെപ്പോഴോ ആണ് കരിയറിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. അന്ന് സൈക്കോളജിസ്റാകണമെന്നാണ് ആഗ്രഹിച്ചത്'' പാര്‍വ്വതി പറയുന്നു.

സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. എം. ഫില്ലിനു ശേഷം വീട്ടില്‍ തന്നെ ഒരു സൈക്കോളജി ക്ളിനിക് ആരംഭിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പാര്‍വതി. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തേയും സംസ്ക്കാരത്തേയും പ്രോത്സാഹിപ്പിക്കുന്ന യുവ സംഘടന (Spic Macay) യിലെ അംഗമായും പ്രവര്‍ത്തിച്ചു. സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പണ്ട് മുതലേ പാര്‍വതിയുടെ ആഗ്രഹമായിരുന്നു.

'ഒരു സ്ത്രീ എന്നാല്‍ സ്വന്തം ബുദ്ധികൊണ്ട് പ്രവര്‍ത്തിക്കുന്നവളാകണം. ഏത് മേഖലയിലായാലും അവള്‍ പ്രൊഫഷണലാകണം' ഇതാണ് പാര്‍വ്വതിയുടെ പോളിസി.


അവതരണത്തിലേക്ക്

കോളേജ് പഠനകാലത്തായിരുന്നു അവതരണത്തിലേക്ക് കടന്നു വന്നത്. അന്നെല്ലാം എന്ത് വിഷയം കൊടുത്താലും പാര്‍വ്വതി വാതോരാതെ സംസാരിക്കും. മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദവും അവതരണശൈലിയും പിന്നീട് മിനിസ്ക്രീനിലെ പ്രധാന അവതാരകയാകാന്‍ പാര്‍വ്വതിയെ സഹായിച്ചു.

1996 ലായിരുന്നു അവതരണത്തിലേക്ക്. ഏഷ്യനെറ്റിലെ ഉള്‍ക്കാഴ്ച്ച എന്ന ലൈവ് പ്രോഗ്രാമായിരുന്നു ആദ്യമായി അവതരിപ്പിച്ചത്. അതോടൊപ്പം തന്നെ സുപ്രഭാതവും അവതരിപ്പിച്ചു. കൈരളി ചാനലിലെയും പ്രധാന അവതാരകയായി. ഏകദേശം എട്ട് വര്‍ഷത്തോളം അവതാരകയായിരുന്നു പാര്‍വ്വതി. ഇതിനിടയില്‍ പകല്‍ എന്ന സിനിമയില്‍ ശ്വേത മേനോനും, തിരക്കഥയില്‍ പ്രവീണക്കും ശബ്ദം നല്‍കി. ദൃശ്യമാധ്യമരംഗത്തെ പാര്‍വ്വതിയുടെ ഈ അനുഭവ സമ്പത്ത് ഇന്ന് ഒരു കൂട്ടം മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകുന്നു.

ഇപ്പോള്‍ അവതരണത്തില്‍ നിന്നും തല്‍ക്കാലം വിട്ടുനില്‍ക്കുയാണ്. അവതരണം മാത്രമല്ലല്ലോ ജീവിതം. കൂടുതല്‍ പുതിയ കാര്യങ്ങള്‍ അറിയണം. ചെറിയ ലോകത്തില്‍ നിന്നും വളരണം. അതിനായി നാടകവും അഭിനയവും ജീവിതത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചു.

നാടകവും സിനിമാഭിനയവും
അവതരണരംഗത്തെ ചില പരിചയങ്ങള്‍ എന്നും നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. അതെല്ലാം പല സാഹചര്യങ്ങളിലും സഹായകമായിട്ടുമുണ്ടെന്ന് പാര്‍വ്വതി. ഒരിക്കല്‍ ഷാജി കൈലാസുമായി ഒരു അഭിമുഖസംഭാഷണം നടന്നു. ആ സൌഹൃദം പിന്നീട് ടൈം എന്ന സിനിമയിലേക്കുള്ള അവസരമൊരുക്കി. അതില്‍ പത്മപ്രിയയുടെ അമ്മയുടെ വേഷമായിരുന്നു എനിക്ക്. അന്നൊന്നും സിനിമ അത്ര സീരിയസ്സായി ഞാന്‍ കണ്ടിരുന്നില്ല. പിന്നീട് അടുത്തകാലത്ത് നീലത്താമരയിലേക്ക് ക്ഷണം കിട്ടി. അതില്‍ വളരെ പ്രധാനപ്പെട്ട ഒരു റോള്‍ ചെയ്യാന്‍ സാധിച്ചു.

