ജീവിതം ഒരു പുഴപോലെയായിരുന്നെങ്കില്‍...
കുഞ്ഞു കുഞ്ഞു സ്വപ്ങ്ങളും പേറി ഒഴുകിയൊഴുകിയൊരു യാത്ര. ആ ഒഴുക്കിനിടയില്‍ പലവിധ ചവറുകളും കടലാസു തുണ്ടുകളും തടി കഷ്ണങ്ങളും കൂടെ യാത്രക്കൊരുങ്ങുന്നു. അങ്ങനെ പലതും പലരും...
ഒന്നിച്ചാണ് പിന്നീടുള്ള യാത്രയെന്ന് കരുതുമെങ്കിലും ചിലതെല്ലാം വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. ദുര്‍ഘടമായ വഴികള്‍ വരുമ്പോള്‍ ചിലര്‍ നമ്മെ ഉപേക്ഷിച്ചും ചിലരെ നമ്മളുപേക്ഷിച്ചും. കുത്തനെയുള്ള മലകള്‍ക്കു മുകളില്‍ നിന്ന് താഴേക്കുള്ള ഒഴുക്കില്‍ പാറകള്‍ക്കിടയില്‍ തടഞ്ഞു നിന്ന് തടി കഷ്ണം യാത്രയവസാനിപ്പിക്കുന്നു. കാട്ടു ചോലകളില്‍ വെച്ച് പുതിയൊരു സുഹൃത്തിനെ കിട്ടിയപ്പോള്‍ കടലാസു കഷ്ണവും വിട്ടു പിരിഞ്ഞു. എങ്കിലും അങ്ങകലെ ചുവന്നു തുടുത്ത ആ ലക്ഷ്യസ്ഥാനം ഒഴുക്കിന് ശക്തി പകര്‍ന്നുകൊണ്ടേയിരുന്നു.
നഷ്ടങ്ങള്‍ സംഭവിച്ചിട്ടും ആ കുഞ്ഞു സ്വപ്നങ്ങളുടെ നിറത്തിന് തിളക്കം കൂടിയതേയുള്ളൂ. ഒഴുക്കിനിടയില്‍ കടന്നു വരുന്ന തടസ്സങ്ങള്‍ വകവെയ്ക്കാതെ വഴിമാറിയൊഴുകി വീണ്ടും വീണ്ടും തുടരുന്ന ശക്തമായ യാത്ര. ആരോടും പരിഭവങ്ങളോ പിണക്കമോ ഇല്ലാതെ നന്മ നിറഞ്ഞൊരു യാത്ര. എന്നിട്ടൊരിക്കലൊരു സായം സന്ധ്യയില്‍ സമുദ്രമെന്ന ലക്ഷ്യം ഭേദിച്ച് അതില്‍ മുങ്ങിക്കുളിച്ച് നൃത്തമാടുന്നു.
ശുഭപര്യവസായിയായ ഒരു തീരം തേടി ഓരോ ജീവിതവും...
ആരോ വലിച്ചെറിഞ്ഞ തൂലികത്തുമ്പിലെ ഒരിറ്റു മഷികൊണ്ട് ഞാനീ ലോകത്തെ എന്റേതാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു. എന്റേതല്ലയീ ഭൂമിയെന്നറിഞ്ഞിട്ടും...
അനുഭവങ്ങൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവങ്ങൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2015 ജൂലൈ 13, തിങ്കളാഴ്‌ച
2011 ഒക്‌ടോബർ 5, ബുധനാഴ്‌ച
അങ്ങനെ ഒരു അവധിക്കാലത്ത്...
ഷാര്‍ജ ഇഡസ്ട്രിയല്‍ ഏരിയ 12. നാല് നിലയുള്ള കെട്ടിടത്തിലെ ഒന്നാമത്തെ ഫ്ലോറില്‍ റും നമ്പര്‍ വണ്ണിലിരുന്ന് അടുത്ത ബീര്‍ പൊട്ടിക്കാനുള്ള ആവേശത്തിലായിരുന്നു ഞാന്‍. ഗള്‍ഫിലെ ഈ അജ്ഞാതവാസക്കാലത്താണ് നാടിനെക്കുറിച്ചും അമ്മയുണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ രുചിയുമെല്ലാം ഓര്‍മ്മ വരിക. അവിയല്‍, പരിപ്പ് കുത്തിക്കാച്ചിയത്, ഉപ്പിലിട്ട നെല്ലക്ക, പുളിയിട്ട് വറ്റിച്ച മീന്‍കറി... ഹാ! വായില്‍ വെള്ളമൂറുന്നു. അമ്മയുണ്ടാക്കുന്ന ഓരോ കറിയും എടുത്തെടുത്ത് കുറ്റം പറഞ്ഞിരുന്ന പലരും ഉണക്ക റൊട്ടിയില്‍ സംതൃപ്തി കണ്ടു വരികയാണിവിടെ. നാടിന്റെ മണവും രുചിയുമെല്ലാം ഓര്‍ത്ത് അയവിറക്കി കൊണ്ടിരിക്കുമ്പോഴാണ് കുറച്ച് ദിവസത്തേക്ക് ലീവെടുത്ത് വരണമെന്ന് പറഞ്ഞ് അച്ഛന്റെ കോള്‍ വന്നത്. പ്രത്യേകിച്ചൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും കാര്യമില്ലാതെ വരാന്‍ പറയില്ല. അഞ്ച് മാസമേ ആയിട്ടുള്ളൂ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട്. എങ്കിലും എന്തിനാണെന്ന് ഞാന്‍ ചോദിച്ചില്ല.
