ശരീരമില്ലാത്ത ശബ്ദങ്ങള്‍ എന്നെ വട്ടമിട്ട് പറക്കുന്നു
കണ്ണീരുണങ്ങിയ രോദനങ്ങള്‍ എനിക്ക് മാത്രം കേള്‍ക്കാം
ആരൊക്കെയോ എന്നെ പേരുചൊല്ലി വിളിക്കുന്നു
തിരിച്ചറിയാന്‍ കഴിയാത്ത പരിചയമുള്ള ശബ്ദങ്ങള്‍
കൈനീട്ടിപ്പിടിക്കാന്‍ പലവട്ടം ശ്രമിച്ചു നോക്കി
ശരീരമില്ലാത്ത ശബ്ദങ്ങളെ ഞാനെങ്ങനെ സ്വന്തമാക്കും!!!
ആരോ വലിച്ചെറിഞ്ഞ തൂലികത്തുമ്പിലെ ഒരിറ്റു മഷികൊണ്ട് ഞാനീ ലോകത്തെ എന്റേതാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു. എന്റേതല്ലയീ ഭൂമിയെന്നറിഞ്ഞിട്ടും...
2010, നവംബർ 17, ബുധനാഴ്‌ച
2010, നവംബർ 13, ശനിയാഴ്‌ച
പ്രണവം
2010, നവംബർ 8, തിങ്കളാഴ്‌ച
‘സൂപ്പര്‍വൈസര്‍ അമ്മിണി’
വീട്ടില്‍ അമ്മേടെ സഹായത്തിന് വരുന്ന ചേച്ചിയാണ് അമ്മിണിചേച്ചി. അവിടെ അടുത്ത് തന്നെയാണ് വീടും. പക്ഷെ ചേച്ചീടെ മട്ടും ഭാവവും കണ്ടാല്‍ അവരാണ് ഇപ്പോള്‍ തൃശ്ശൂര്‍ ഭരിക്കുന്നതെന്ന് തോന്നും. കവലയിലെ ചെക്കന്‍മാരെ വഴക്കു പറഞ്ഞും, വഴിയില്‍ വെച്ച് കാണുന്നവരുടെ വിശേഷങ്ങള്‍ ചോദിച്ചും, ചേച്ചി വീട്ടിലേക്ക് വരുന്നത് ഒരാഘോഷമായിട്ടാണ്. നാട്ടുകാരുടെ മുഴുവന്‍ ദുഖങ്ങളും തന്റേതാണെന്ന തോന്നലില്‍ എല്ലാം ഏറ്റെടുത്ത് ഇടയ്ക്ക് നെടുവീര്‍പ്പിട്ടും ആശ്വാസവാക്കുകള്‍ പറഞ്ഞുമാണ് നടപ്പ്. പാടവരമ്പത്തു നിന്നേ അമ്മിണിയേച്ചീടെ ശബ്ദം കേള്‍ക്കാം. നാട്ടുകാരോട് സൊറ പറഞ്ഞ് നടക്കുന്നതില്‍ കവിഞ്ഞ് വേറൊരു ആനന്ദം ഇല്ലെന്ന അഭിപ്രായക്കാരിയാണ് ചേച്ചി.
ഒന്നുമുണ്ടാകില്ലെങ്കിലും ഏതോ കമ്പനിയില്‍ ജോലിക്ക് പോകുന്ന പോലെ ഒരു സഞ്ചി എപ്പോഴും അമ്മിണിചേച്ചീടെ കൂടെ ഉണ്ടാകും. വീട്ടിലെത്തിയാല്‍ പിന്നെ ഭരണം ഏറ്റെടുക്കലായി. വീട്ടിലെ പുറം കാര്യങ്ങളെല്ലാം നോക്കുന്നത് അവരാണ്. തെങ്ങുകയറ്റക്കാരോട് കൂലിക്ക് വേണ്ടി പേശിയും, കളക്കാരെ ശാസിച്ചും, വഴിയില്‍ കാണുന്ന പുല്ല് പറിച്ചു കളഞ്ഞും ചേച്ചിയങ്ങനെ വീട്ടിലെ കാര്യസ്ഥയായി വിലസുകയാണ്. അതിനുള്ള സ്വാതന്ത്യ്രം അമ്മ അവര്‍ക്ക് കൊടുത്തിട്ടുമുണ്ട്. പുറത്തെ ജോലികളെല്ലാം ചേച്ചിയോട് ചോദിച്ചിട്ടേ അമ്മയും ചെയ്യൂ. താന്‍ നോക്കി നടന്നില്ലങ്കില്‍ ഒന്നും ശരിയാവില്ലെന്നൊരു വിശ്വാസവും ചേച്ചിക്കെങ്ങനോ കിട്ടിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും ഒരു നൂറ് അഭിപ്രായവും ചേച്ചിയുടെതായി കേള്‍ക്കാം. അങ്ങനെ ആ നാട്ടുകാര്‍ ചേച്ചിക്കൊരു പേരിട്ടു. ‘സൂപ്പര്‍വൈസര്‍ അമ്മിണി’.
ഇടയ്ക്ക് എന്നെ കേറി ഉപദേശിക്കുന്നതാണ് ആകെയുള്ളൊരു വിഷമം. വീട്ടിലൊന്ന് വൈകി വന്നാല്‍ അല്ലെങ്കില്‍ കൂട്ടുകാരുമൊത്ത് കറങ്ങി നടന്നാല്‍ എല്ലാത്തിനും കുറ്റമാണ്. ചിലപ്പോള്‍ ഉപദേശം ശാസനയിലും എത്തും. ഞാന്‍ വകവെച്ചില്ലെങ്കിലും ഇതെല്ലാം പറയേണ്ടത് തന്റെ കടമയാണെന്ന മട്ടില്‍ ചേച്ചി അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. എന്തൊക്കെയായാലും ആളൊരു ശുദ്ധഗതിക്കാരിയാണ് കേട്ടോ!
ഇടയ്ക്ക് എനിക്കും പ്രവീണിനും ഓരോ സാധനങ്ങള്‍ കൊണ്ടുവന്നു തരും. ഞങ്ങളെ ഉത്സവങ്ങള്‍ക്ക് കൊണ്ടു പോകുന്നതും ചേച്ചിയാണ്. ചേച്ചിടെ കൂടെ പാടത്തും പറമ്പിലും ചുറ്റി നടക്കാന്‍ എനിക്കിഷ്ടമാണ്. വള്ളികളില്‍ നിന്നും വേലിയില്‍ നിന്നുമെല്ലാം പഴങ്ങള്‍ പറിച്ച് തിന്നും. എനിക്കും തരും. കാരപ്പഴം, ചുണ്ടങ്ങ എന്നിങ്ങനെ ഓരോ പേരുകളാണ് പഴങ്ങള്‍ക്ക്. ചിലപ്പോള്‍ പുല്ലില്‍ നിന്ന് വീഴാറായി നില്‍ക്കുന്ന വെള്ളതുള്ളിയെടുത്ത് കണ്ണില്‍ ഒഴിക്കുന്നതു കാണാം. തണ്ണീര്‍ക്കുടമെന്നാണത്രേ അതിനെ പറയാ. ലോകത്തിലെ എല്ലാ കാര്യങ്ങളിലും ചേച്ചിക്ക് ഗണ്യമായ ജ്ഞാനമുണ്ടെന്ന് ഞാനും വിശ്വസിച്ചിരുന്നു.
ചേച്ചിയറിയോതെ ഓരോ കുസൃതികള്‍ ഒപ്പിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. വൈകുന്നേരം പോകാന്‍ നേരമാകുമ്പോഴേക്കും ചേച്ചിടെ സഞ്ചി എടുത്തൊളിപ്പിക്കുക, പറഞ്ഞതനുസരിക്കാതെ കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുക, തുടച്ച് വൃത്തിയാക്കിയ മുറികളില്‍ ചെളിയുള്ള കാലുമായി കയറി നടക്കുക എന്നതൊക്കെയായിരുന്നു എന്റെ വിനോദങ്ങള്‍. എത്ര പണിയുണ്ടെങ്കിലും ഉച്ചക്കൊരു മയക്കം അമ്മിണിചേച്ചിടെ പതിവാണ്. അത് തെറ്റിയാല്‍ ക്ഷീണമാണത്രേ. ആ നേരം നോക്കി വളപ്പിലെ മാവില്‍ കല്ലെറിയാനും ഉണക്കാന്‍ വെച്ച ഉപ്പിട്ട പുളി കട്ടെടുക്കാനും എന്ത് തിടുക്കമായിരുന്നു!
വര്‍ഷങ്ങള്‍ മുന്നോട്ട് പോയത് പലതും പിന്നിലേക്കാക്കിയിട്ടായിരുന്നു. ചുണ്ടങ്ങയും ഞൊട്ടിങ്ങയും തണ്ണീര്‍ക്കുടവുമെല്ലാം ഈ പ്രവാസജീവിതത്തിലെവിടെ കിട്ടും. നാട്ടിലെ ഓരോ കുഞ്ഞു കാര്യങ്ങളും എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാകുന്നത് ഇപ്പോഴാണ്. മരുഭൂമിയിലെ ഫ്ലാറ്റുകള്‍ക്കും മാളുകള്‍ക്കുമിടയില്‍ ജീവിതം മുന്നോട്ടോടുമ്പോള്‍ ഇന്നതെല്ലാം വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. കണ്ണില്‍ ഒരിറ്റുവെള്ളം നിറയ്ക്കാന്‍ പോലും കെല്‍പ്പില്ലാത്ത ചില പിന്നാമ്പുറങ്ങള്‍...