അഭിനയത്തില്‍ അത്ര സജീവമല്ലാത്തതുകൊണ്ട് ചെറിയ ടെന്‍ഷനൊക്കെ തോന്നി. പക്ഷെ ആദ്യം മുതല്‍ അവതരണരംഗത്തുള്ളതുകൊണ്ട് ക്യാമറയെ അഭിമുഖീകരിക്കാന്‍ പേടിയുണ്ടായിരുന്നില്ല. നീലത്താമരയ്ക്കു വേണ്ടി ഡല്‍ഹിയില്‍ നടത്തിയ ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് അഭിനയിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചത്. അഭിനയ നാടക പഠനഗവേഷണകേന്ദ്രത്തിലെ ജ്യോതിഷിനെ പരിചയപ്പെടുന്നത് അങ്ങനെയാണ്. തുടര്‍ന്ന് എന്തുകൊണ്ട് നാടകാഭിനയം ചെയ്തുകൂട എന്ന ആശയത്തിലെത്തി. നാടകത്തിന്റെ ലോകം ശാന്തവും ഒരു പ്രത്യേക അനുഭൂതി നല്‍കുന്നതുമാണെന്നാണ് പാര്‍വതിയുടെ അഭിപ്രായം.

പണ്ടുമുതലേ ദേവിഭക്തയാണ് ഞാന്‍. തിരുവനന്തപുരം കൂപക്കര മഠം ദേവിയാണ് എന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണമെന്ന് പാര്‍വ്വതി. മയൂരഗീതങ്ങള്‍ എന്ന ദേവീസ്തുതി പുസ്തകം ഞാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ 12 ഗീതങ്ങള്‍ ശ്രീപ്രസാദം എന്ന ആല്‍ബമാക്കിയിട്ടുണ്ട്. കാവാലം ശ്രീകുമാറിന്റെ ആദ്യത്തെ ആല്‍ബമാണ് ഇത്.

വിവാഹവും ജീവിതവും
പഠനത്തിന്റെ ഇടയില്‍ തന്നെയായിരുന്നു വിവാഹവും. പഠനകാലയളവില്‍ കോളേജ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഒരാളായിരുന്നു സതീശന്‍. സ്നേഹിച്ചു വിവാഹവും കഴിച്ചു. ജീവിത പങ്കാളി എന്നതിലുപരി തന്നെ മനസ്സിലാക്കുന്ന ഒരു നല്ല സുഹൃത്താണ് സതീശന്‍. ഇപ്പോള്‍ C-DIT ല്‍ ഉദ്യോഗസ്ഥനാണ്. മകന്‍ അനന്ത കൃഷ്ണന്‍ പത്താം തരത്തില്‍ പഠിക്കുന്നു. തിരുവനന്തപുരത്ത് Hanmer MS & L എന്ന പബ്ളിക് റിലേഷന്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ് പാര്‍വതി. IFFK യുടെ ആക്റ്റീവ് അംഗവും കൂടിയാണ്.

Monday, May 31, 2010

Understanding love




Possessiveness, jealousy, lust, fear, keeping people all to you or expecting something from someone. Is this love?

Real love is unconditional. To love someone unconditionally means that you love the person exactly as they are, exactly as they were before, and exactly as they will be in the future. Because people change all the time, so if you love the person, you will love them even if they become something you disagree with.

It’s not about what you get out of it or what the other person can give to you. Unconditional love means that the person can just live their life exactly as they choose and you will always be there for them no matter what.

Unconditional love is more of a spiritual thing. It’s not bound by physical things, like blood relations and the desire to procreate. It has nothing whatsoever to do with sex. Relationships based on needs are not unconditional. Would they get jealous if the person they “love” wanted to spend time with other people as well?

If the person we “love” suddenly lost for whatever reason, we still want to be with that person. And also even death can’t break love apart. Love is stronger than death even though it can't stop death from happening, but no matter how hard death tries it can't separate people from love. It can't take away our memories either.