ഇതിപ്പൊ ഈ വര്‍ഷം രണ്ടാമത്തെ പോക്കാണ്. നാട്ടില്‍ പോയിട്ടുള്ള കാര്യങ്ങളോര്‍ത്തപ്പോള്‍ ഇപ്പൊതന്നെ ഓടി തോന്നിപ്പോയി. ഇരുപ്പത്തിനാല് മണിക്കൂറും കൂട്ടുകാരുമൊത്ത് കറങ്ങി നടക്കലാണ് പ്രധാന ഹോബി. പിന്നെ കള്ളു കുടിച്ച് പൂസായി കാറില്‍ കിടന്നുറങ്ങുക, രാത്രി വൈകിവന്ന് വീടിന്റെ ഉമ്മറപ്പടിയില്‍ കിടന്ന് നേരം വെളുപ്പിക്കുക എന്നിങ്ങനെ വേറേയും കലാപരിപാടികളുണ്ട്.
ഞങ്ങള്‍ടെ നാടിനൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ആളുകള്‍ക്ക് ദിവസത്തില്‍ രണ്ട് പ്രാവശ്യം സുപ്രഭാത കീര്‍ത്തനം കേള്‍ക്കാം. ഒന്ന് വീടിനടുത്ത അമ്പലത്തില്‍ പുലര്‍ച്ചെ അഞ്ചിന് (പറഞ്ഞുകേട്ട അറിവാണ്). പിന്നെ പന്ത്രണ്ട് മണിക്കുള്ള എന്റെ സുപ്രഭാതവും. രാവിലത്തെ ബ്രേക്ഫാസ്റിന്റെ കാശ് വീട്ടുകാര്‍ക്ക് ലാഭം. പിന്നെ മാമന്റെ വീട്ടിലേക്കും മേമ്മമാരും മറ്റും വിളിക്കുന്ന സ്നേഹത്തിന്റെ വിരുന്നില്‍ പങ്കെടുക്കാന്‍ പോകുക. അവരുടെ സന്തോഷമല്ലേ നമുക്ക് വലുതെന്ന ഭാവത്തില്‍ അവരുണ്ടാക്കി തരുന്ന മട്ടനും ബീഫുമെല്ലാം ഒറ്റയിരിപ്പിന് അകത്താക്കുക. പിന്നെ നേരെ അടുത്തുള്ള ആശുപത്രിയിലേക്ക്. എന്തിനാണന്നല്ലേ? ദിവസവും രോഗികളെ പരിചരിച്ച് ബോറടിച്ചിരിക്കുന്ന പാവം കുറേ നേഴ്സുകള്‍ ഉണ്ടവിടെ. അവര്‍ക്കും വേണ്ടേ ഒരു ടൈം പാസ്. അങ്ങനെ ജീവിതം അടിച്ചുപൊളിച്ച് കഴിഞ്ഞിരുന്ന സമയത്താണ് പ്രവാസ ജീവിതം എന്നെ കൈക്കുള്ളിലാക്കിയത്.