2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച
വേണു നാഗവള്ളിക്ക് ആദരാഞ്ജലികള്‍...
മലയാള സിനിമയുടെ നീല വെളിച്ചത്തില്‍ ഉദിച്ചുവന്ന ഒരു ഭാവനടന്‍. നടനശൈലി കൊണ്ടും സ്വതസിദ്ധമായ രചനാപാടവം കൊണ്ടും മലയാളികളെ പ്രണയിപ്പിക്കുകയും, ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിക്കുകയും ചെയ്ത വ്യക്തിയാണ് വേണു നാഗവള്ളി. ഗായകനായി സിനിമയിലെത്തി തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ കഴിവു തെളിയിക്കാനും അദ്ദേഹത്തിനു സാധിച്ചു. അയിത്തത്തിന് വഴി വെക്കാതെ അഗ്നിദേവനായി കടന്നു വന്ന് മലയാളികളുടെ മനസ്സില്‍ ഒരു കിലുക്കമായി അവശേഷിക്കാന്‍ വേണു നാഗവള്ളിക്ക് കഴിയുന്നതും അതുകൊണ്ട്തന്നെയാണ്.
ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. സന്തോഷങ്ങള്‍ക്കും കളിചിരികള്‍ക്കും ഇടയില്‍ കണ്ണു നനയിപ്പിച്ചേക്കാം. പ്രതീക്ഷിക്കാതെ പലതും തന്ന് നമ്മെ മോഹിപ്പിക്കും. മറ്റു ചിലപ്പോള്‍ സങ്കടപ്പെടുത്തും. നമ്മെ വിട്ടു പോയ ഒരുപാട് നല്ല ഓര്‍മ്മകളുടെ കൂട്ടത്തില്‍ ഒന്നു കൂടി. ഇളവെയില്‍ തട്ടി മിന്നുന്ന വാകമരത്തണലിലെ ഇലകള്‍ക്കിടയിലേക്ക് പൊഴിഞ്ഞു വീഴുന്ന ഒരിലപോലെ... വേണു സാറിന് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍...
2010, സെപ്റ്റംബർ 8, ബുധനാഴ്‌ച
ഞാനെന്നും ഒറ്റക്കായിരുന്നു
കണ്‍പോളകള്‍ക്കുള്ളില്‍
ചെറു മിന്നാമിനുങ്ങുകള്‍...
കുഞ്ഞു വെട്ടം പടര്‍ന്നു പടര്‍ന്നു
ഇരുട്ടിനെ മൂടിക്കളഞ്ഞു
പുതിയ ലോകവും
എന്നെ തനിച്ചാക്കി യാത്ര തുടര്‍ന്നു...
ഞാനെന്നും ഒറ്റക്കായിരുന്നു...
കാട്ടിലൊറ്റപ്പെട്ടു പോയി
വഴിയറിയാതെ പകച്ച്
കരഞ്ഞു തളര്‍ന്ന്
ഞാനെപ്പഴോ ഉറങ്ങിപ്പോയി.
വരിഞ്ഞു കെട്ടിയ ചിന്തകള്‍
ശ്വാസംമുട്ടി മരിക്കുന്നു
പിടഞ്ഞെഴുനേറ്റപ്പോള്‍
വീണു ചിതറിയ കുറിപ്പുകള്‍ മാത്രം
വാരിപ്പെറുക്കി നടന്നു നീങ്ങുമ്പോള്‍
ചുറ്റിലും വെറുതെ കണ്ണോടിച്ചു
ഞാനെന്നും ഒറ്റക്കായിരുന്നു...
2010, സെപ്റ്റംബർ 4, ശനിയാഴ്‌ച
Changing the face of Social Networking Sites
-->
Social Networking. . . is the way the 21st century communicates today. Today we have many social networking sites like Facebook, Orkut, Twitter, Hi5, Blog, MySpace, FriendWise, FriendFinder, Yahoo! and Classmates.
It is actually grouping of individuals into specific sub-groups. Social networking is possible in person, especially in the workplace, colleges, schools and all. The internet is filled with millions of individuals who are looking to meet other people, to gather and share first-hand information and experiences about everything under the sun, developing friendships or professional alliances, finding employment, business-to-business marketing and even groups sharing information. The topics and interests are as varied and rich as the story of our world.
When it comes to online social networking, websites are commonly used as social sites. Depending on the website, many of these online community members share common interests in hobbies, religion, or politics. Once you are granted access to a social networking website you can begin to socialize. This socialization may include reading the profile pages of other members and possibly even contacting them.
The friends that you can make are just one of the many benefits to social networking online. Another one of those benefits includes diversity because the internet gives individuals from all around the world access to social networking sites. Not only will you make new friends, but you just might learn a thing or two about new cultures or new languages and learning is always a good thing.
You're aware, there are dangers associated with social networking including data theft and viruses. The most prevalent danger though often involves online predators or individuals who claim to be someone that they are not. By being aware of your cyber-surroundings and who you are talking to, you should be able to safely enjoy social networking online. Just use common sense and listen to your inner voice; it will tell you when something doesn't feel right about the online conversations taking place.
Is it necessary to find Love Online?
In the past, relationships were largely developed through chance meetings, setups or recommendations from friends, or from a friendship that flourished into love and eventually marriage. Now a day’s more and more people rely on the internet when it comes to finding romance.
When many individuals go in search for love online, they head to online dating websites. Did you know that online dating websites are actually social networking websites? Social networking websites focus on many different aspects of life, which makes it easier to find and make connections with other people who share common goals and interests, including love.
Most online dating websites allow a limited number of views of its member's photographs with a condensed version of their personal profile. Paying for a membership then allows you to read the entire biography and learn more about the person and whether you want to contact them or not. The first point of contact will probably be through email exhange. The second would be phone conversations or texting where a more personal exchange of information occurs and then then deciding to arrange a first date. Some site members call them meetings rather than a date and ask if the other has any objections to going dutch. Is this necessary?
For many individuals it is enough to chat with others online, but for some it is not enough. Whether you are asked to meet with an online friend or if you initiated the meeting yourself, you are advised to be cautious.
By understanding the importance of being careful with your life and being aware of your surroundings there's no reason why you can't have fun using the internet to find a good friend or perhaps, a life partner. Think before every step…
2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച
ഭാര്‍ഗവീനിലയം
ഞാനാ വീട്ടില്‍ താമസം തുടങ്ങിയിട്ട് മൂന്ന് മാസമായി. ഇതിനിടയില്‍ രണ്ട് ലോക മഹായുദ്ധവും ഒരു രാജ്യ പലായനവും കുറച്ച് മരണവും കഴിഞ്ഞു. എനിക്കു മുന്നേ വന്നവര്‍ ആറു മാസത്തിലധികമായി അവിടെ. വീട്ടിലേക്ക് വന്നു കയറുമ്പോഴും ഇറങ്ങി പോകുമ്പോഴും അടുത്തുള്ള ആളുകള്‍ കണ്‍വെട്ടത്തു നിന്ന് മറയുന്ന വരെ നോക്കികൊണ്ടിരിക്കും. എന്താണിങ്ങനെ എന്ന് ചിന്തിച്ചിരുന്നെങ്കിലും പിന്നീട് ഞങ്ങള്‍ സ്വയം ഉത്തരം കണ്ടെത്തി. ‘പെണ്ണുങ്ങളെ കണ്ടു കാണില്ല ഇവര്‍... കുറച്ച് സൌന്ദര്യം ഉണ്ടായിപ്പോയതിന് എന്തു ചെയ്യാനാ, അല്ലേ???’
വീട്ടുടമസ്ഥര്‍ ഇടയ്ക്കിടെ വന്ന് ‘കുഴപ്പമില്ലല്ലോ’ എന്ന് ചോദിച്ചു കൊണ്ടിരിക്കും. പുതിയ താമസക്കാരോടുള്ള സ്നേഹാന്വേഷണം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുണ്ടായ കുരുക്ഷേത്ര യുദ്ധത്തിന് ശേഷം നിലനിന്നിരുന്ന ശാന്തത ഭീകരതയുടെ മൂടുപടമായിരുന്നെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല. ചില അസ്വസ്ഥതകള്‍ ഉടലെടുക്കാന്‍ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. ഇതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. അതോ കുഴപ്പങ്ങള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോയതാണോ എന്നും അറിയില്ല. ഇപ്പൊ ചില ദുര്‍ലക്ഷണങ്ങളൊക്കെ കണ്ടു വരുന്നുണ്ട്. തനിയെ വീണു പൊട്ടുന്ന ബള്‍ബ്, അകത്തു കയറി അടച്ചാല്‍ തുറക്കാന്‍ കഴിയാത്ത വാതില്‍, കറങ്ങുന്നതിനിടെ നിന്നു പോകുന്ന ഫാന്‍... അങ്ങനെ ഉറക്കം കിട്ടാത്ത കുറേ രാത്രികള്‍ മാത്രം ബാക്കി.
ഒരു രാത്രി സംസാരിച്ചു കൊണ്ട് ഭക്ഷണമുണ്ടാക്കുകയായിരുന്നു ഞങ്ങള്‍. ഞാന്‍ സ്പൂണ്‍ കൊണ്ട് കറിയിളക്കുന്നു. പെട്ടെന്നാരോ എന്റെ കൈ പിടിച്ചു താഴേക്കാക്കി. കറി തട്ടി കൈ കുറച്ചു പൊള്ളിയെങ്കിലും അതത്ര കാര്യമാക്കിയില്ല. വീണ്ടും ഇളക്കാനാരംഭിച്ചെങ്കിലും വീണ്ടും അതുതന്നെ ആവര്‍ത്തിച്ചു. ആരോ കൈ ബലമായി പിടിച്ച് താഴേക്കാക്കുന്നപോലെ... എന്റെ ആകാംക്ഷ ഞാന്‍ മറച്ചു വെച്ചില്ല. കറി ഉണ്ടാക്കല്‍ നിര്‍ത്തി ഞങ്ങള്‍ ഹാളില്‍ വന്നിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. ചെറിയൊരു നിശബ്ദദയ്ക്കു ശേഷം ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞു. “ഒന്നുമില്ല... പക്ഷെ എന്തോ ഉണ്ട്...”
