2009, നവംബർ 21, ശനിയാഴ്‌ച

പ്രണയിനി


ഞാനിന്നും ആ
ആസ്പത്രി വരാന്തയില്‍
പഴുത്തൊലിക്കുന്ന വൃണങ്ങളുമായി. . .
എനിക്ക് ചുറ്റും മരുന്നുകളുടെ
മടുപ്പിക്കുന്ന നിശ്വാസങ്ങളാണ്
പ്രതീക്ഷയുടെ തരിന്ബുപോലുമില്ലാത്ത
കിനാവള്ളികള്‍. . .

മുറിവില്‍ നിന്നോലിക്കുന്ന
രക്തക്കറകള്‍ക്ക്
എന്‍ടെ പാപങ്ങളെ
മായ്ക്കാന്‍ കഴിയുമോ?
ആ രക്തത്തുള്ളികള്‍ക്ക് നിറമില്ല
പക്ഷെ സുഗന്ധമുണ്ട്
എന്‍ടെ സ്നേഹത്തിന്ടെ സുഗന്ധം

കത്തിയമരുന്ന തലക്കുള്ളില്‍
വേവുന്ന ചിന്തകള്‍
ഓര്‍മ്മകള്‍ ആളിക്കത്തവേ
ഒരുപിടി ചാരക്കുംബാരമായി
സ്വപ്‌നങ്ങള്‍ പൊലിഞ്ഞു പോകുന്നത്
ഞാന്‍ കണ്ടു

ആരോ കഴുത്ത് ഞെരിക്കുന്നു
എനിക്ക് ശ്വാസം മുട്ടുന്നു
മരണത്തെ പ്രണയിച്ചിട്ടും
അവസാന ശ്വാസത്തിനായി
ആഴത്തില്‍ പരതുന്നു
ഒരു നിശ്വാസത്തിനായി യാചിക്കുന്നു

അന്നവനെനിക്ക് അഭയമെകി
മനസിനെ വാരിപ്പുനര്‍ന്നവൻ
എന്‍ടെ ചിന്തകളെ കീഴ്പെടുത്തി
എന്നെ സ്വന്തമാക്കി

അവനില്‍ ഞാനെന്ടെ നിഴല്‍ കണ്ടു
പക്ഷെ അതിനായുസ്സു ക്ഷണികമായിരുന്നു . . .
അവനു നല്കാന്‍,
ഒരു കുപ്പി രക്തം ഞാനെടുത്തു വെച്ചു
അത് നല്കാനെനിക്കായില്ല
അതിന് മുന്പേ
കുപ്പിച്ചില്ലുകള്‍ എന്‍ടെ കണ്ണില്‍ തറച്ചു
എനിക്ക് കാഴ്ച നഷ്ടമായി . . .

ഇന്നും
ആ ആസ്പത്രി വരാന്തകളില്‍
ചീഞ്ഞു നാറുന്ന വൃണങ്ങളുമായി
ഒഴുകി തീരാത്ത
പാപത്തിണ്ടേ രക്തക്കളത്തില്‍
പ്രിയനെയും കാത്തിരിക്കുകയാണീ
പ്രണയിനി . . . 

2 അഭിപ്രായങ്ങൾ: