മഞ്ഞു മേഘങ്ങള്‍ക്കിടയിലൂടെ
ആരോ എത്തി നോക്കുന്നു
പ്രകാശംകൊണ്ട്
കണ്ണില്‍ ഇരുട്ടു കയറി
സ്വയം ഇത്രയും പ്രകാശം
എവിടെനിന്നാണവന്?
ചിതറിക്കിടക്കുന്ന സ്ഫടികങ്ങളില്‍
അവ്യക്തമായൊരു രൂപം
അഭൂതപൂര്‍വമായ ഒരു രാഗം
അതവനെ വലംവയ്ക്കുകയാണ്
ഇരമ്പലില്‍ ഒഴുകിവന്നാഗാനം
എന്നെ പുണരാന്‍ തുടങ്ങുകയാണോ?
പെട്ടെന്നൊരു ആക്രോശം
ഭീമന്‍ച്ചിറകുകള്‍ രാഞ്ചിയടുക്കുന്നു
ഓടിത്തളര്‍ന്നു വീണത്
ഒരു കട്ടിലിനു താഴെ
വീണ്ടും ആക്രോശങ്ങള്‍
വീടിനു പിന്നിലൊരു ബഹളം
മഴത്തുള്ളികള്‍ കൊണ്ട്
മുറ്റത്ത് സ്ഫടികപ്പൂക്കളം
ചാറ്റല്‍മഴ നനഞ്ഞു
അപ്പുവും കണ്ണനും
ഒപ്പം കൂടും കൂട്ടും നഷ്ടപ്പെട്ട
കാക്കക്കുട്ടിയും
അലറിവിളിക്കുന്ന അമ്മകാക്കകള്‍
ഞാന്‍ കേട്ട മനോഹരഗാനം പോലെ
മാവിലെ അമ്മകാക്കളെ
കാണാന്‍ കഴിയുന്നില്ല
അവിടേയും സ്വയം പ്രകാശിച്ച്
ആദിത്യന്‍ തന്നെ
വീട്ടിലേക്കു കയറാന്‍
വടി കുത്തേണ്ടി വന്നു
കണ്ണില്‍ ഇരുട്ടു കയറി
ഒരു കാക്കകുഞ്ഞിനെ പോലെ.
ആരോ വലിച്ചെറിഞ്ഞ തൂലികത്തുമ്പിലെ ഒരിറ്റു മഷികൊണ്ട് ഞാനീ ലോകത്തെ എന്റേതാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു. എന്റേതല്ലയീ ഭൂമിയെന്നറിഞ്ഞിട്ടും...
2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച
2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച
മെഴുകു തിരികൾ
കത്തുന്ന സുര്യനു താഴെ
ഉരുകിയൊലിക്കുന്ന നീല മെഴുക്
ഉയർന്നു പൊങ്ങുന്ന തീപ്പെട്ടിക്കൂടുകൾക്ക് മേലെ
അനുസരണയോടെ ഉരുകാൻ വിധിക്കപെട്ടവൻ
അനങ്ങാൻ കഴിയാത്ത വിധം
മെഴുകുകൊണ്ട് കാൽ ഒട്ടിയുറഞ്ഞു
മെഴുകുതുള്ളി പോലെയടരുന്ന
വിയർപ്പു തുള്ളികൾ
കാലുകൾ വലിച്ചൂരാൻ ശ്രമിച്ചില്ല
അണഞ്ഞു പോയാലോ എന്നു ഭയം
ആശ്വാസത്തിനായി പരതി നോക്കി
കൂടെയുള്ളവർക്ക് വെളിച്ചം കിട്ടുന്നുണ്ട്
ഉരുകിയുരുകി തിരിനാളത്തിലെ
മഞ്ഞനിറം താഴേക്കു പടർന്നു...
ഉരുകിയൊലിക്കുന്ന നീല മെഴുക്
ഉയർന്നു പൊങ്ങുന്ന തീപ്പെട്ടിക്കൂടുകൾക്ക് മേലെ
അനുസരണയോടെ ഉരുകാൻ വിധിക്കപെട്ടവൻ
അനങ്ങാൻ കഴിയാത്ത വിധം
മെഴുകുകൊണ്ട് കാൽ ഒട്ടിയുറഞ്ഞു
മെഴുകുതുള്ളി പോലെയടരുന്ന
വിയർപ്പു തുള്ളികൾ
കാലുകൾ വലിച്ചൂരാൻ ശ്രമിച്ചില്ല
അണഞ്ഞു പോയാലോ എന്നു ഭയം
ആശ്വാസത്തിനായി പരതി നോക്കി
കൂടെയുള്ളവർക്ക് വെളിച്ചം കിട്ടുന്നുണ്ട്
ഉരുകിയുരുകി തിരിനാളത്തിലെ
മഞ്ഞനിറം താഴേക്കു പടർന്നു...