ഫോണെടുത്ത് പലരോടായി സ്ഥലത്തക്കുറിച്ചന്വേഷിച്ചു. പലര്‍ക്കും പല കേട്ടുകേള്‍വികള്‍. ഒരു സ്ത്രീയെയും കുഞ്ഞിനേയും ആരോ ആ വീട്ടില്‍ തീയ്യിട്ട് കൊന്നിട്ടുണ്ടന്നു കൂടി കേട്ടതോടെ സമാധാനമായി. മൂന്ന് റൂമിലായി കിടന്നിരുന്ന ഞങ്ങള്‍ ഒന്നിച്ച് ഹാളിലാണ് അന്ന് കിടന്നത്. പിറ്റേന്നു ഓഫീസില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ കൈയ്യില്‍ ബ്ളെസ്സ് ചെയ്ത ഒരു കൊന്തയുമുണ്ടായിരുന്നു. റൂമിലെത്തിയാല്‍ ഉടനെ കൊന്തയിടും. അതിനെ ആശ്രയിച്ചായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ ഉറക്കം.
കുറച്ചു ദിവസം കഴിഞ്ഞപ്പൊ ധൈര്യമെല്ലാം വീണ്ടെടുത്തു. ബഷീറിന്റെ നീലവെളിച്ചത്തിലെ പോലെ പലരേയും പ്രതീക്ഷിച്ചു. പക്ഷെ ആരും വന്നില്ല. പിന്നീടെപ്പഴോ എല്ലാം മാറിപ്പോയി. തിരക്കുപിടിച്ച ജോലിക്കിടെ ഇതിനെക്കുറിച്ചോര്‍ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം. ജീവിതം പഴയ പോലെ മുന്നോട്ട്. എന്നാലും ഇടയ്ക്ക് ഞാന്‍ മനസ്സില്‍ ഓര്‍ക്കാറുണ്ട്. അവരും ഓര്‍ക്കുന്നുണ്ടാകുമെന്നുറപ്പാണ്. “ഒന്നുമില്ല... പക്ഷെ എന്തോ ഉണ്ട്...”
2010, ജൂൺ 17, വ്യാഴാഴ്‌ച
മോഡേണ്‍ കുരുക്ഷേത്ര
അടി! അടിയെന്ന് പറഞ്ഞാല്‍ എന്റമ്മോ ഇതുപോലൊരു അടി... എന്തോക്കെയോ എറിഞ്ഞുടയുന്ന ശബ്ദം. ആകെ ബഹളം. ആളുകള്‍ മാത്രമല്ല, അടുത്തുള്ള കുറുഞ്ഞിപ്പൂച്ചയും കുടുംബവും കാര്യമറിയാതെ മിഴിച്ചു നില്‍ക്കുകയാണ്. ദേഹോപദ്രവത്തിന്റേയോ പാത്രങ്ങള്‍ വീണുടയുന്നതിന്റേയോ ശബ്ദമല്ല ട്ടൊ. വാക്കുകള്‍ മുകളിലേക്കെറിഞ്ഞ് താഴെവീണു ചിതറുമ്പോള്‍ ഉണ്ടാകുന്ന സ്ഫോടന ശബ്ദമാണ്. കേള്‍ക്കാന്‍ വലിയ രസമൊന്നുമില്ലെങ്കിലും ഞാനുമാ കൂട്ടത്തില്‍ പങ്കാളിയായി നില്‍ക്കുന്നു. എങ്ങോട്ടെങ്കിലും ഓടി പോകാന്‍ തോന്നുന്നുണ്ട്. പക്ഷെ പറ്റില്ല. എന്താണെന്നല്ലേ? കഥ തുടരുന്നു...
ഇത് പഞ്ചപാണ്ഡവര്‍ താമസിക്കുന്ന വീടാണെന്ന് കരുതുക. അപ്പൊ കൂട്ടത്തില്‍ ഞാനാരാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ? യുധിഷ്ഠിരനും അര്‍ജ്ജുനനും ഒരു വശത്ത്. മറു വശത്ത് നകുലനും സഹദേവനും. ഇവര്‍ തമ്മിലാണ് യുദ്ധം. യുദ്ധം എന്തിനാണെന്നു ചോദിച്ചാല്‍ പ്രത്യേകിച്ചങ്ങനെ കാരണമില്ല. ജനറേഷന്‍ ഗ്യാപ്പെന്ന് വേണമെങ്കില്‍ പറയാം. യുദ്ധത്തില്‍ ഞാന്‍ ശ്രീകൃഷ്ണന്റെ റോള്‍ ഏറ്റെടുത്ത് ഒരു സമാധാനച്ചര്‍ച്ചയ്ക്ക് കളമൊരുക്കി. പക്ഷെ അവര്‍ക്കതില്‍ താല്‍പ്പര്യമില്ല. ഞാന്‍ ഭീമനായിതന്നെ നിന്ന് യുദ്ധം നോക്കി പഠിച്ചാല്‍ മതിയെന്ന് യുധിഷ്ഠിരന്‍ കല്‍പ്പിച്ചു. എങ്കില്‍ ശരിയെന്ന് ഞാനും വിചാരിച്ചു.
യുദ്ധം രൂക്ഷമായി വരുന്നു. ഈ യുദ്ധത്തില്‍ ആര് ജയിക്കും? ആര് തോല്‍ക്കും? കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്. ലോകക്കപ്പിന്റെ പേരില്‍ ചൂതാട്ടം നടത്തുന്നവര്‍ പോലും ഇതില്‍ ഒരു മുന്‍വിധി കാണാന്‍ കഷ്ടപ്പെടും. അത്രയ്ക്ക് തകര്‍ക്കുകയാണ് വഴക്ക്. ആര്‍ക്കും ക്ഷീണമില്ല. ഒരു നോട്ടം കൊണ്ട് പോലും ആരും വിട്ടുകൊടുക്കുന്നില്ല. ഇതൊന്നവസാനിപ്പിക്കാന്‍ എന്താ ചെയ്യാ? അംബാനിമാരെ ഒന്നിപ്പിച്ചതാരാണോ ആവോ? യു. എന്‍. ഒ യ്ക്ക് അല്ലെങ്കിലേ നേരമില്ല. ലോക സമാധാനത്തിന് വേണ്ടി ജീവന്‍വരെ ത്യജിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ ഒരാളുണ്ട്. ജമ്പന്‍. വിളിക്കാമെന്ന് വെച്ചാല്‍ ചെന്നിനായകത്തിന്റെ നമ്പര്‍ പോലും എന്റെ കയ്യിലില്ല. പോകുന്നതു വരെ പോട്ടെ...
യുദ്ധത്തിന്റെ പര്യവസാനത്തിലെത്താറായെന്ന് ചിലപ്പൊ തോന്നും. കാരണം ബഹളം ഒന്നൊതുങ്ങി. പക്ഷെ കാര്യമില്ല. അടുത്ത സെക്കന്റില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തുടങ്ങും. രസം ഇതൊന്നുമല്ല കേട്ടോ. ഇരു കൂട്ടരും എന്നെ പക്ഷം ചേര്‍ക്കും. അങ്ങനെയല്ലേ... ശരിയല്ലേ... എന്നൊക്കെ ചോദിച്ച് എന്റെ മുഖത്ത് നോക്കും. ഞാന്‍ ആരുടെ ഭാഗം നില്‍ക്കും. രണ്ട് പേരുടെ കയ്യിലും തെറ്റുണ്ട്. അവസാനം ഞാന്‍ രണ്ടു വള്ളത്തിനും ഇടയ്ക്കുള്ള സ്പെയ്സില്‍ നിന്നു. രണ്ട് കൂട്ടരുടെ ചോദ്യങ്ങള്‍ക്കും തലയാട്ടി.
അങ്ങനെ അക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞ് രംഗം ശാന്തമായി. ആരും തോറ്റില്ല. ആരും ജയിച്ചുമില്ല. നകുലനും സഹദേവനും വീടു മാറാന്‍ തീരുമാനിച്ചു. പക്ഷെ അതൊരു തോല്‍വിയല്ല ട്ടൊ. അഞ്ച് പേരും ഉപയോഗിച്ചിരുന്ന സാധനങ്ങളില്‍ അധികവും അവരുടേതായിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇട്ടുവെച്ചിരുന്ന പാത്രങ്ങള്‍ അവര്‍ കൊണ്ടുപോയി. എല്ലാം കടലാസുപൊതിയില്‍... ഇപ്പോള്‍ പേടിപ്പിക്കുന്ന ഒരു ശൂന്യതയാണവിടെ. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് സ്വര്‍ഗ്ഗാരോഹണത്തിനു തയ്യാറെടുക്കുന്ന ശാന്തത...
ഇത് പഞ്ചപാണ്ഡവര്‍ താമസിക്കുന്ന വീടാണെന്ന് കരുതുക. അപ്പൊ കൂട്ടത്തില്‍ ഞാനാരാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ? യുധിഷ്ഠിരനും അര്‍ജ്ജുനനും ഒരു വശത്ത്. മറു വശത്ത് നകുലനും സഹദേവനും. ഇവര്‍ തമ്മിലാണ് യുദ്ധം. യുദ്ധം എന്തിനാണെന്നു ചോദിച്ചാല്‍ പ്രത്യേകിച്ചങ്ങനെ കാരണമില്ല. ജനറേഷന്‍ ഗ്യാപ്പെന്ന് വേണമെങ്കില്‍ പറയാം. യുദ്ധത്തില്‍ ഞാന്‍ ശ്രീകൃഷ്ണന്റെ റോള്‍ ഏറ്റെടുത്ത് ഒരു സമാധാനച്ചര്‍ച്ചയ്ക്ക് കളമൊരുക്കി. പക്ഷെ അവര്‍ക്കതില്‍ താല്‍പ്പര്യമില്ല. ഞാന്‍ ഭീമനായിതന്നെ നിന്ന് യുദ്ധം നോക്കി പഠിച്ചാല്‍ മതിയെന്ന് യുധിഷ്ഠിരന്‍ കല്‍പ്പിച്ചു. എങ്കില്‍ ശരിയെന്ന് ഞാനും വിചാരിച്ചു.
യുദ്ധം രൂക്ഷമായി വരുന്നു. ഈ യുദ്ധത്തില്‍ ആര് ജയിക്കും? ആര് തോല്‍ക്കും? കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്. ലോകക്കപ്പിന്റെ പേരില്‍ ചൂതാട്ടം നടത്തുന്നവര്‍ പോലും ഇതില്‍ ഒരു മുന്‍വിധി കാണാന്‍ കഷ്ടപ്പെടും. അത്രയ്ക്ക് തകര്‍ക്കുകയാണ് വഴക്ക്. ആര്‍ക്കും ക്ഷീണമില്ല. ഒരു നോട്ടം കൊണ്ട് പോലും ആരും വിട്ടുകൊടുക്കുന്നില്ല. ഇതൊന്നവസാനിപ്പിക്കാന്‍ എന്താ ചെയ്യാ? അംബാനിമാരെ ഒന്നിപ്പിച്ചതാരാണോ ആവോ? യു. എന്‍. ഒ യ്ക്ക് അല്ലെങ്കിലേ നേരമില്ല. ലോക സമാധാനത്തിന് വേണ്ടി ജീവന്‍വരെ ത്യജിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ ഒരാളുണ്ട്. ജമ്പന്‍. വിളിക്കാമെന്ന് വെച്ചാല്‍ ചെന്നിനായകത്തിന്റെ നമ്പര്‍ പോലും എന്റെ കയ്യിലില്ല. പോകുന്നതു വരെ പോട്ടെ...
യുദ്ധത്തിന്റെ പര്യവസാനത്തിലെത്താറായെന്ന് ചിലപ്പൊ തോന്നും. കാരണം ബഹളം ഒന്നൊതുങ്ങി. പക്ഷെ കാര്യമില്ല. അടുത്ത സെക്കന്റില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തുടങ്ങും. രസം ഇതൊന്നുമല്ല കേട്ടോ. ഇരു കൂട്ടരും എന്നെ പക്ഷം ചേര്‍ക്കും. അങ്ങനെയല്ലേ... ശരിയല്ലേ... എന്നൊക്കെ ചോദിച്ച് എന്റെ മുഖത്ത് നോക്കും. ഞാന്‍ ആരുടെ ഭാഗം നില്‍ക്കും. രണ്ട് പേരുടെ കയ്യിലും തെറ്റുണ്ട്. അവസാനം ഞാന്‍ രണ്ടു വള്ളത്തിനും ഇടയ്ക്കുള്ള സ്പെയ്സില്‍ നിന്നു. രണ്ട് കൂട്ടരുടെ ചോദ്യങ്ങള്‍ക്കും തലയാട്ടി.
അങ്ങനെ അക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞ് രംഗം ശാന്തമായി. ആരും തോറ്റില്ല. ആരും ജയിച്ചുമില്ല. നകുലനും സഹദേവനും വീടു മാറാന്‍ തീരുമാനിച്ചു. പക്ഷെ അതൊരു തോല്‍വിയല്ല ട്ടൊ. അഞ്ച് പേരും ഉപയോഗിച്ചിരുന്ന സാധനങ്ങളില്‍ അധികവും അവരുടേതായിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇട്ടുവെച്ചിരുന്ന പാത്രങ്ങള്‍ അവര്‍ കൊണ്ടുപോയി. എല്ലാം കടലാസുപൊതിയില്‍... ഇപ്പോള്‍ പേടിപ്പിക്കുന്ന ഒരു ശൂന്യതയാണവിടെ. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് സ്വര്‍ഗ്ഗാരോഹണത്തിനു തയ്യാറെടുക്കുന്ന ശാന്തത...
2010, ജൂൺ 16, ബുധനാഴ്‌ച
ഒരു ശനിയാഴ്ച മോഷണം
ജൂണിലെ ഒരു ശനിയാഴ്ച. അല്ല, മിക്ക ശനിയാഴിചയും ഇങ്ങനെതന്നെ. ഓഫീസ് മുഴുവന്‍ അന്തകാരത്തിലാഴുന്ന അഞ്ചാമത്തെ ശനിയാഴ്ചയാണിത്. രാവിലെ എല്ലാവരും എത്തിക്കഴിഞ്ഞെന്നു കണ്ടാല്‍ ഉടന്‍ കറണ്ട് പോകും. കുറച്ചു നേരത്തേക്ക് പിന്നേയും നിശബ്ദമാണ്. ടപ്പ്! ടപ്പ്! ടപ്പ്! ധൃതിയില്‍ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ വിരലുകളോടുന്ന ശബ്ദമേ കേള്‍ക്കൂ. കൂടെ കുറച്ച് നിശ്വാസങ്ങളും. പാവങ്ങള്‍... ഏന്തി വലിച്ച് അഞ്ച് മിനിറ്റ് കൂടി. പിന്നെ ആകെ കരച്ചിലിന്റെ ബഹളമാണ്. കരച്ചില്‍ അവസാനിക്കുന്നതിനു മുമ്പേ അവര്‍ മരിച്ചു കഴിഞ്ഞിരിക്കും.
എല്ലാവരും പതിവു പോലെ സിറ്റൌട്ടില്‍ പത്രം വായനയും ഉറക്കവും സാഹിത്യച്ചര്‍ച്ചകളുമൊക്കെയായി ഇരിക്കുകയാണ്. പതിവെന്ന് പറഞ്ഞത് വൈദ്യുതി ബോര്‍ഡ് കനിഞ്ഞു നല്‍കുന്ന ഒഴിവു സമയങ്ങളിലെ കാര്യമാണ്. മുറ്റത്തുകൂടി വരിവരിയായി പോകുന്ന ഉറുമ്പുകള്‍ വരെ ഞങ്ങളെ പരിഹാസത്തോടെ നോക്കുന്നുണ്ട്. “വല്യ കളിയൊന്നും വേണ്ട. അടുത്ത ആഴ്ചയ്ക്ക് മുമ്പ് നമ്മള്‍ ജനറേറ്റര്‍ വാങ്ങും”. എക്സിക്യൂട്ടീവ് എഡിറ്ററുടെ വാക്കുകളാണ്. ആരും ഒന്നും മിണ്ടിയില്ല. കാരണം ഇത് കേള്‍ക്കാന്‍ തുടങ്ങിട്ട് രണ്ട് മാസമായി.
ഇനി കറണ്ട് വരുന്നത് രണ്ട് മണിക്കോ മൂന്ന് മണിക്കോ ആയിരിക്കും. ശുഭ്രവസ്ത്രധാരിക്കും ചേടത്തിക്കുമൊഴികെ വേറെയാര്‍ക്കും ഇതില്‍ കാര്യമായ എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ല. ഞങ്ങള്‍ കുറച്ച് പേര്‍ മനസ്സറിഞ്ഞ് സന്തോഷിക്കുന്നുമുണ്ട്. പക്ഷെ ഇന്നെനിക്കൊരു പ്രത്യേക സന്തോഷമുണ്ട്. കറണ്ട് പോകുമെന്ന ഉറപ്പിലാണ് ഞാന്‍ രാവിലെ ഡയറിയെടുത്ത് ബാഗില്‍ വെച്ചത്. കഥയുടെ ബാക്കി എഴുതാമല്ലോ? പക്ഷെ പതിവിനെ തെറ്റിച്ചുകൊണ്ട് ഇന്ന് കറണ്ട് പോകാനല്‍പ്പം വൈകി.
