കറുത്ത മുഖപടത്തിനുള്ളില്‍ ശ്വാസം-
മുട്ടിക്കുന്ന മടുപ്പിലും എനിക്കെന്തൊരാശ്വാസം.
ശൂന്യമായാ അഴികള്‍ക്കുള്ളിലെ ഹോമാഗ്നിയില്‍
വെന്തുരുകന്നതിനേക്കാള്‍ സുഖകരമാണിത്.
സൈറന്‍ മുഴങ്ങുമ്പോള്‍
ശവശരീരങ്ങള്‍ ഇഴഞ്ഞു നീങ്ങി
ഒരു കറുത്ത തുണികഷ്ണം
ദൂരെ ഞാന്‍ കണ്ടു
ഇന്നലെ ആരോ വലിച്ചെറിഞ്ഞ
മുഖം മൂടിയാണത്.
എനിക്കത് തൊടാനാകുന്നില്ല.
ഒരുപക്ഷെ ഞാനിരിക്കുന്ന കറങ്ങുന്ന കസേര
അവിടെത്താറായി കാണില്ല...
അതോ എന്റെ വെളുത്ത മുഖംമൂടി
അഴിഞ്ഞുവീഴാത്തതു കൊണ്ടോണോ?
നിശബ്ദതയില്‍ വീണു കത്തിയ
മാംസം കരിയുന്ന മണം
ഇവിടെ ദ്വാരപാലകര്‍ ഇരുമ്പുമണികള്‍
സേനയും സൈന്യാധിപനും അവര്‍ തന്നെ
പാപങ്ങള്‍ പുളഞ്ഞു ചാടുന്ന പുഴുക്കളും
പ്രായശ്ചിത്തങ്ങള്‍ ചേതനയറ്റ ശരീരങ്ങളും
എങ്കിലും...
മാറ്റിയെറിയപ്പെടുന്ന മുഖം മൂടികള്‍
പിന്നേയും ബാക്കി...
excellent poem. nice symbolism...
മറുപടിഇല്ലാതാക്കൂnice........................
മറുപടിഇല്ലാതാക്കൂ