അങ്ങനെ പതിനഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി. അന്നു തന്നെ കറക്കവും ആരംഭിച്ചു. എത്തിയതിന്റെ പിന്നേന്ന് വീട്ടിലേക്ക് ചില്ലറ പാത്രങ്ങള്‍ വാങ്ങാന്‍ അമ്മ പറഞ്ഞത് പ്രമാണിച്ച് ടൌണിലെ കടയില്ലെത്തി. പുറത്ത് പൊള്ളുന്ന വെയിലില്‍ വിയര്‍ത്തൊലിച്ച് കുറച്ച് പണിക്കാര്‍ കാന വൃത്തിയാക്കുന്നുണ്ട്. ഒരു വീട്ടിലേക്കു വേണ്ട എല്ലാതരം പാത്രങ്ങളും ഉള്ള ഒരു ഹോള്‍സെയില്‍ ഷോപ്പാണ് മില്‍ട്ടന്‍ സ്റോഴ്സ്. എ. സി യിലിരുന്ന് ബോറടിക്കുന്ന ജോലിക്കാര്‍ക്ക് സമയം ചിലവിടുന്നതിനായി വലിയൊരു ഹോം തിയ്യറ്റര്‍ മുന്നില്‍തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഭംഗിയുള്ള സ്ഫടിക പാത്രങ്ങള്‍ നിരത്തി വെച്ച ഭാഗത്തേക്ക് ഞാന്‍ ചെന്നു. ഓരോന്നെടുത്ത് നോക്കുമ്പോഴും തൊടരുതെന്ന് ജോലിക്കാരുടെ നിര്‍ദ്ദേശം. അടക്കിപ്പിടിച്ചുള്ള കമന്റടികള്‍ വേറെ. എനിക്ക് കുറേശ്ശെ ദേഷ്യം വരുന്നുണ്ടെങ്കിലും എല്ലാരേയും നോക്കിച്ചിരിച്ച് പാത്രങ്ങള്‍ നോക്കി നടന്നു.
ഇളം നീല നിറത്തിലുള്ള ഡിന്നര്‍ സെറ്റില്‍ നിന്ന് ഒരു പ്ളേറ്റെടുത്ത് വെറുതെ തട്ടി നോക്കി. ‘ഇത് ഫ്യൂസ്ഡ് പ്ളേറ്റ്സാ. ഇറ്റലിയില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്തത്. അതുകൊണ്ട് പൊട്ടില്ല.’ പിന്നെ ഒന്നും ആലോചിച്ചില്ല. കടയിലുള്ളവര്‍ മുഴുവന്‍ ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ആര്‍ക്കും കാര്യം പെട്ടെന്ന് മനസ്സിലായില്ലെങ്കിലും പിന്നീടാണവര്‍ താഴെ ചിതറിക്കിടക്കുന്ന നീല സ്ഫടിക കഷ്ണങ്ങള്‍ കണ്ടത്. ഉടമസ്ഥനും മറ്റു ജോലിക്കാരും എന്നെ പൊതിഞ്ഞു. ഞാനേതോ തീവ്രവാദിയാണെന്ന് എനിക്കു തന്നെ തോന്നിപ്പോയി. അത്തരത്തിലായിരുന്നു അവരുടെ കണ്ണുകള്‍ എന്നില്‍ പതിച്ചത്. എന്റെ ഭാഗം എനിക്ക് ന്യായീകരിക്കണ്ടേ? ആള്‍ക്കൂട്ടത്തിനുള്ളിലേക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു. ‘ആ കുട്ടിയാ പറഞ്ഞേ ഇത് പൊട്ടില്ലാന്ന്. അതുകൊണ്ടാ നിലത്തിട്ട് നോക്കിയത്.’ അവള്‍ അയാളുടെ നോട്ടത്തില്‍ ദഹിച്ചെന്ന് തോന്നുന്നു. പിന്നീടവിടെയെങ്ങും കണ്ടില്ല. കടയുടമസ്ഥന്‍ എന്നെ തിന്നാന്‍ റെഡിയായി നില്‍ക്കുകയാണ്. ഞാന്‍ വേറെ കുറേ പാത്രങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞിട്ടും ഒരു രക്ഷയുമില്ല. അങ്ങനെ ഡിന്നര്‍സെറ്റിന്റെ പകുതി പണം നല്‍കി പ്രശ്നത്തില്‍ നിന്ന് ഊരേണ്ടി വന്നു.
ഇങ്ങനെ നൂലാമാലകളുമായി നടക്കുമ്പോഴാണ് അടുത്ത ഊരാക്കുടുക്കിലേക്കുള്ള ചുവട്. നാട്ടിലേക്ക് വരാന്‍ പറഞ്ഞതിന്റെ ഉദ്ദേശം തന്നെ എന്നെ പെണ്ണുകെട്ടിക്കാന്‍ വേണ്ടിയായിരുന്നുവെന്ന സത്യം ഞാന്‍ മനസ്സിലാക്കി! വീട്ടുകാര്‍ പെണ്‍കുട്ടിയെ കണ്ടു വെച്ചിട്ടുണ്ട്. കൂടുതലെന്തു പറയാന്‍. ഇനി അടുത്ത അഗ്നി പരീക്ഷ...

2010 നവംബർ 8, തിങ്കളാഴ്‌ച
‘സൂപ്പര്‍വൈസര്‍ അമ്മിണി’

വീട്ടില്‍ അമ്മേടെ സഹായത്തിന് വരുന്ന ചേച്ചിയാണ് അമ്മിണിചേച്ചി. അവിടെ അടുത്ത് തന്നെയാണ് വീടും. പക്ഷെ ചേച്ചീടെ മട്ടും ഭാവവും കണ്ടാല്‍ അവരാണ് ഇപ്പോള്‍ തൃശ്ശൂര്‍ ഭരിക്കുന്നതെന്ന് തോന്നും. കവലയിലെ ചെക്കന്‍മാരെ വഴക്കു പറഞ്ഞും, വഴിയില്‍ വെച്ച് കാണുന്നവരുടെ വിശേഷങ്ങള്‍ ചോദിച്ചും, ചേച്ചി വീട്ടിലേക്ക് വരുന്നത് ഒരാഘോഷമായിട്ടാണ്. നാട്ടുകാരുടെ മുഴുവന്‍ ദുഖങ്ങളും തന്റേതാണെന്ന തോന്നലില്‍ എല്ലാം ഏറ്റെടുത്ത് ഇടയ്ക്ക് നെടുവീര്‍പ്പിട്ടും ആശ്വാസവാക്കുകള്‍ പറഞ്ഞുമാണ് നടപ്പ്. പാടവരമ്പത്തു നിന്നേ അമ്മിണിയേച്ചീടെ ശബ്ദം കേള്‍ക്കാം. നാട്ടുകാരോട് സൊറ പറഞ്ഞ് നടക്കുന്നതില്‍ കവിഞ്ഞ് വേറൊരു ആനന്ദം ഇല്ലെന്ന അഭിപ്രായക്കാരിയാണ് ചേച്ചി.
ഒന്നുമുണ്ടാകില്ലെങ്കിലും ഏതോ കമ്പനിയില്‍ ജോലിക്ക് പോകുന്ന പോലെ ഒരു സഞ്ചി എപ്പോഴും അമ്മിണിചേച്ചീടെ കൂടെ ഉണ്ടാകും. വീട്ടിലെത്തിയാല്‍ പിന്നെ ഭരണം ഏറ്റെടുക്കലായി. വീട്ടിലെ പുറം കാര്യങ്ങളെല്ലാം നോക്കുന്നത് അവരാണ്. തെങ്ങുകയറ്റക്കാരോട് കൂലിക്ക് വേണ്ടി പേശിയും, കളക്കാരെ ശാസിച്ചും, വഴിയില്‍ കാണുന്ന പുല്ല് പറിച്ചു കളഞ്ഞും ചേച്ചിയങ്ങനെ വീട്ടിലെ കാര്യസ്ഥയായി വിലസുകയാണ്. അതിനുള്ള സ്വാതന്ത്യ്രം അമ്മ അവര്‍ക്ക് കൊടുത്തിട്ടുമുണ്ട്. പുറത്തെ ജോലികളെല്ലാം ചേച്ചിയോട് ചോദിച്ചിട്ടേ അമ്മയും ചെയ്യൂ. താന്‍ നോക്കി നടന്നില്ലങ്കില്‍ ഒന്നും ശരിയാവില്ലെന്നൊരു വിശ്വാസവും ചേച്ചിക്കെങ്ങനോ കിട്ടിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും ഒരു നൂറ് അഭിപ്രായവും ചേച്ചിയുടെതായി കേള്‍ക്കാം. അങ്ങനെ ആ നാട്ടുകാര്‍ ചേച്ചിക്കൊരു പേരിട്ടു. ‘സൂപ്പര്‍വൈസര്‍ അമ്മിണി’.
ഇടയ്ക്ക് എന്നെ കേറി ഉപദേശിക്കുന്നതാണ് ആകെയുള്ളൊരു വിഷമം. വീട്ടിലൊന്ന് വൈകി വന്നാല്‍ അല്ലെങ്കില്‍ കൂട്ടുകാരുമൊത്ത് കറങ്ങി നടന്നാല്‍ എല്ലാത്തിനും കുറ്റമാണ്. ചിലപ്പോള്‍ ഉപദേശം ശാസനയിലും എത്തും. ഞാന്‍ വകവെച്ചില്ലെങ്കിലും ഇതെല്ലാം പറയേണ്ടത് തന്റെ കടമയാണെന്ന മട്ടില്‍ ചേച്ചി അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. എന്തൊക്കെയായാലും ആളൊരു ശുദ്ധഗതിക്കാരിയാണ് കേട്ടോ!