And I think I can understand you my dear…

Friday, May 28, 2010

വഴി മാറുന്ന ഓര്‍മ്മകള്‍



അമ്മയുടെ താരാട്ട് എന്നും കാതില്‍ മുഴങ്ങിക്കേള്‍ക്കാന്‍ കൊതിക്കുന്ന പ്രായമായിരുന്നു അപ്പോള്‍. മൂന്ന് വയസ്സ് വരെ ഗള്‍ഫിലായിരുന്നു. ഫ്ളാറ്റിലായിരുന്നുവത്രേ താമസം. അച്ഛനോടൊപ്പം കളിച്ചിരുന്നതെല്ലാം അമ്മ പറഞ്ഞ ഓര്‍മയേ ഉള്ളൂ. അച്ഛനും ഞാനും ഒന്നിച്ചിരുന്ന് കസേര പൊട്ടിച്ചത്, കട്ടിലില്‍ നിന്ന് വീണ് കാലൊടിഞ്ഞത്, തീപ്പെട്ടി മരുന്ന് കഴിച്ച് ആശുപത്രിയിലായത്, പനി കൂടി ഐസില്‍ കിടത്തിയത്, അടുത്ത റൂമിലെ സുജിത്ത് വന്ന് അടുക്കളയില്‍ നിന്ന് മീന്‍ കട്ടു തിന്നുന്നത്, അമ്മയുടെ കൂടെ ആശുപത്രിയില്‍ പോകുമ്പൊ ഈന്തപ്പഴം പൊട്ടിച്ചത്, വാച്ച്മേന്‍ വരുന്നത് കണ്ട് അമ്മ പേടിച്ചത്... എല്ലാം പറഞ്ഞ് കേട്ട അറിവ് മാത്രം. എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണതെന്ന് ചിന്തിക്കാനേ വയ്യ. ഒന്നും ഒരു തരി പോലും ഓര്‍മ്മയില്ല. കാലം എന്നേ അതെടുത്ത് ഓടി ഒളിച്ചു.

നാട്ടില്‍ വന്നതിനു ശേഷവും പണ്ടത്തെ കഥകള്‍ പറയുമായിരുന്നു അമ്മ. അന്നിട്ടിരുന്ന ഉടുപ്പിന്റെ നിറം പോലും അമ്മയ്ക്കറിയാം. കറുപ്പില്‍ പിങ്ക് നിറമുള്ള പൂക്കളുള്ള ഉടുപ്പ്. അന്നൊക്കെ ഞാന്‍ വിചാരിക്കും. ഈ അമ്മയ്ക്കെന്തൊരു ഓര്‍മ്മയാ. ഒരു മുത്തശ്ശിക്കഥ കണക്ക് അതു കേള്‍ക്കാന്‍ എനിക്കും വലിയ ഇഷ്ടമാണ്. അമ്മയ്ക്കെപ്പോഴും പറയാനുണ്ടാകും കുറേ കഥകള്‍. മറ്റുള്ളവരോട് പറയാന്‍ ആര്‍ക്കും അറിയാത്ത, എന്റെ മാത്രമായ കുറേ കാര്യങ്ങള്‍ എനിക്കും വേണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാനപ്പോള്‍.

സ്കൂള്‍ തലം കഴിഞ്ഞു കോളേജെത്തി. പത്താം ക്ളാസ് വരെ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവറില്‍, പ്ളസ്ടു വരെ ഗുരുവായൂര്‍ ശ്രീ കൃഷ്ണയില്‍... അപ്പോഴേക്കും ഓര്‍ത്തു വയ്ക്കാന്‍ കുറച്ച് കാര്യങ്ങള്‍ എനിക്കുമായി. ഞാനവ ഒരു മയില്‍പ്പീലി പോലെ സൂക്ഷിച്ചു വെച്ചു. പിന്നെ എല്‍. എഫ് കോളേജില്‍ മൂന്ന് വര്‍ഷത്തെ ബിരുദം. ഇലക്ഷന്‍, ആര്‍ട്ട്സ് ഡെ (വിധു പ്രതാപ്), ക്ളാസ് കട്ട് ചെയ്യല്‍, ആര്‍ട്ട്സ് ഫെസ്റിവല്‍, കോളേജ് ഡെ, ഫാഷന്‍ ഷോയില്‍ റെഹിമയുടെ ചാക്ക്, കമ്പയിന്‍ സ്റഡി എന്ന പേരില്‍ ഞാവല്‍പ്പഴം തീറ്റ അങ്ങിനെ എന്തൊക്കെ...