2013, ജൂൺ 5, ബുധനാഴ്‌ച
ഒളിത്താവളങ്ങൾ
കാണാതെ കണ്ട്
അറിയാതെയറിഞ്ഞ്
നിന്നുദരത്തിലെന്നെ
ഒളിപ്പിച്ചു വെച്ച്
കൊഞ്ചിയും തേങ്ങിയും
ചവിട്ടിയും
അതെന്റെ ആദ്യ
താവളമായി മാറിയിരുന്നു
കണ്ണിലൊളിപ്പിച്ച
കുസൃതിയോടെ
അവളെന്നെക്കാട്ടി
മോഹിപ്പിച്ച ആ
പുസ്തകത്താളിലെ
മയിലപ്പീലിയിൽ
ഒളിച്ചിരിക്കാനാഗ്രഹിച്ച്
നടന്നിട്ടും
തോരാതെ പെയ്തൊരാ
പെരുമഴയിലന്നു
നിന്റെ നനഞ്ഞപാവാട ശബ്ദവും,
വെളിച്ചെണ്ണമണമുള്ള മുടിത്തുമ്പിലെ-
വെള്ളത്തുള്ളികളും കണ്മറയുന്നവരെ കണ്ടു ഞാൻ
ജനൽപ്പാളിയിലൂടെന്നെ
എത്തിനോക്കിയ വിരലുകൾ
നിന്റെ പാദുകങ്ങളെ
പിൻതുടർന്ന നാളുകൾ
കലാലയത്തിലെ ഒഴിഞ്ഞ
ഇടനാഴികകൾ
വാചാലമായ നിന്റെ മൌനത്തിന്
കാവലായി
വായനശാലയിലെ പുസ്തകങ്ങൾ
എനിക്കുവേണ്ടി കവിതകളെഴുതി
നിന്റെ കൊഞ്ചുന്ന
ചിലങ്കകളെന്നെ പുളകമണിയിച്ചു
നോട്ടങ്ങളെന്നെ വാരിപ്പുണർന്നു
നീ മറന്നു വെക്കുന്ന
കടലാസുതുണ്ടുകൾ
ഞാനെന്തിനോ വേണ്ടി
എടുത്തുവെച്ചു
നിന്റെ ചിലങ്കയിലെ ഒരു
മുത്തായി
മാറാൻ ഞാൻ കൊതിച്ചെങ്കിലും
കാലമെന്നെയീ മരുഭൂമിയിലെ
കൂറ്റൻ
കെട്ടിടങ്ങൾക്കിടയിലൊളിപ്പിച്ചു
നിന്റെ കൈവിട്ടോടിച്ചെന്നതിനിയുമറിയാത്ത
താവളങ്ങളിലേക്കാണെന്നറിഞ്ഞില്ല ഞാൻ
ഇനി നിന്റെയുദരത്തിലൊളിക്കാനാകില്ലെങ്കിലും
നിന്റെ മടിത്തട്ടിലൊളിക്കണമിനിയെന്നും
2013, മേയ് 29, ബുധനാഴ്‌ച
പിറവി
ഉറക്കം നഷ്ടപ്പെടുത്തിയ രാത്രികളിൽ
ഞാൻ നിന്നെ തിരഞ്ഞുകൊണ്ടേയിരുന്നു
പിടിതരാതെ നീ വഴുതി മാറുമ്പോഴും
നിനക്കായി ഞാൻ കാത്തിരിപ്പു തുടർന്നു
മനസ്സിൽ കോറിയിട്ട അവ്യക്തമായ കുത്തുകൾ
എന്നെ മാറി മാറി അസ്വസ്ഥമാക്കി
നിന്റെ മൌനം എന്റെ തലച്ചോറിനെ ഇളക്കി-
മറിച്ചപ്പോഴും നീ ഊറിച്ചിരിച്ചതേയുള്ളൂ
കുത്തുകൾ കൂടിച്ചേർന്ന് വരകളേയും
വരകൾ അക്ഷരങ്ങളേയും
അക്ഷരങ്ങൾ വരികളേയും ഗർഭം ധരിച്ചു
അങ്ങനെ നിലാവുള്ളൊരു രാത്രിയിൽ
നക്ഷത്രങ്ങളെ സാക്ഷിയാക്കിയവൾ
ആശയങ്ങൾക്കു ജന്മം നൽകി....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)