ഇടയ്ക്ക് എനിക്കും പ്രവീണിനും ഓരോ സാധനങ്ങള്‍ കൊണ്ടുവന്നു തരും. ഞങ്ങളെ ഉത്സവങ്ങള്‍ക്ക് കൊണ്ടു പോകുന്നതും ചേച്ചിയാണ്. ചേച്ചിടെ കൂടെ പാടത്തും പറമ്പിലും ചുറ്റി നടക്കാന്‍ എനിക്കിഷ്ടമാണ്. വള്ളികളില്‍ നിന്നും വേലിയില്‍ നിന്നുമെല്ലാം പഴങ്ങള്‍ പറിച്ച് തിന്നും. എനിക്കും തരും. കാരപ്പഴം, ചുണ്ടങ്ങ എന്നിങ്ങനെ ഓരോ പേരുകളാണ് പഴങ്ങള്‍ക്ക്. ചിലപ്പോള്‍ പുല്ലില്‍ നിന്ന് വീഴാറായി നില്‍ക്കുന്ന വെള്ളതുള്ളിയെടുത്ത് കണ്ണില്‍ ഒഴിക്കുന്നതു കാണാം. തണ്ണീര്‍ക്കുടമെന്നാണത്രേ അതിനെ പറയാ. ലോകത്തിലെ എല്ലാ കാര്യങ്ങളിലും ചേച്ചിക്ക് ഗണ്യമായ ജ്ഞാനമുണ്ടെന്ന് ഞാനും വിശ്വസിച്ചിരുന്നു.
ചേച്ചിയറിയോതെ ഓരോ കുസൃതികള്‍ ഒപ്പിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. വൈകുന്നേരം പോകാന്‍ നേരമാകുമ്പോഴേക്കും ചേച്ചിടെ സഞ്ചി എടുത്തൊളിപ്പിക്കുക, പറഞ്ഞതനുസരിക്കാതെ കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുക, തുടച്ച് വൃത്തിയാക്കിയ മുറികളില്‍ ചെളിയുള്ള കാലുമായി കയറി നടക്കുക എന്നതൊക്കെയായിരുന്നു എന്റെ വിനോദങ്ങള്‍. എത്ര പണിയുണ്ടെങ്കിലും ഉച്ചക്കൊരു മയക്കം അമ്മിണിചേച്ചിടെ പതിവാണ്. അത് തെറ്റിയാല്‍ ക്ഷീണമാണത്രേ. ആ നേരം നോക്കി വളപ്പിലെ മാവില്‍ കല്ലെറിയാനും ഉണക്കാന്‍ വെച്ച ഉപ്പിട്ട പുളി കട്ടെടുക്കാനും എന്ത് തിടുക്കമായിരുന്നു!
വര്‍ഷങ്ങള്‍ മുന്നോട്ട് പോയത് പലതും പിന്നിലേക്കാക്കിയിട്ടായിരുന്നു. ചുണ്ടങ്ങയും ഞൊട്ടിങ്ങയും തണ്ണീര്‍ക്കുടവുമെല്ലാം ഈ പ്രവാസജീവിതത്തിലെവിടെ കിട്ടും. നാട്ടിലെ ഓരോ കുഞ്ഞു കാര്യങ്ങളും എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാകുന്നത് ഇപ്പോഴാണ്. മരുഭൂമിയിലെ ഫ്ലാറ്റുകള്‍ക്കും മാളുകള്‍ക്കുമിടയില്‍ ജീവിതം മുന്നോട്ടോടുമ്പോള്‍ ഇന്നതെല്ലാം വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. കണ്ണില്‍ ഒരിറ്റുവെള്ളം നിറയ്ക്കാന്‍ പോലും കെല്‍പ്പില്ലാത്ത ചില പിന്നാമ്പുറങ്ങള്‍...
2010 സെപ്റ്റംബർ 2, വ്യാഴാഴ്‌ച
ഭാര്‍ഗവീനിലയം

ഞാനാ വീട്ടില്‍ താമസം തുടങ്ങിയിട്ട് മൂന്ന് മാസമായി. ഇതിനിടയില്‍ രണ്ട് ലോക മഹായുദ്ധവും ഒരു രാജ്യ പലായനവും കുറച്ച് മരണവും കഴിഞ്ഞു. എനിക്കു മുന്നേ വന്നവര്‍ ആറു മാസത്തിലധികമായി അവിടെ. വീട്ടിലേക്ക് വന്നു കയറുമ്പോഴും ഇറങ്ങി പോകുമ്പോഴും അടുത്തുള്ള ആളുകള്‍ കണ്‍വെട്ടത്തു നിന്ന് മറയുന്ന വരെ നോക്കികൊണ്ടിരിക്കും. എന്താണിങ്ങനെ എന്ന് ചിന്തിച്ചിരുന്നെങ്കിലും പിന്നീട് ഞങ്ങള്‍ സ്വയം ഉത്തരം കണ്ടെത്തി. ‘പെണ്ണുങ്ങളെ കണ്ടു കാണില്ല ഇവര്‍... കുറച്ച് സൌന്ദര്യം ഉണ്ടായിപ്പോയതിന് എന്തു ചെയ്യാനാ, അല്ലേ???’