ഇന്ന് ഓഫീസില്‍ മോല്‍ക്കോയ്മക്കാര്‍ ആരും ഇല്ല. ചേടത്തിയും എന്തോ ആവശ്യത്തിന് കോഴിക്കോട് പോയിരിക്കുകയാണെന്ന് ഡിസൈനര്‍ പറഞ്ഞു. ഇനിയുള്ളവര്‍ ഉപദ്രവകാരികളല്ല. എന്റെ കൂടെ ജോലി ചെയ്യുന്ന ചേച്ചിക്ക് ഒരാഗ്രഹം. ഫ്രിഡ്ജിലിരിക്കുന്ന ബ്രഡും ബട്ടറും കഴിക്കാന്‍. പുറത്ത് ഇരമ്പിപ്പെയ്യുന്ന മഴയാണ്. ഈ സമയത്ത് റോസ്റ് ചെയ്തെടുത്ത ചൂടുള്ള ബ്രഡ്. കൂടിയേക്കാമെന്ന് ഞാനും കരുതി. ഞങ്ങളുടെ കൂടെ റിസപ്ഷനിസ്റുമുണ്ട്. ബ്രഡും വെണ്ണയും ഓഫീസിലെ ഫ്രിഡ്ജില്‍ നിന്ന് മോഷ്ടിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ ഹോസ്റലില്‍ സിസ്റര്‍മാരുടെ തോട്ടത്തില്‍ കേറി മോഷ്ടിക്കുന്നത് ഒരു ശീലമാക്കിയത് ഉപകാരപ്പെട്ടു. ബ്രഡെന്ന് ആ വസ്തുവുനെ വിളിക്കാന്‍ പറ്റുമോന്നറിയില്ല. മഞ്ഞ നിറം കേറിയ ഒരു വസ്തു. ചെറുതായൊരു പൂപ്പലുണ്ട്. അതു സാരമില്ല. ഇരു വശത്തും വെണ്ണ തേച്ച് സ്റവില്‍ വെച്ച് റോസ്റ് ഉണ്ടാക്കി. കഴിക്കുന്നതിനിടെ റിസപ്ഷനിസ്റിന്റെ ഓര്‍മ്മ പുതുക്കല്‍. “ഇത് മൂന്ന് മാസം മുമ്പ് ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന വെണ്ണയാ”. ഞാനും ചേച്ചിയും മുഖത്തോട് മുഖം നോക്കി. എന്ത് പറയാന്‍. തീറ്റ തുടര്‍ന്നു.
ഓരോന്ന് വീതം കഴിച്ചു. അടുത്തതെടുത്തപ്പോഴാണ് എവിടെ നിന്നോ ചേടത്തി പ്രത്യക്ഷപ്പെട്ടത്. എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് പരുങ്ങി. “ഓ, നിങ്ങള്‍ ഫ്രിഡ്ജു തപ്പിയല്ലേ?” ചേടത്തിടെ ചോദ്യം. വായിലുള്ള ബ്രഡ് കഷ്ണം അറിയാതെ വിഴുങ്ങിപ്പോയി. റിസപ്ഷനിസ്റ് എങ്ങനെയോ സംഭവസ്ഥലത്തു നിന്ന് മുങ്ങി. പിന്നാലേ ചേച്ചിയും. അവസാനം ഞാന്‍ കെണിയില്‍. എന്തായാലും നനഞ്ഞു. ഇനിയിപ്പൊ പരുങ്ങിയിട്ടെന്ത് കാര്യം. വെളുക്കനെ ഒന്ന് ചിരിച്ച് രണ്ട് കയ്യിലും ബ്രഡുമായി ഞാന്‍ അടുക്കളയില്‍ നിന്നിറങ്ങി. കോഴിക്കോട് പോയ ചേടത്തി എവിടെ നിന്ന് പ്രത്യക്ഷപ്പെട്ടു എന്ന അത്ഭുതത്തിലാണ് പുറത്ത് അവരിപ്പോഴും. ഹും! എന്തായാലും പറ്റേണ്ടത് പറ്റി. ഇനി പറഞ്ഞിട്ടെന്താ?
എല്ലാവരും പതിവു പോലെ സിറ്റൌട്ടില്‍ പത്രം വായനയും ഉറക്കവും സാഹിത്യച്ചര്‍ച്ചകളുമൊക്കെയായി ഇരിക്കുകയാണ്. പതിവെന്ന് പറഞ്ഞത് വൈദ്യുതി ബോര്‍ഡ് കനിഞ്ഞു നല്‍കുന്ന ഒഴിവു സമയങ്ങളിലെ കാര്യമാണ്. മുറ്റത്തുകൂടി വരിവരിയായി പോകുന്ന ഉറുമ്പുകള്‍ വരെ ഞങ്ങളെ പരിഹാസത്തോടെ നോക്കുന്നുണ്ട്. “വല്യ കളിയൊന്നും വേണ്ട. അടുത്ത ആഴ്ചയ്ക്ക് മുമ്പ് നമ്മള്‍ ജനറേറ്റര്‍ വാങ്ങും”. എക്സിക്യൂട്ടീവ് എഡിറ്ററുടെ വാക്കുകളാണ്. ആരും ഒന്നും മിണ്ടിയില്ല. കാരണം ഇത് കേള്‍ക്കാന്‍ തുടങ്ങിട്ട് രണ്ട് മാസമായി.
ഇനി കറണ്ട് വരുന്നത് രണ്ട് മണിക്കോ മൂന്ന് മണിക്കോ ആയിരിക്കും. ശുഭ്രവസ്ത്രധാരിക്കും ചേടത്തിക്കുമൊഴികെ വേറെയാര്‍ക്കും ഇതില്‍ കാര്യമായ എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ല. ഞങ്ങള്‍ കുറച്ച് പേര്‍ മനസ്സറിഞ്ഞ് സന്തോഷിക്കുന്നുമുണ്ട്. പക്ഷെ ഇന്നെനിക്കൊരു പ്രത്യേക സന്തോഷമുണ്ട്. കറണ്ട് പോകുമെന്ന ഉറപ്പിലാണ് ഞാന്‍ രാവിലെ ഡയറിയെടുത്ത് ബാഗില്‍ വെച്ചത്. കഥയുടെ ബാക്കി എഴുതാമല്ലോ? പക്ഷെ പതിവിനെ തെറ്റിച്ചുകൊണ്ട് ഇന്ന് കറണ്ട് പോകാനല്‍പ്പം വൈകി.
ഇന്ന് ഓഫീസില്‍ മോല്‍ക്കോയ്മക്കാര്‍ ആരും ഇല്ല. ചേടത്തിയും എന്തോ ആവശ്യത്തിന് കോഴിക്കോട് പോയിരിക്കുകയാണെന്ന് ഡിസൈനര്‍ പറഞ്ഞു. ഇനിയുള്ളവര്‍ ഉപദ്രവകാരികളല്ല. എന്റെ കൂടെ ജോലി ചെയ്യുന്ന ചേച്ചിക്ക് ഒരാഗ്രഹം. ഫ്രിഡ്ജിലിരിക്കുന്ന ബ്രഡും ബട്ടറും കഴിക്കാന്‍. പുറത്ത് ഇരമ്പിപ്പെയ്യുന്ന മഴയാണ്. ഈ സമയത്ത് റോസ്റ് ചെയ്തെടുത്ത ചൂടുള്ള ബ്രഡ്. കൂടിയേക്കാമെന്ന് ഞാനും കരുതി. ഞങ്ങളുടെ കൂടെ റിസപ്ഷനിസ്റുമുണ്ട്. ബ്രഡും വെണ്ണയും ഓഫീസിലെ ഫ്രിഡ്ജില്‍ നിന്ന് മോഷ്ടിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ ഹോസ്റലില്‍ സിസ്റര്‍മാരുടെ തോട്ടത്തില്‍ കേറി മോഷ്ടിക്കുന്നത് ഒരു ശീലമാക്കിയത് ഉപകാരപ്പെട്ടു. ബ്രഡെന്ന് ആ വസ്തുവുനെ വിളിക്കാന്‍ പറ്റുമോന്നറിയില്ല. മഞ്ഞ നിറം കേറിയ ഒരു വസ്തു. ചെറുതായൊരു പൂപ്പലുണ്ട്. അതു സാരമില്ല. ഇരു വശത്തും വെണ്ണ തേച്ച് സ്റവില്‍ വെച്ച് റോസ്റ് ഉണ്ടാക്കി. കഴിക്കുന്നതിനിടെ റിസപ്ഷനിസ്റിന്റെ ഓര്‍മ്മ പുതുക്കല്‍. “ഇത് മൂന്ന് മാസം മുമ്പ് ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന വെണ്ണയാ”. ഞാനും ചേച്ചിയും മുഖത്തോട് മുഖം നോക്കി. എന്ത് പറയാന്‍. തീറ്റ തുടര്‍ന്നു.
ഓരോന്ന് വീതം കഴിച്ചു. അടുത്തതെടുത്തപ്പോഴാണ് എവിടെ നിന്നോ ചേടത്തി പ്രത്യക്ഷപ്പെട്ടത്. എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് പരുങ്ങി. “ഓ, നിങ്ങള്‍ ഫ്രിഡ്ജു തപ്പിയല്ലേ?” ചേടത്തിടെ ചോദ്യം. വായിലുള്ള ബ്രഡ് കഷ്ണം അറിയാതെ വിഴുങ്ങിപ്പോയി. റിസപ്ഷനിസ്റ് എങ്ങനെയോ സംഭവസ്ഥലത്തു നിന്ന് മുങ്ങി. പിന്നാലേ ചേച്ചിയും. അവസാനം ഞാന്‍ കെണിയില്‍. എന്തായാലും നനഞ്ഞു. ഇനിയിപ്പൊ പരുങ്ങിയിട്ടെന്ത് കാര്യം. വെളുക്കനെ ഒന്ന് ചിരിച്ച് രണ്ട് കയ്യിലും ബ്രഡുമായി ഞാന്‍ അടുക്കളയില്‍ നിന്നിറങ്ങി. കോഴിക്കോട് പോയ ചേടത്തി എവിടെ നിന്ന് പ്രത്യക്ഷപ്പെട്ടു എന്ന അത്ഭുതത്തിലാണ് പുറത്ത് അവരിപ്പോഴും. ഹും! എന്തായാലും പറ്റേണ്ടത് പറ്റി. ഇനി പറഞ്ഞിട്ടെന്താ?
