2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

വേണു നാഗവള്ളിക്ക് ആദരാഞ്ജലികള്‍...


മലയാള സിനിമയുടെ നീല വെളിച്ചത്തില്‍ ഉദിച്ചുവന്ന ഒരു ഭാവനടന്‍. നടനശൈലി കൊണ്ടും സ്വതസിദ്ധമായ രചനാപാടവം കൊണ്ടും മലയാളികളെ പ്രണയിപ്പിക്കുകയും, ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിക്കുകയും ചെയ്ത വ്യക്തിയാണ് വേണു നാഗവള്ളി. ഗായകനായി സിനിമയിലെത്തി തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ കഴിവു തെളിയിക്കാനും അദ്ദേഹത്തിനു സാധിച്ചു. അയിത്തത്തിന് വഴി വെക്കാതെ അഗ്നിദേവനായി കടന്നു വന്ന് മലയാളികളുടെ മനസ്സില്‍ ഒരു കിലുക്കമായി അവശേഷിക്കാന്‍ വേണു നാഗവള്ളിക്ക് കഴിയുന്നതും അതുകൊണ്ട്തന്നെയാണ്.

ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. സന്തോഷങ്ങള്‍ക്കും കളിചിരികള്‍ക്കും ഇടയില്‍ കണ്ണു നനയിപ്പിച്ചേക്കാം. പ്രതീക്ഷിക്കാതെ പലതും തന്ന് നമ്മെ മോഹിപ്പിക്കും. മറ്റു ചിലപ്പോള്‍ സങ്കടപ്പെടുത്തും. നമ്മെ വിട്ടു പോയ ഒരുപാട് നല്ല ഓര്‍മ്മകളുടെ കൂട്ടത്തില്‍ ഒന്നു കൂടി. ഇളവെയില്‍ തട്ടി മിന്നുന്ന വാകമരത്തണലിലെ ഇലകള്‍ക്കിടയിലേക്ക് പൊഴിഞ്ഞു വീഴുന്ന ഒരിലപോലെ... വേണു സാറിന് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍...

2 അഭിപ്രായങ്ങൾ:

  1. മലയാളി മനസ്സിലെ വിഷാദ നായകന്‍... അദ്ദേഹത്തിന് എന്റെ ആദരാഞ്ജലികള്‍..

    ഒരുപാട് നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ ആത്മാവിനുവേവേണ്ടി ഒരു നിമിഷം നമുക്ക് പ്രാര്‍ത്ഥിക്കാം... വേദനയോടെ..

    മറുപടിഇല്ലാതാക്കൂ