വീട്ടുടമസ്ഥര്‍ ഇടയ്ക്കിടെ വന്ന് ‘കുഴപ്പമില്ലല്ലോ’ എന്ന് ചോദിച്ചു കൊണ്ടിരിക്കും. പുതിയ താമസക്കാരോടുള്ള സ്നേഹാന്വേഷണം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുണ്ടായ കുരുക്ഷേത്ര യുദ്ധത്തിന് ശേഷം നിലനിന്നിരുന്ന ശാന്തത ഭീകരതയുടെ മൂടുപടമായിരുന്നെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല. ചില അസ്വസ്ഥതകള്‍ ഉടലെടുക്കാന്‍ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. ഇതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. അതോ കുഴപ്പങ്ങള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോയതാണോ എന്നും അറിയില്ല. ഇപ്പൊ ചില ദുര്‍ലക്ഷണങ്ങളൊക്കെ കണ്ടു വരുന്നുണ്ട്. തനിയെ വീണു പൊട്ടുന്ന ബള്‍ബ്, അകത്തു കയറി അടച്ചാല്‍ തുറക്കാന്‍ കഴിയാത്ത വാതില്‍, കറങ്ങുന്നതിനിടെ നിന്നു പോകുന്ന ഫാന്‍... അങ്ങനെ ഉറക്കം കിട്ടാത്ത കുറേ രാത്രികള്‍ മാത്രം ബാക്കി.
ഒരു രാത്രി സംസാരിച്ചു കൊണ്ട് ഭക്ഷണമുണ്ടാക്കുകയായിരുന്നു ഞങ്ങള്‍. ഞാന്‍ സ്പൂണ്‍ കൊണ്ട് കറിയിളക്കുന്നു. പെട്ടെന്നാരോ എന്റെ കൈ പിടിച്ചു താഴേക്കാക്കി. കറി തട്ടി കൈ കുറച്ചു പൊള്ളിയെങ്കിലും അതത്ര കാര്യമാക്കിയില്ല. വീണ്ടും ഇളക്കാനാരംഭിച്ചെങ്കിലും വീണ്ടും അതുതന്നെ ആവര്‍ത്തിച്ചു. ആരോ കൈ ബലമായി പിടിച്ച് താഴേക്കാക്കുന്നപോലെ... എന്റെ ആകാംക്ഷ ഞാന്‍ മറച്ചു വെച്ചില്ല. കറി ഉണ്ടാക്കല്‍ നിര്‍ത്തി ഞങ്ങള്‍ ഹാളില്‍ വന്നിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. ചെറിയൊരു നിശബ്ദദയ്ക്കു ശേഷം ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞു. “ഒന്നുമില്ല... പക്ഷെ എന്തോ ഉണ്ട്...”
ഫോണെടുത്ത് പലരോടായി സ്ഥലത്തക്കുറിച്ചന്വേഷിച്ചു. പലര്‍ക്കും പല കേട്ടുകേള്‍വികള്‍. ഒരു സ്ത്രീയെയും കുഞ്ഞിനേയും ആരോ ആ വീട്ടില്‍ തീയ്യിട്ട് കൊന്നിട്ടുണ്ടന്നു കൂടി കേട്ടതോടെ സമാധാനമായി. മൂന്ന് റൂമിലായി കിടന്നിരുന്ന ഞങ്ങള്‍ ഒന്നിച്ച് ഹാളിലാണ് അന്ന് കിടന്നത്. പിറ്റേന്നു ഓഫീസില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ കൈയ്യില്‍ ബ്ളെസ്സ് ചെയ്ത ഒരു കൊന്തയുമുണ്ടായിരുന്നു. റൂമിലെത്തിയാല്‍ ഉടനെ കൊന്തയിടും. അതിനെ ആശ്രയിച്ചായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ ഉറക്കം.
കുറച്ചു ദിവസം കഴിഞ്ഞപ്പൊ ധൈര്യമെല്ലാം വീണ്ടെടുത്തു. ബഷീറിന്റെ നീലവെളിച്ചത്തിലെ പോലെ പലരേയും പ്രതീക്ഷിച്ചു. പക്ഷെ ആരും വന്നില്ല. പിന്നീടെപ്പഴോ എല്ലാം മാറിപ്പോയി. തിരക്കുപിടിച്ച ജോലിക്കിടെ ഇതിനെക്കുറിച്ചോര്‍ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം. ജീവിതം പഴയ പോലെ മുന്നോട്ട്. എന്നാലും ഇടയ്ക്ക് ഞാന്‍ മനസ്സില്‍ ഓര്‍ക്കാറുണ്ട്. അവരും ഓര്‍ക്കുന്നുണ്ടാകുമെന്നുറപ്പാണ്. “ഒന്നുമില്ല... പക്ഷെ എന്തോ ഉണ്ട്...”