2010, ജൂൺ 14, തിങ്കളാഴ്‌ച
എന്റെ മഴ
കാല്‍പ്പനികന്റെ സ്വപ്നങ്ങളാണ് മഴ. വീടിനകത്തിരുന്നാലും അവനെ നനയ്ക്കാന്‍ മഴയ്ക്കു സാധിക്കും. മഴ പല തരത്തിലാണെങ്കിലും മഴ സ്വപ്നങ്ങള്‍ മിക്കവര്‍ക്കും ഒരുപോലെയാണ്. വെളുപ്പാന്‍ കാലത്ത് പുറത്തിരമ്പിപ്പെയ്യുന്ന മഴയില്‍ തണുത്ത് വെറുങ്ങലിച്ച് ഒരു പുതപ്പിന് കീഴെ ഒളിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല.
വെള്ളം പണ്ടു മുതലേ എന്റെ സുഹൃത്താണ്. സാധാരണ കുളി എന്നു പറഞ്ഞാല്‍ എനിക്ക് നീരാട്ട് തന്നെയാണ്. ഡാന്‍സും പാട്ടും വെള്ളം കൊണ്ടുള്ള ഫൌണ്ടനുകളും എല്ലാം കഴിയുമ്പോള്‍ ഒരു നേരമാകും. ചിലപ്പോള്‍ ഒന്നും കൂടി മോട്ടര്‍ അടിക്കേണ്ടിയും വരും. അമ്മയ്ക്ക് കലിയിളകുമ്പോള്‍ ഊറിച്ചിരിച്ച് വീണ്ടും ഒരു പാട്ട് പാടാന്‍ തുടങ്ങിയിട്ടുണ്ടാകും ഞാന്‍. പക്ഷെ മഴക്കാലമായാല്‍ കഥ മാറി. ഒരു ബക്കറ്റ് വെള്ളം ധാരാളമാണ് കുളിക്കാന്‍. മാത്രമോ, രണ്ട് മിനിറ്റു കൊണ്ട് കുളിച്ച് ഓടിച്ചന്ന് അമ്മയെ കെട്ടിപ്പിടിക്കും. അമ്മയ്ക്കെപ്പോഴും നല്ല ചൂടായിരിക്കും.
മഴ മണങ്ങളും വ്യത്യസ്തമാണ്. പുതു മഴയ്ക്ക് പുതു മണ്ണിന്റെ മണം. നനഞ്ഞ് സ്കൂളില്‍ ചെന്നു കേറിയാലോ മഴയ്ക്ക് വിയര്‍പ്പിന്റെ മണമാണ്. കാലില്‍ ചളിയും ഡ്രസ്സില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളവുമായി വീട്ടില്‍ വരുമ്പോള്‍ മഴയ്ക്ക് ഈറന്റെ മണമാണ്. അടുക്കളയില്‍ അമ്മ ഭക്ഷണമുണ്ടാക്കുമ്പോള്‍ ചോറു പുഴുങ്ങുന്ന മണമാണ് മഴയ്ക്ക്. കര്‍ക്കിടകത്തിലെ മഴയ്ക്കൊരു പ്രത്യേക സുഗന്ധമാണ്. മല്ലിയും കുടകപ്പാലരിയും വിഴലരിയും അയമോദകവും കരിംജീരകവും കരയാമ്പുവും കുരുമുളകും ചുക്കും നെയ്യും അങ്ങനെ എല്ലാം ചേര്‍ന്ന ഒരു ആയുര്‍വേദ മണം. ജനലഴികളില്‍ക്കൂടി വിദൂരതയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ മഴക്കൊരു വിഷാദ ഗന്ധമാണ്. ഏത് മണമായാലും മഴയെ സ്നേഹിക്കാന്‍ പ്രത്യേകിച്ചൊരു കാരണം വേണമെന്ന് തോന്നുന്നില്ല.
ഞാന്‍ പലപ്പോഴും മഴയോട് സംസാരിക്കാറുണ്ട്. എന്റെ കൂട്ടുകാര്‍ എന്നെ കളിയാക്കുമെങ്കിലും എനിക്കതൊരു ആശ്വാസവും സന്തോഷവുമാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല, ഇവിടം വെടിഞ്ഞവര്‍ക്കും മഴ ആസ്വദിക്കാന്‍ കഴിയുമെന്നെനിക്ക് തോന്നാറുണ്ട്. മഴയില്‍ നോക്കി സംസാരിക്കുമ്പോള്‍ എന്റെ കൂടെയില്ലാത്ത പലരേയും കാണാന്‍ കഴിയാറുണ്ട്. ഞാനവരോട് സംസാരിക്കാറുണ്ട്. പണ്ടാരോ പറഞ്ഞതു പോലെ “ആത്മാക്കളുടെ സന്തോഷമാണ് മഴ”യെന്ന് ഞാനും വിശ്വസിക്കുന്നു.
2010, ജൂൺ 1, ചൊവ്വാഴ്ച
സ്കൂള്‍ തുറന്നു... വീണ്ടും...
ഇന്ന് ജൂണ്‍ ഒന്ന്. പുതിയ ബാഗ്, പുതിയ കുട, പുതിയ പുസ്തകങ്ങള്‍, പുതിയ യൂണിഫോം. ഈ പുത്തനുണര്‍വിന്റെ നിറവില്‍ ഒരു പുതിയ മേച്ചില്‍പ്പുറം തേടി നടന്നകന്നവരാണ് ഒരിക്കല്‍ നമ്മളും. പുതു മഴയുടെ ലഹരിയില്‍ ഉയര്‍ന്നു വരുന്ന പുതു മണ്ണിന്റെ ഉന്മാദഗന്ധത്തെ ആസ്വദിക്കാത്തവര്‍ നമ്മളില്‍ ആരും തന്നെ ഉണ്ടാവുകയുമില്ല. ചാറ്റല്‍ മഴയുള്ള ദിവസം ടീച്ചര്‍ കാണാതെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കാന്‍...
സ്കൂള്‍... അന്നതൊരു കാരാഗ്രഹമായി തോന്നിയിരുന്നെങ്കിലും ഇന്നത്രയും നൈര്‍മല്യമേറിയ സ്ഥലം വേറെയില്ല എന്നതാണ് സത്യം. അവിടെ എല്ലാം നിഷ്കളങ്കമായിരുന്നു. കരച്ചിലും, വഴക്കും, പേടിയും, കുസൃതിയും, ശാസനയും, ലാളനയും അങ്ങനെ എല്ലാം. കൂട്ടത്തില്‍ മറ്റൊരു ലോകത്തെപ്പറ്റിയുള്ള തിരിച്ചറിവും...
രാവിലെ എണീക്കാന്‍ മടി. കുളിക്കാന്‍ അതിലേറെ മടി. തണുപ്പത്ത് മൂടിപ്പുതച്ച് ഉറങ്ങാന്‍ കഴിയാത്ത വിഷമം. യൂണിഫോം ഇടണത് വിഷമം. അമ്മയെ കാണാത്ത വിഷമം. എ. ബി. സി. ഡി.. തെറ്റാതെ ചൊല്ലാന്‍ വിഷമം. ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ വിഷമം. അങ്ങനെ ലോകത്തെ ഏറ്റവും സങ്കീര്‍ണമായ വിഷമങ്ങളെല്ലാം നമുക്ക് മാത്രമായിരുന്നു.
പിന്നീടെപ്പഴോ നമ്മളറിയാതെ തന്നെ വിഷമങ്ങളുടെ രൂപവും മാറിമറിഞ്ഞു. പണ്ടു കണ്ടിരുന്ന വര്‍ണ്ണങ്ങള്‍ക്ക് പകരം മഴവില്ലുകള്‍ വിരിയാന്‍ തുടങ്ങി. പുഞ്ചിരികള്‍ പൊട്ടിച്ചിരികളായി... വഴക്കുകള്‍ പരിഭവങ്ങളായി... ശാസനകള്‍ കൊഞ്ചലുകളായി... കുസൃതികള്‍ കള്ളത്തരങ്ങളും.
പഠനത്തിന്റെ മുള്‍മുനയിലും, പരീക്ഷയുടെ ആലകളിലും, പ്രശ്നങ്ങളുടെ തീച്ചൂളയിലും സൌഹൃദമായിരുന്നു ഏക ആവേശം. എന്നും എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരുന്ന ആ സൌഹൃദങ്ങള്‍ മാത്രമാണ് ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകുന്നതെന്ന് മനസ്സിലായത് വളരെ വൈകിയായിരുന്നു.
മഴവില്ലിന്റെ നിറം മങ്ങി വരുന്നതിനു മുന്‍പ് അതിനെ എത്തിപ്പിടിക്കാനുള്ള വ്യഗ്രതയാണ് പിന്നീട്. ജീവിതത്തെ കണ്ടെത്താനുള്ള ഓട്ടം. എങ്ങോട്ടൊക്കെയോ... ചിലര്‍ കാല്‍ തെറ്റി വഴിയില്‍ വീണു പോകും. കുറച്ചു പേര്‍ എഴുനേറ്റ് വീണ്ടും ഓടാന്‍ ശ്രമിക്കും. ബാക്കിയുള്ളവര്‍ മറ്റുള്ളവര്‍ ഓടുന്ന വഴിയില്‍ തന്നെ കിടക്കും. ഒരുമിച്ച് ഓട്ടം ആരംഭിച്ചവര്‍ വഴിയില്‍ വെച്ച് പിരിഞ്ഞു പോയത് അവരറിഞ്ഞില്ല. മറ്റു ചിലര്‍ ഓടി ആദ്യമെത്തി തിരിഞ്ഞു നോക്കുമ്പോഴാണ് പിന്നില്‍ ആരുമില്ലെന്ന് തിരിച്ചറിയുക... ഇന്ന് ഓട്ടം ആരംഭിച്ചവരുടെ ഒപ്പമാണ് ഞാനും. കൈയ്യില്‍ പലതും വാരിക്കൂട്ടി ഓടുന്നതിനിടെ ചിലതെല്ലാം വഴിയില്‍ കൊഴിഞ്ഞും പോകുന്നുണ്ട്. എങ്കിലും ഇന്നൊരാഗ്രഹം. ഓട്ടം നിര്‍ത്തി ഒന്ന് തിരിഞ്ഞു നോക്കാന്‍.