അതു കഴിഞ്ഞ് ഇരിങ്ങാലക്കുട സെന്റ് ജോസഫിലെ ബിരുദാനന്തര ബിരുദം. ഡീസോണ്‍, കോളേജ് ഡെ, ക്ളാസ് കട്ട് ചെയ്യല്‍, കണിച്ചായി വോളിബോള്‍ ട്രോഫി, ഡെല്‍ഹി ടൂര്‍, കൂട്ടുകാരുമായുള്ള സിനിമ കാണല്‍, ഹോസ്റല്‍ മേളങ്ങള്‍, സ്പോര്‍ട്ട്സ് ഡെ, വാര്‍ഡന്‍ കാണാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങുക, റിക്ക്രിയേഷന്‍ പാട്ടുകള്‍, മൊബൈല്‍ ചാറ്റിംഗ്, ഹോസ്റല്‍ ഡെ, ലൂവിക്ക മോഷണം. ഹൊ എന്തൊരു ബഹളമായിരുന്നു... പിണക്കങ്ങളും ഇണക്കങ്ങളും ഒരു ഭാഗത്ത് വേറെ. എനിക്കെന്റെ അന്‍സയെ കിട്ടി... എല്ലാം സുഖമുള്ള ഓര്‍മകളാണ്.

പക്ഷെ പുസ്തകത്തിലൊളിപ്പിച്ച മയില്‍പ്പീലി പോലെ ഞാനൊളുപ്പിച്ചു വെച്ച പലതിന്റേയും നിറം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. നഷ്ടങ്ങള്‍ എന്റെ കൈ പിടിച്ച് പിച്ച വെയ്ക്കാന്‍ തുടങ്ങി. ഹൃദയത്തിന്റെ കോണിലെവിടേയോ എന്തോ കൈ വിട്ടു പോയതു പോലെ... അമ്മ പറഞ്ഞു തന്നിരുന്ന ആ മറവിയുടെ കഥകളിലേക്ക് ചേക്കേറാന്‍ പലതും തിടുക്കം കൂട്ടി. പതിയെ പലതും മറക്കാന്‍ ഞാനും വഴിയൊരുക്കിയെന്ന് പറയുന്നതാകും നല്ലത്. പെട്ടെന്ന് പെയ്ത മഴയില്‍ എല്ലാം ഒഴുകിപ്പരന്നു. ഞാന്‍ മാത്രം ഒലിച്ചു പോയില്ല. മയില്‍പ്പീലികളില്‍ മഴയുതിര്‍ന്നു വീണ് പലതും മാഞ്ഞു പോയി. അതോ കണ്ണു നീരിന്റെ നനവ് പടര്‍ന്നുവോ... ഇപ്പോഴുള്ള സന്തോഷങ്ങളും ഓര്‍മ്മകളും ഒരു തുലാസില്‍ ഇട്ടു നോക്കുമ്പോള്‍ ഏതിനാണ് ഭാരം? അറിയില്ല; കാരണം ഓര്‍മ്മകളെല്ലാം മഴയില്‍ കുതിര്‍ന്നു പോയില്ലേ?

Wednesday, May 26, 2010

Female Cinematographers


Women as interested, as a whole, in filmmaking, and does that have to do with? Then why the numbers are so low?

There are a lot of women directors out there but there are none that are as accomplished as Kubrick/Scorsese/etc. One thing that did come to mind is that women getting the opportunity to make big films are a relatively new thing, in which case there hasn’t been enough time for a woman to develop a filmography as extensive as a Hitchcock or Truffaut. Definitely there were more female directors than before in the 80s. However female directors do have a long history.

And the other thing is film industry is still a male dominated industry. The only way this change is step by step; as women continue to make strides in the business, more opportunity will be afforded to women to direct films.

There are other threats for female directors. Family is also a main obstacle now a day. Many parents aren’t aware about the interest and dedication of their daughters to get into this field. Some of them have the dream of being a cinematographer, but they won’t. It’s high time to remove all these unknowingness. They won’t realize that they are killing their daughter’s dreams and future.

But this one isn’t to name as many as you can or simply to talk about their films. I would love to see a female director come along and make something really fantastic. We know women can do it, but the men with the money—and also some of the women with the money—don’t care as much about art, they care about profit.

There’s also pressure in the learning process—do women get side tracked because they know there are more opportunities for them elsewhere in the field?

I would like to hear more from people about whether they think this term applies to women filmmakers. It is discrimination from producers, from critics, or audiences? Or is it discrimination at all? Maybe there are just less female filmmakers to begin with, and if so, does this stem from what Marq said about women choosing other parts of the field because they know it will be difficult to succeed as a director?