അടി! അടിയെന്ന് പറഞ്ഞാല്‍ എന്റമ്മോ ഇതുപോലൊരു അടി... എന്തോക്കെയോ എറിഞ്ഞുടയുന്ന ശബ്ദം. ആകെ ബഹളം. ആളുകള്‍ മാത്രമല്ല, അടുത്തുള്ള കുറുഞ്ഞിപ്പൂച്ചയും കുടുംബവും കാര്യമറിയാതെ മിഴിച്ചു നില്‍ക്കുകയാണ്. ദേഹോപദ്രവത്തിന്റേയോ പാത്രങ്ങള്‍ വീണുടയുന്നതിന്റേയോ ശബ്ദമല്ല ട്ടൊ. വാക്കുകള്‍ മുകളിലേക്കെറിഞ്ഞ് താഴെവീണു ചിതറുമ്പോള്‍ ഉണ്ടാകുന്ന സ്ഫോടന ശബ്ദമാണ്. കേള്‍ക്കാന്‍ വലിയ രസമൊന്നുമില്ലെങ്കിലും ഞാനുമാ കൂട്ടത്തില്‍ പങ്കാളിയായി നില്‍ക്കുന്നു. എങ്ങോട്ടെങ്കിലും ഓടി പോകാന്‍ തോന്നുന്നുണ്ട്. പക്ഷെ പറ്റില്ല. എന്താണെന്നല്ലേ? കഥ തുടരുന്നു...
ഇത് പഞ്ചപാണ്ഡവര്‍ താമസിക്കുന്ന വീടാണെന്ന് കരുതുക. അപ്പൊ കൂട്ടത്തില്‍ ഞാനാരാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ? യുധിഷ്ഠിരനും അര്‍ജ്ജുനനും ഒരു വശത്ത്. മറു വശത്ത് നകുലനും സഹദേവനും. ഇവര്‍ തമ്മിലാണ് യുദ്ധം. യുദ്ധം എന്തിനാണെന്നു ചോദിച്ചാല്‍ പ്രത്യേകിച്ചങ്ങനെ കാരണമില്ല. ജനറേഷന്‍ ഗ്യാപ്പെന്ന് വേണമെങ്കില്‍ പറയാം. യുദ്ധത്തില്‍ ഞാന്‍ ശ്രീകൃഷ്ണന്റെ റോള്‍ ഏറ്റെടുത്ത് ഒരു സമാധാനച്ചര്‍ച്ചയ്ക്ക് കളമൊരുക്കി. പക്ഷെ അവര്‍ക്കതില്‍ താല്‍പ്പര്യമില്ല. ഞാന്‍ ഭീമനായിതന്നെ നിന്ന് യുദ്ധം നോക്കി പഠിച്ചാല്‍ മതിയെന്ന് യുധിഷ്ഠിരന്‍ കല്‍പ്പിച്ചു. എങ്കില്‍ ശരിയെന്ന് ഞാനും വിചാരിച്ചു.
യുദ്ധം രൂക്ഷമായി വരുന്നു. ഈ യുദ്ധത്തില്‍ ആര് ജയിക്കും? ആര് തോല്‍ക്കും? കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്. ലോകക്കപ്പിന്റെ പേരില്‍ ചൂതാട്ടം നടത്തുന്നവര്‍ പോലും ഇതില്‍ ഒരു മുന്‍വിധി കാണാന്‍ കഷ്ടപ്പെടും. അത്രയ്ക്ക് തകര്‍ക്കുകയാണ് വഴക്ക്. ആര്‍ക്കും ക്ഷീണമില്ല. ഒരു നോട്ടം കൊണ്ട് പോലും ആരും വിട്ടുകൊടുക്കുന്നില്ല. ഇതൊന്നവസാനിപ്പിക്കാന്‍ എന്താ ചെയ്യാ? അംബാനിമാരെ ഒന്നിപ്പിച്ചതാരാണോ ആവോ? യു. എന്‍. ഒ യ്ക്ക് അല്ലെങ്കിലേ നേരമില്ല. ലോക സമാധാനത്തിന് വേണ്ടി ജീവന്‍വരെ ത്യജിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ ഒരാളുണ്ട്. ജമ്പന്‍. വിളിക്കാമെന്ന് വെച്ചാല്‍ ചെന്നിനായകത്തിന്റെ നമ്പര്‍ പോലും എന്റെ കയ്യിലില്ല. പോകുന്നതു വരെ പോട്ടെ...
യുദ്ധത്തിന്റെ പര്യവസാനത്തിലെത്താറായെന്ന് ചിലപ്പൊ തോന്നും. കാരണം ബഹളം ഒന്നൊതുങ്ങി. പക്ഷെ കാര്യമില്ല. അടുത്ത സെക്കന്റില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തുടങ്ങും. രസം ഇതൊന്നുമല്ല കേട്ടോ. ഇരു കൂട്ടരും എന്നെ പക്ഷം ചേര്‍ക്കും. അങ്ങനെയല്ലേ... ശരിയല്ലേ... എന്നൊക്കെ ചോദിച്ച് എന്റെ മുഖത്ത് നോക്കും. ഞാന്‍ ആരുടെ ഭാഗം നില്‍ക്കും. രണ്ട് പേരുടെ കയ്യിലും തെറ്റുണ്ട്. അവസാനം ഞാന്‍ രണ്ടു വള്ളത്തിനും ഇടയ്ക്കുള്ള സ്പെയ്സില്‍ നിന്നു. രണ്ട് കൂട്ടരുടെ ചോദ്യങ്ങള്‍ക്കും തലയാട്ടി.
അങ്ങനെ അക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞ് രംഗം ശാന്തമായി. ആരും തോറ്റില്ല. ആരും ജയിച്ചുമില്ല. നകുലനും സഹദേവനും വീടു മാറാന്‍ തീരുമാനിച്ചു. പക്ഷെ അതൊരു തോല്‍വിയല്ല ട്ടൊ. അഞ്ച് പേരും ഉപയോഗിച്ചിരുന്ന സാധനങ്ങളില്‍ അധികവും അവരുടേതായിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇട്ടുവെച്ചിരുന്ന പാത്രങ്ങള്‍ അവര്‍ കൊണ്ടുപോയി. എല്ലാം കടലാസുപൊതിയില്‍... ഇപ്പോള്‍ പേടിപ്പിക്കുന്ന ഒരു ശൂന്യതയാണവിടെ. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് സ്വര്‍ഗ്ഗാരോഹണത്തിനു തയ്യാറെടുക്കുന്ന ശാന്തത...