തിരക്കുകള്‍ക്കിടയിലും ഈ ദിവസം ഹൃദയത്തിന്റെ ഉള്ളിലെവിടെയോ ഒരു നെടുവീര്‍പ്പാണ്. ഒരു വിങ്ങലാണ്. പണ്ട് രണ്ട് മാസത്തെ അവധിക്ക് ശേഷം കാണുമ്പോള്‍ പറയാന്‍ ഒരു വര്‍ഷത്തെ വിശേഷമുണ്ടാകും. ഇതിപ്പൊ വര്‍ഷങ്ങളുടെ വിശേഷമുണ്ട്... പറയാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാവരേയും ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍... റോഡ് മുഴുവന്‍ സ്കൂളില്‍ പോകുന്ന കുട്ടികളാണ്. അവരുടെ ബഹളവും...
2010, മേയ് 31, തിങ്കളാഴ്‌ച
Understanding love
Possessiveness, jealousy, lust, fear, keeping people all to you or expecting something from someone. Is this love?
Real love is unconditional. To love someone unconditionally means that you love the person exactly as they are, exactly as they were before, and exactly as they will be in the future. Because people change all the time, so if you love the person, you will love them even if they become something you disagree with.
It’s not about what you get out of it or what the other person can give to you. Unconditional love means that the person can just live their life exactly as they choose and you will always be there for them no matter what.
Unconditional love is more of a spiritual thing. It’s not bound by physical things, like blood relations and the desire to procreate. It has nothing whatsoever to do with sex. Relationships based on needs are not unconditional. Would they get jealous if the person they “love” wanted to spend time with other people as well?
If the person we “love” suddenly lost for whatever reason, we still want to be with that person. And also even death can’t break love apart. Love is stronger than death even though it can't stop death from happening, but no matter how hard death tries it can't separate people from love. It can't take away our memories either.
And I think I can understand you my dear…
2010, മേയ് 28, വെള്ളിയാഴ്‌ച
വഴി മാറുന്ന ഓര്‍മ്മകള്‍
അമ്മയുടെ താരാട്ട് എന്നും കാതില്‍ മുഴങ്ങിക്കേള്‍ക്കാന്‍ കൊതിക്കുന്ന പ്രായമായിരുന്നു അപ്പോള്‍. മൂന്ന് വയസ്സ് വരെ ഗള്‍ഫിലായിരുന്നു. ഫ്ളാറ്റിലായിരുന്നുവത്രേ താമസം. അച്ഛനോടൊപ്പം കളിച്ചിരുന്നതെല്ലാം അമ്മ പറഞ്ഞ ഓര്‍മയേ ഉള്ളൂ. അച്ഛനും ഞാനും ഒന്നിച്ചിരുന്ന് കസേര പൊട്ടിച്ചത്, കട്ടിലില്‍ നിന്ന് വീണ് കാലൊടിഞ്ഞത്, തീപ്പെട്ടി മരുന്ന് കഴിച്ച് ആശുപത്രിയിലായത്, പനി കൂടി ഐസില്‍ കിടത്തിയത്, അടുത്ത റൂമിലെ സുജിത്ത് വന്ന് അടുക്കളയില്‍ നിന്ന് മീന്‍ കട്ടു തിന്നുന്നത്, അമ്മയുടെ കൂടെ ആശുപത്രിയില്‍ പോകുമ്പൊ ഈന്തപ്പഴം പൊട്ടിച്ചത്, വാച്ച്മേന്‍ വരുന്നത് കണ്ട് അമ്മ പേടിച്ചത്... എല്ലാം പറഞ്ഞ് കേട്ട അറിവ് മാത്രം. എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണതെന്ന് ചിന്തിക്കാനേ വയ്യ. ഒന്നും ഒരു തരി പോലും ഓര്‍മ്മയില്ല. കാലം എന്നേ അതെടുത്ത് ഓടി ഒളിച്ചു.
നാട്ടില്‍ വന്നതിനു ശേഷവും പണ്ടത്തെ കഥകള്‍ പറയുമായിരുന്നു അമ്മ. അന്നിട്ടിരുന്ന ഉടുപ്പിന്റെ നിറം പോലും അമ്മയ്ക്കറിയാം. കറുപ്പില്‍ പിങ്ക് നിറമുള്ള പൂക്കളുള്ള ഉടുപ്പ്. അന്നൊക്കെ ഞാന്‍ വിചാരിക്കും. ഈ അമ്മയ്ക്കെന്തൊരു ഓര്‍മ്മയാ. ഒരു മുത്തശ്ശിക്കഥ കണക്ക് അതു കേള്‍ക്കാന്‍ എനിക്കും വലിയ ഇഷ്ടമാണ്. അമ്മയ്ക്കെപ്പോഴും പറയാനുണ്ടാകും കുറേ കഥകള്‍. മറ്റുള്ളവരോട് പറയാന്‍ ആര്‍ക്കും അറിയാത്ത, എന്റെ മാത്രമായ കുറേ കാര്യങ്ങള്‍ എനിക്കും വേണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാനപ്പോള്‍.
സ്കൂള്‍ തലം കഴിഞ്ഞു കോളേജെത്തി. പത്താം ക്ളാസ് വരെ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവറില്‍, പ്ളസ്ടു വരെ ഗുരുവായൂര്‍ ശ്രീ കൃഷ്ണയില്‍... അപ്പോഴേക്കും ഓര്‍ത്തു വയ്ക്കാന്‍ കുറച്ച് കാര്യങ്ങള്‍ എനിക്കുമായി. ഞാനവ ഒരു മയില്‍പ്പീലി പോലെ സൂക്ഷിച്ചു വെച്ചു. പിന്നെ എല്‍. എഫ് കോളേജില്‍ മൂന്ന് വര്‍ഷത്തെ ബിരുദം. ഇലക്ഷന്‍, ആര്‍ട്ട്സ് ഡെ (വിധു പ്രതാപ്), ക്ളാസ് കട്ട് ചെയ്യല്‍, ആര്‍ട്ട്സ് ഫെസ്റിവല്‍, കോളേജ് ഡെ, ഫാഷന്‍ ഷോയില്‍ റെഹിമയുടെ ചാക്ക്, കമ്പയിന്‍ സ്റഡി എന്ന പേരില്‍ ഞാവല്‍പ്പഴം തീറ്റ അങ്ങിനെ എന്തൊക്കെ...
അതു കഴിഞ്ഞ് ഇരിങ്ങാലക്കുട സെന്റ് ജോസഫിലെ ബിരുദാനന്തര ബിരുദം. ഡീസോണ്‍, കോളേജ് ഡെ, ക്ളാസ് കട്ട് ചെയ്യല്‍, കണിച്ചായി വോളിബോള്‍ ട്രോഫി, ഡെല്‍ഹി ടൂര്‍, കൂട്ടുകാരുമായുള്ള സിനിമ കാണല്‍, ഹോസ്റല്‍ മേളങ്ങള്‍, സ്പോര്‍ട്ട്സ് ഡെ, വാര്‍ഡന്‍ കാണാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങുക, റിക്ക്രിയേഷന്‍ പാട്ടുകള്‍, മൊബൈല്‍ ചാറ്റിംഗ്, ഹോസ്റല്‍ ഡെ, ലൂവിക്ക മോഷണം. ഹൊ എന്തൊരു ബഹളമായിരുന്നു... പിണക്കങ്ങളും ഇണക്കങ്ങളും ഒരു ഭാഗത്ത് വേറെ. എല്ലാം സുഖമുള്ള ഓര്‍മകളാണ്.
പക്ഷെ പുസ്തകത്തിലൊളിപ്പിച്ച മയില്‍പ്പീലി പോലെ ഞാനൊളുപ്പിച്ചു വെച്ച പലതിന്റേയും നിറം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. നഷ്ടങ്ങള്‍ എന്റെ കൈ പിടിച്ച് പിച്ച വെയ്ക്കാന്‍ തുടങ്ങി. ഹൃദയത്തിന്റെ കോണിലെവിടേയോ എന്തോ കൈ വിട്ടു പോയതു പോലെ... അമ്മ പറഞ്ഞു തന്നിരുന്ന ആ മറവിയുടെ കഥകളിലേക്ക് ചേക്കേറാന്‍ പലതും തിടുക്കം കൂട്ടി. പതിയെ പലതും മറക്കാന്‍ ഞാനും വഴിയൊരുക്കിയെന്ന് പറയുന്നതാകും നല്ലത്. പെട്ടെന്ന് പെയ്ത മഴയില്‍ എല്ലാം ഒഴുകിപ്പരന്നു. ഞാന്‍ മാത്രം ഒലിച്ചു പോയില്ല. മയില്‍പ്പീലികളില്‍ മഴയുതിര്‍ന്നു വീണ് പലതും മാഞ്ഞു പോയി. അതോ കണ്ണു നീരിന്റെ നനവ് പടര്‍ന്നുവോ... ഇപ്പോഴുള്ള സന്തോഷങ്ങളും ഓര്‍മ്മകളും ഒരു തുലാസില്‍ ഇട്ടു നോക്കുമ്പോള്‍ ഏതിനാണ് ഭാരം? അറിയില്ല; കാരണം ഓര്‍മ്മകളെല്ലാം മഴയില്‍ കുതിര്‍ന്നു പോയില്ലേ?