2010 മേയ് 31, തിങ്കളാഴ്‌ച
Understanding love

Possessiveness, jealousy, lust, fear, keeping people all to you or expecting something from someone. Is this love?
Real love is unconditional. To love someone unconditionally means that you love the person exactly as they are, exactly as they were before, and exactly as they will be in the future. Because people change all the time, so if you love the person, you will love them even if they become something you disagree with.
It’s not about what you get out of it or what the other person can give to you. Unconditional love means that the person can just live their life exactly as they choose and you will always be there for them no matter what.
Unconditional love is more of a spiritual thing. It’s not bound by physical things, like blood relations and the desire to procreate. It has nothing whatsoever to do with sex. Relationships based on needs are not unconditional. Would they get jealous if the person they “love” wanted to spend time with other people as well?
If the person we “love” suddenly lost for whatever reason, we still want to be with that person. And also even death can’t break love apart. Love is stronger than death even though it can't stop death from happening, but no matter how hard death tries it can't separate people from love. It can't take away our memories either.
And I think I can understand you my dear…
2010 ഏപ്രിൽ 9, വെള്ളിയാഴ്‌ച
കണിക്കൊന്ന
മേടമാസത്തിലെ പൊന്‍ പ്രഭയില്‍ ഉദിച്ചുയരുന്ന ആദ്യ നാള്‍ നാം വിഷു ആഘോഷിക്കുന്നു. വര്‍ഷത്തിലെ തുടര്‍ന്നു വരുന്ന ദിവസങ്ങള്‍ നന്നാകാനാണെന്നാ അമ്മ പറയാറ്. വിഷുക്കണി (ആദ്യ ദര്‍ശനം) ഒരുക്കാന്‍ കുട്ടിക്കാലത്ത് എന്ത് ഉല്‍സാഹമായിരുന്നു വീട്ടില്‍. അരി, ചക്ക, സ്വര്‍ണ്ണമാല, മഞ്ഞ വെള്ളരിക്ക, നെല്ല്, പട്ടു പുടവ, നാളികേരം, എഴുത്തോല, പഴങ്ങള്‍ എന്നിവയെല്ലാം ഉരുളിയില്‍ നിരത്തി വാല്‍ക്കണ്ണാടിയില്‍ കാണത്തക്ക രീതിയില്‍ വെച്ച് കണ്ണന്റെ മുന്നില്‍ വയ്ക്കാന്‍ തിടുക്കമായിരുന്നു അന്ന്. കണ്ണനെ തുടച്ച് വയ്ക്കുന്നത് ഞാനാണ്. മറന്നിട്ടില്ല, കൊന്നപ്പൂവല്ലേ? വിശേഷ വസ്തുവിനെ ഒന്ന് വിശദമായി ഓര്‍ക്കാമെന്ന് വെച്ചു.
കണിക്കൊന്നയുടെ ശോഭ ഒന്ന് വേറെത്തന്നെയാണ്. കുളക്കടവിനടുത്തുള്ള കൊന്ന മരത്തില്‍ നിന്നാ എല്ലാവരും പറിക്കുന്നത്. ഞാനും സുമിയും ജിജിയും സംഗീതും ഓടിച്ചെല്ലുമായിരുന്നു കൊന്ന പെറുക്കാന്‍. അതൊരു പേരു മാത്രമാ... ശരിക്കും പറഞ്ഞാ പോകുന്നത് ചേട്ടന്‍മാര്‍ മരം കേറി പറിക്കുന്നത് കാണാന്‍ വേണ്ടിയാ!
രാത്രി അമ്മയാണ് കണി ഒരുക്കുക. പക്ഷെ മുഴുവന്‍ കാണാന്‍ ഞങ്ങളെ സമ്മതിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ ഉറങ്ങുന്നത് വരെ കണിയൊരുക്കില്ല അമ്മ. പുലര്‍ച്ചയ്ക്ക് അമ്മ എന്റേയും സംഗീതിന്റേയും കണ്ണു പൊത്തി കൊണ്ട് വരും. എന്നിട്ടാ കണികാണിക്ക്യാ. ഹൊ, അഞ്ച് തിരിയിട്ട നിലവിളക്കിന്റെ ശോഭയില്‍ കുളിച്ച് നില്‍ക്കുന്ന എന്റെ കണ്ണനെ കാണാന്‍ എന്ത് ഭംഗിയായിരിക്കും അപ്പൊ.
പിന്നെ തിടുക്കം വിഷു കൈനീട്ടം കിട്ടാനാണ്. അച്ഛാഛനും അമ്മയും കൈനീട്ടം തരും. പിന്നെ കാശുകാരായതിന്റെ ഭാവമായിരിക്കും മനസ്സില്‍. അതുകൊണ്ട് എന്തു ചെയ്യണമെന്ന് രണ്ട് മാസം മുമ്പേ തീരുമാനിച്ചിട്ടുണ്ടാകും.