2010, മേയ് 26, ബുധനാഴ്‌ച
Female Cinematographers
Women as interested, as a whole, in filmmaking, and does that have to do with? Then why the numbers are so low?
There are a lot of women directors out there but there are none that are as accomplished as Kubrick/Scorsese/etc. One thing that did come to mind is that women getting the opportunity to make big films are a relatively new thing, in which case there hasn’t been enough time for a woman to develop a filmography as extensive as a Hitchcock or Truffaut. Definitely there were more female directors than before in the 80s. However female directors do have a long history.
And the other thing is film industry is still a male dominated industry. The only way this change is step by step; as women continue to make strides in the business, more opportunity will be afforded to women to direct films.
There are other threats for female directors. Family is also a main obstacle now a day. Many parents aren’t aware about the interest and dedication of their daughters to get into this field. Some of them have the dream of being a cinematographer, but they won’t. It’s high time to remove all these unknowingness. They won’t realize that they are killing their daughter’s dreams and future.
But this one isn’t to name as many as you can or simply to talk about their films. I would love to see a female director come along and make something really fantastic. We know women can do it, but the men with the money—and also some of the women with the money—don’t care as much about art, they care about profit.
There’s also pressure in the learning process—do women get side tracked because they know there are more opportunities for them elsewhere in the field?
I would like to hear more from people about whether they think this term applies to women filmmakers. It is discrimination from producers, from critics, or audiences? Or is it discrimination at all? Maybe there are just less female filmmakers to begin with, and if so, does this stem from what Marq said about women choosing other parts of the field because they know it will be difficult to succeed as a director?
2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച
കണിക്കൊന്ന
മേടമാസത്തിലെ പൊന്‍ പ്രഭയില്‍ ഉദിച്ചുയരുന്ന ആദ്യ നാള്‍ നാം വിഷു ആഘോഷിക്കുന്നു. വര്‍ഷത്തിലെ തുടര്‍ന്നു വരുന്ന ദിവസങ്ങള്‍ നന്നാകാനാണെന്നാ അമ്മ പറയാറ്. വിഷുക്കണി (ആദ്യ ദര്‍ശനം) ഒരുക്കാന്‍ കുട്ടിക്കാലത്ത് എന്ത് ഉല്‍സാഹമായിരുന്നു വീട്ടില്‍. അരി, ചക്ക, സ്വര്‍ണ്ണമാല, മഞ്ഞ വെള്ളരിക്ക, നെല്ല്, പട്ടു പുടവ, നാളികേരം, എഴുത്തോല, പഴങ്ങള്‍ എന്നിവയെല്ലാം ഉരുളിയില്‍ നിരത്തി വാല്‍ക്കണ്ണാടിയില്‍ കാണത്തക്ക രീതിയില്‍ വെച്ച് കണ്ണന്റെ മുന്നില്‍ വയ്ക്കാന്‍ തിടുക്കമായിരുന്നു അന്ന്. കണ്ണനെ തുടച്ച് വയ്ക്കുന്നത് ഞാനാണ്. മറന്നിട്ടില്ല, കൊന്നപ്പൂവല്ലേ? വിശേഷ വസ്തുവിനെ ഒന്ന് വിശദമായി ഓര്‍ക്കാമെന്ന് വെച്ചു.
കണിക്കൊന്നയുടെ ശോഭ ഒന്ന് വേറെത്തന്നെയാണ്. കുളക്കടവിനടുത്തുള്ള കൊന്ന മരത്തില്‍ നിന്നാ എല്ലാവരും പറിക്കുന്നത്. ഞാനും സുമിയും ജിജിയും സംഗീതും ഓടിച്ചെല്ലുമായിരുന്നു കൊന്ന പെറുക്കാന്‍. അതൊരു പേരു മാത്രമാ... ശരിക്കും പറഞ്ഞാ പോകുന്നത് ചേട്ടന്‍മാര്‍ മരം കേറി പറിക്കുന്നത് കാണാന്‍ വേണ്ടിയാ!
രാത്രി അമ്മയാണ് കണി ഒരുക്കുക. പക്ഷെ മുഴുവന്‍ കാണാന്‍ ഞങ്ങളെ സമ്മതിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ ഉറങ്ങുന്നത് വരെ കണിയൊരുക്കില്ല അമ്മ. പുലര്‍ച്ചയ്ക്ക് അമ്മ എന്റേയും സംഗീതിന്റേയും കണ്ണു പൊത്തി കൊണ്ട് വരും. എന്നിട്ടാ കണികാണിക്ക്യാ. ഹൊ, അഞ്ച് തിരിയിട്ട നിലവിളക്കിന്റെ ശോഭയില്‍ കുളിച്ച് നില്‍ക്കുന്ന എന്റെ കണ്ണനെ കാണാന്‍ എന്ത് ഭംഗിയായിരിക്കും അപ്പൊ.
പിന്നെ തിടുക്കം വിഷു കൈനീട്ടം കിട്ടാനാണ്. അച്ഛാഛനും അമ്മയും കൈനീട്ടം തരും. പിന്നെ കാശുകാരായതിന്റെ ഭാവമായിരിക്കും മനസ്സില്‍. അതുകൊണ്ട് എന്തു ചെയ്യണമെന്ന് രണ്ട് മാസം മുമ്പേ തീരുമാനിച്ചിട്ടുണ്ടാകും.
കുളി കഴിഞ്ഞാ കോടിയുടുപ്പാണ് വിഷുന് ഇടുക. കോടി വസ്ത്രങ്ങളും മുമ്പേ വാങ്ങി വെച്ചിരിക്കും.
രാവിലെ അടുക്കളയില്‍ എല്ലാവരും കൂടി ബഹളമായിരിക്കും. അച്ഛമ്മയും അമ്മയുമായിരിക്കും മേല്‍നോട്ടം. അച്ഛനും ഉണ്ടാകും ഓരോ നിര്‍ദ്ദേശങ്ങള്‍ പറയാന്‍. ഉപ്പ് കുറച്ചും കൂടി, പുളി ഇത്തറേം വേണ്ടേര്‍ന്നില്ല എന്നൊക്കെപ്പറഞ്ഞ്. വിഭവസമൃദമായ സദ്യ തന്നെയാവും. പക്ഷെ അതിലും ധൃതി വിഷുക്കട്ട കഴിക്കാനാണ്. അത് ഉണ്ടാക്കുന്നത് കാണാന്‍ തന്നെ രസമാണ്. പച്ചരിയും തേങ്ങയും തേങ്ങാപ്പാലും ജീരകവും ഉപ്പും ചേര്‍ത്ത്. തിളച്ച് കട്ടയായി വരുമ്പൊ നല്ലൊരു മണാ അതിന്. വലിയ വാഴയിലയില്‍ പരത്തി ചൂടാറിയതിന് ശേഷം മുറിച്ചെടുക്കും. അപ്പോഴേക്കും ക്ഷമ കൈവിട്ടു പോയിരിക്കും. അരികിലുള്ള കഷ്ണങ്ങള്‍ കഴിക്കാന്‍ ഞങ്ങള്‍ വഴക്കു കൂടുകയായിരിക്കും. അമ്മ ഉണ്ടാക്കുന്ന വിഷുക്കട്ടയ്ക്ക് എന്തു രുചിയാന്നോ.
അച്ഛനെ ശരിക്കും ഓര്‍ക്കും. ഗള്‍ഫിലല്ലേ, വരാന്‍ പറ്റില്ല. ചിലപ്പൊ സങ്കടം വരും. വിഷുന് ഭക്ഷണം കഴിക്കുന്ന സമയത്ത് അച്ഛന്‍ വിളിക്കും. എനിക്കിവിടത്തെ സദ്യ വട്ടങ്ങള്‍ പറയാന്‍ തോന്നില്ല. അച്ഛനവിടെ റൊട്ടിയോ മറ്റെന്തെങ്കിലുമായിരിക്കും കഴിച്ചിട്ടുണ്ടാകുക. അടുത്ത വര്‍ഷം അച്ഛനുണ്ടാകണേന്ന് പ്രാര്‍ത്ഥിക്കും.
ഭക്ഷണത്തിന് ശേഷം പടക്കം പൊട്ടിക്കാന്‍ ഓട്ടമാണ്. അച്ഛാഛന്‍ രണ്ട് ദിവസം മുമ്പ് സംഗീതിനേയും കൂട്ടി പടക്കം വാങ്ങി വരും. അതിലവനാ കേമന്‍. അമ്മ പറയും കഴിച്ചതൊന്ന് ശരിയായിട്ട് മതീന്ന്. പക്ഷെ ആര്‍ക്കാ കാത്തു നില്‍ക്കാന്‍ സമയം. സംഗീതിനാ തിരക്ക്. പൂത്തിരി, മത്താപ്പ്, ഓലപ്പടക്കം, നിലചക്രം അങ്ങനെ ഒരുപാടുണ്ടാകും. സുമിയും ജിജിയും സംഗീതും സിജുവും ഞാനും എല്ലാവരുമുണ്ടാകും ഞങ്ങടെ വീട്ടിലപ്പോള്‍. ഇവിടുത്തെ പൊട്ടിച്ച് കഴിഞ്ഞാ പിന്നെ ഓട്ടം സുമീടെ വീട്ടിലോട്ടാ, അതു കഴിഞ്ഞാ ജിജീടെ വീട്ടിലോട്ടും. അങ്ങനെ എല്ലാം കഴിഞ്ഞ് ക്ഷീണിച്ചിട്ടാകും തിരിച്ചു വരവ്.
അങ്ങനെ ഒരു വര്‍ഷത്തെ വിഷു കഴിഞ്ഞു. ഇനി അടുത്ത വര്‍ഷമാകണ്ടേ!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)