കുളി കഴിഞ്ഞാ കോടിയുടുപ്പാണ് വിഷുന് ഇടുക. കോടി വസ്ത്രങ്ങളും മുമ്പേ വാങ്ങി വെച്ചിരിക്കും.
രാവിലെ അടുക്കളയില്‍ എല്ലാവരും കൂടി ബഹളമായിരിക്കും. അച്ഛമ്മയും അമ്മയുമായിരിക്കും മേല്‍നോട്ടം. അച്ഛനും ഉണ്ടാകും ഓരോ നിര്‍ദ്ദേശങ്ങള്‍ പറയാന്‍. ഉപ്പ് കുറച്ചും കൂടി, പുളി ഇത്തറേം വേണ്ടേര്‍ന്നില്ല എന്നൊക്കെപ്പറഞ്ഞ്. വിഭവസമൃദമായ സദ്യ തന്നെയാവും. പക്ഷെ അതിലും ധൃതി വിഷുക്കട്ട കഴിക്കാനാണ്. അത് ഉണ്ടാക്കുന്നത് കാണാന്‍ തന്നെ രസമാണ്. പച്ചരിയും തേങ്ങയും തേങ്ങാപ്പാലും ജീരകവും ഉപ്പും ചേര്‍ത്ത്. തിളച്ച് കട്ടയായി വരുമ്പൊ നല്ലൊരു മണാ അതിന്. വലിയ വാഴയിലയില്‍ പരത്തി ചൂടാറിയതിന് ശേഷം മുറിച്ചെടുക്കും. അപ്പോഴേക്കും ക്ഷമ കൈവിട്ടു പോയിരിക്കും. അരികിലുള്ള കഷ്ണങ്ങള്‍ കഴിക്കാന്‍ ഞങ്ങള്‍ വഴക്കു കൂടുകയായിരിക്കും. അമ്മ ഉണ്ടാക്കുന്ന വിഷുക്കട്ടയ്ക്ക് എന്തു രുചിയാന്നോ.
അച്ഛനെ ശരിക്കും ഓര്‍ക്കും. ഗള്‍ഫിലല്ലേ, വരാന്‍ പറ്റില്ല. ചിലപ്പൊ സങ്കടം വരും. വിഷുന് ഭക്ഷണം കഴിക്കുന്ന സമയത്ത് അച്ഛന്‍ വിളിക്കും. എനിക്കിവിടത്തെ സദ്യ വട്ടങ്ങള്‍ പറയാന്‍ തോന്നില്ല. അച്ഛനവിടെ റൊട്ടിയോ മറ്റെന്തെങ്കിലുമായിരിക്കും കഴിച്ചിട്ടുണ്ടാകുക. അടുത്ത വര്‍ഷം അച്ഛനുണ്ടാകണേന്ന് പ്രാര്‍ത്ഥിക്കും.
ഭക്ഷണത്തിന് ശേഷം പടക്കം പൊട്ടിക്കാന്‍ ഓട്ടമാണ്. അച്ഛാഛന്‍ രണ്ട് ദിവസം മുമ്പ് സംഗീതിനേയും കൂട്ടി പടക്കം വാങ്ങി വരും. അതിലവനാ കേമന്‍. അമ്മ പറയും കഴിച്ചതൊന്ന് ശരിയായിട്ട് മതീന്ന്. പക്ഷെ ആര്‍ക്കാ കാത്തു നില്‍ക്കാന്‍ സമയം. സംഗീതിനാ തിരക്ക്. പൂത്തിരി, മത്താപ്പ്, ഓലപ്പടക്കം, നിലചക്രം അങ്ങനെ ഒരുപാടുണ്ടാകും. സുമിയും ജിജിയും സംഗീതും സിജുവും ഞാനും എല്ലാവരുമുണ്ടാകും ഞങ്ങടെ വീട്ടിലപ്പോള്‍. ഇവിടുത്തെ പൊട്ടിച്ച് കഴിഞ്ഞാ പിന്നെ ഓട്ടം സുമീടെ വീട്ടിലോട്ടാ, അതു കഴിഞ്ഞാ ജിജീടെ വീട്ടിലോട്ടും. അങ്ങനെ എല്ലാം കഴിഞ്ഞ് ക്ഷീണിച്ചിട്ടാകും തിരിച്ചു വരവ്.
അങ്ങനെ ഒരു വര്‍ഷത്തെ വിഷു കഴിഞ്ഞു. ഇനി അടുത്ത വര്‍ഷമാകണ്ടേ!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)